മലയാളിയായ തെന്നിന്ത്യൻ സൂപ്പർനടി അമല പോൾ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ്. താരത്തിന്റെ പുതിയ ചിത്രം ആടൈ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ വിവാദങ്ങളും പിന്നാലെയുണ്ട്.
ട്രെയിലറിൽ രമ്യ സുബ്രമണ്യവുമൊത്തുളള നടിയുടെ ലിപ് ലോക്ക് വലിയ ചർച്ചയായിരുന്നു. വിവാദമായ ആ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അമല പോൾ ഒരഭിമുഖത്തിൽ തുറന്നു പറയുന്നു
സ്ത്രീകൾ തമ്മിൽ ഉമ്മ വെക്കുന്നതിൽ എന്താണ് പ്രശ്നമെന്നാണ് അമല പോൾ ചോദിക്കുന്നത്. ആടൈയുടെ ട്രെയിലറിൽ പെട്ടെന്ന് മാറിമറിയുന്ന ഒരു രംഗത്തിലാണ് രമ്യയെ അമലാ പോൾ ചുംബിക്കുന്നത്.
‘പെൺകുട്ടികൾ തമ്മിൽ ഉമ്മ വെക്കുന്നതിൽ എന്താണ് തെറ്റെന്നും ആ ഷോട്ട് പെട്ടെന്ന് ഉണ്ടായതാണെന്നും അത് സ്ക്രിപ്റ്റിൽ ഇല്ലായിരുന്നുവെന്നും’ അമല പോൾ പറഞ്ഞു.
‘നിങ്ങൾ കഥാപാത്രത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ആന്തരിക അഭിനേതാവിനെ നിങ്ങളെ ഏറ്റെടുക്കാൻ അനുവദിക്കണമെന്നും അമല പോൾ പറയുന്നു.
ഇവിടെ ലൈംഗികതയൊന്നുമില്ല. ആ രംഗത്തിന്റെ പശ്ചാത്തലം മനസിലാക്കാൻ നിങ്ങൾ സിനിമ കാണണം.’ അമല കൂട്ടിച്ചേർത്തു