നാലുമാസമായി ഞങ്ങള്‍ ഒരുമിച്ചായിരുന്നു: എല്ലാം തീര്‍ന്നപ്പോള്‍ ഇമോഷണലായി: പ്രണവിന്റെ നായിക സയാ ഡേവിഡ് പറയുന്നു

213

ദിലീപ് നായകനായ രാമലീല എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളില്‍ മികച്ച പ്രതികരണംനേടി മുന്നേറുകയാണ്.

Advertisements

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപിയൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആദിയേക്കാള്‍ പ്രണവ് പുരോഗതി പ്രാപിച്ചിരിക്കുന്ന ചിത്രമാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായം.

ചിത്രത്തില്‍ പ്രണവിന് നായികയായി എത്തുന്ന പുതുമുഖ നായിക സായാ ഡേവിഡ് ആണ്. പ്രണവുമൊത്തുള്ള അഭിനയം ഏറെ കംഫര്‍ട്ടബിളായിരുന്നു എന്നാണ് സായാ പറയുന്നത്.

‘പ്രണവിനെ സെറ്റില്‍ എല്ലാവരും അപ്പു എന്നാണു വിളിക്കുന്നത്. അങ്ങനെ ഞാനും അപ്പു എന്നു വിളിച്ചു തുടങ്ങി. അപ്പുവുമായി അഭിനയിക്കുന്നതില്‍ ഞാന്‍ ഏറെ കംഫര്‍ട്ടബിള്‍ ആയിരുന്നു. അപ്പു എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു.

അഭിനയിക്കുമ്പോള്‍ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഹെല്‍പ് ചെയ്തിരുന്നു. ഏറെ സപ്പോര്‍ട്ടീവ് ആണ് അപ്പു. വിനയപൂര്‍വമാണു പെരുമാറ്റം. സിനിമയെ കുറിച്ചു മാത്രമല്ല തന്റെ ജീവിതം, യാത്രാനുഭവങ്ങള്‍, അടുത്തു ചെയ്യാന്‍ പോകുന്ന യാത്ര, സ്‌കൂള്‍, സുഹൃത്തുക്കള്‍ എല്ലാറ്റിനെ കുറിച്ചും അപ്പു സംസാരിക്കും.’ സായാ പറഞ്ഞു.

ഷൂട്ട് തീര്‍ന്നപ്പോള്‍ ഞാന്‍ വളരെ ഇമോഷണലായി. അപ്പോഴേക്കും ഫുള്‍ ടീമിനോടു ഞാന്‍ അത്രയ്ക്കു ക്ലോസ് ആയിരുന്നു. ഞങ്ങള്‍ ഒരു കുടുംബം പോലെ ആയിരുന്നു.

ഫുള്‍ ഫണ്‍ അനുഭവങ്ങളായിരുന്നു സെറ്റില്‍. നാലു മാസമായി ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരുന്നു. പെട്ടെന്ന് ഒരു ദിവസം ഷൂട്ട് തീര്‍ന്നപ്പോള്‍ എല്ലാവരും ഇമോഷണലായി.’ സായാ പറഞ്ഞു.

രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. വമ്പന്‍ സംഘട്ടന രംഗങ്ങളുള്ള ചിത്രത്തിനായി സ്റ്റണ്ട് ചിട്ടപ്പെടുത്തുന്നത് പീറ്റര്‍ ഹെയ്‌നാണ്.

Advertisement