‘എനിക്ക് നീ മാത്രം മതി മറ്റൊന്നും വേണ്ട; എന്റെ ആദ്യത്തെ മകളാണ് നീ’; അഭിരാമിയെ ചേര്‍ത്ത് പിടിച്ച് ആശംസകളോടെ അമൃത സുരേഷ്

165

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അമൃത സുരേഷും , സഹോദരി അഭിരാമി സുരേഷും. പലപ്പോഴും ഈ താരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വിമര്‍ശനം നേരിടേണ്ടി വരാറുണ്ട്. ഫോട്ടോകള്‍ പങ്കുവെച്ചതിന്റെ പേരിലും നിലപാടുകള്‍ അറിയിച്ചതിന്റെ പേരിലൊക്കെ വിമര്‍ശനം നേരിട്ടിരുന്നു. യൂട്യൂബ് വ്ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

അതേസമയം, പല കാര്യങ്ങളിലും വ്യക്തമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് പലപ്പോഴും അഭിരാമി ശ്രദ്ധിക്കപ്പെടാറുണ്ട്്. ഇപ്പോഴിതാ പുതിയ ഒരു അഭിമുഖത്തില്‍ അഭിരാമി തന്റെ പ്രണയത്തെക്കുറിച്ചും, താന്‍ നേരിടേണ്ടിവന്ന സൈബര്‍ അ റ്റാ ക്കിനെക്കുറിച്ചും, പുതിയ സംരംഭത്തെ കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു. തനിക്ക് അമൃത ചേച്ചിയുടെ എന്ത് വന്നാലും തളരാത്ത മനക്കട്ടി വളരെ ഇഷ്ടമാണെന്ന് അഭിരാമി പറഞ്ഞിരുന്നു.

Advertisements

ഇപ്പോള്‍ പിറന്നാള്‍ ആഘോഷത്തിലാണ് അമൃത സുരേഷ്. തന്റെ അനിയത്തിക്കുട്ടിക്ക് പിറന്നാള്‍ ആശംസയുമായി അമൃത സുരേഷും എത്തിയിരിക്കുകയാണ്. തന്റെ ആദ്യ മകളാണ് അഭിരാമി എന്നും തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യവും അഭിരാമി ആണെന്നും അമൃത സോഷ്യല്‍മീഡിയയില്‍ കുറിക്കുകയാണ്.

ALSO READ-സിനിമയിലെ വിജയത്തിനിടെ സ്വകാര്യ ജീവിതത്തില്‍ പരാജയം; ചായ കുടിച്ച് പിരിഞ്ഞ വിവാഹബന്ധം, ജഡ്ജിയെ പോലും ഞെട്ടിച്ച സുരഭി, താരത്തിന്റെ ജീവിതമിങ്ങനെ

തനിക്ക് ജീവിക്കാന്‍ അനിയത്തിക്കുട്ടി മാത്രം മതിയെന്നും അമൃത കുറിക്കുന്നുണ്ട്. അഭിരാമിയ്ക്ക് ഒപ്പമുള്ള തന്റെ കുട്ടിക്കാല ഫോട്ടോകളും അമൃത പങ്കുവച്ചാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

”വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈ ദിവസമാണ് എന്റെ കുഞ്ഞാവ എന്റെ ആദ്യ മകളായി ജീവിതത്തിലേക്ക് വന്നത്. അവള്‍ എനിക്ക് ആരാണെന്ന് വിശദീകരിക്കാന്‍ വാക്കുകളൊന്നും ഇല്ല. ഞങ്ങള്‍ കുഞ്ഞു നാളില്‍ കളിച്ച കളികള്‍ മുതല്‍, സ്‌കൂള്‍ ബസില്‍ അവള്‍ എനിക്കായി കരുതി വെച്ച സീറ്റും എന്നെ കാത്തിരുന്ന സ്‌കൂള്‍ കാലം വരെ, ഓരോ തവണയും എന്നെ രക്ഷിച്ചതിന്റെ പഴി കേട്ട്, ഒരു ആല്‍മരം പോലെ നീ എന്നോടൊപ്പം നിന്നു.”

ALSO READ-രവീന്ദര്‍ തന്നെ ച തിച്ചാണ് വിവാഹം ചെയ്തത്; തനിക്കൊന്നും അറിയില്ലായിരുന്നു; ഒടുവില്‍ തുറന്നടിച്ച് മഹാലക്ഷ്മി

”നീ ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ എന്ത് ചെയ്യുമായിരുന്നു എന്ന് അറിയില്ല. എന്റെ അഭിക്കുട്ടി മുതല്‍ സുന്ദരിയും ദയയും സഹാനുഭൂതിയും ഉള്ള ഈ സ്ത്രീ വരെ.. നീ എന്റെ കുഞ്ഞാവയാണ്, അത് എന്നും അങ്ങനെ തന്നെ ആയിരിക്കും.”

” ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ നിന്നോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു, നീ അകത്തും പുറത്തും സുന്ദരിയാണ്..നീ ഓരോ ദിവസവും കൂടുതല്‍ സുന്ദരിയായി മാറി കൊണ്ടിരിക്കുന്നു.. എന്റെ ജീവിതത്തിലും മറ്റു പലരിലും സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ.. ഇങ്ങനെ സുന്ദരമായ ആത്മാവായി തുടരുക, പിന്നോട്ട് പോകരുത്… പുഞ്ചിരിച്ച് മുന്നോട്ട് തന്നെ പോകണം”


”ഞാന്‍ നിന്നെ ഏറ്റവും അധികം ഇഷ്ടപ്പെടുന്നു. ഞാന്‍ നിന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നു. എന്റെ ജീവിതത്തിലെ എല്ലാ ശൂന്യതകളും നീ നിറയ്ക്കുകയാണ്, എനിക്ക് ജീവിക്കാന്‍ നീ മതി അഭിക്കുട്ടാ.. ഉമ്മമ്മ.. പിറന്നാള്‍ ആശംസകള്‍.”- എന്നാണ് അമൃത സുരേഷ് കുറിച്ചിരിക്കുന്നത്.

Advertisement