യുവകൃഷ്ണയുടെ ഓസ്ട്രേലിയൻ ഗേൾഫ്രണ്ടിനെ കണ്ട് ഞെട്ടി മൃദുല ; ശ്രദ്ധ നേടി താരങ്ങളുടെ പുതിയ വീഡിയോ

957

മിനിസക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് മൃദുല വിജയിയും യുവകൃഷ്ണയും. രണ്ടാളും മിനിസ്‌ക്രീൻ രംഗത്ത് സജീവമാണെങ്കിലും പ്രണയ വിവാഹമായിരുന്നില്ല. കഴിഞ്ഞ ജൂലൈയിലാണ് താരങ്ങൾ വിവാഹിതരാവുന്നത്. ഇപ്പോൾ ആദ്യ കണ്മണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. സോഷ്യൽ മീഡിയ പേജുകളിലൂടെ ഗർഭ കാല വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് താരങ്ങൾ എത്താറുണ്ട്.

ഇത്തവണ പ്രിയതമയ്ക്ക് ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് താരം. ഗർഭിണിയായതിന് ശേഷം അവളുടെ കൂടെയിരിക്കാൻ സാധിക്കുന്ന ഒരു സുഹൃത്തിനെയാണ് യുവ സമ്മാനിച്ചത്. എന്നാൽ ഉണ്ണിയേട്ടന്റെ ഓസ്ട്രേലിയൻ ഗേൾഫ്രണ്ട് എന്ന ക്യാപ്ഷനിലാണ് യൂട്യൂബ് ചാനലിലൂടെ നടി വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

Advertisements

ALSO READ

ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ സ്‌നേഹാശംസകൾക്കൊപ്പം അമ്മയാകാൻ പോകുന്ന സന്തോഷവും പങ്കു വച്ച് നടി പ്രണിത സുഭാഷ്

പണ്ടൊരു ചിട്ടി ബേബിയെ ഞാൻ കുഞ്ഞൂട്ടന് ഗിഫ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു സമ്മാനവുമായിട്ടാണ് ഞാൻ വന്നിട്ടുള്ളത്. ഗർഭിണി ആയതിനാൽ പുള്ളിക്കാരി ഇപ്പോൾ വീട്ടിലാണ്. വെറുതെയിരിക്കുമ്പോൾ കൂട്ടിനായി എന്റെ ഒരു ഗേൾ ഫ്രണ്ടിനെ നൽകുകയാണെന്നും പറഞ്ഞാണ് യുവ എത്തിയത്. ഗേൾ ഫ്രണ്ടിന്റെ പേര് ഫെനി എന്നാണ്. പുള്ളിക്കാരി ഓസ്ട്രലിയിൽ നിന്നുമാണ് എത്തിയിരിക്കുന്നതെന്നും ഇൻട്രോയിൽ യുവ പറയുന്നു. ആ സമ്മാനം ഒളിപ്പിച്ച് വെച്ച് കൊണ്ടാണ് താരം അകത്തേക്ക് വരുന്നത്.

ഏകദേശം നാല് വർഷം മുൻപ് ഞാൻ മാജിക് പ്ലാനെറ്റിൽ വർക്ക് ചെയ്യുമ്പോൾ അവിടെ ഷോ കാണാൻ വന്ന ഓസ്‌ട്രേലിയക്കാരിയാണ്. അവളുടെ പേര് ഫെനി. അതിന് ശേഷം പുള്ളിക്കാരി ഇൻസ്റ്റാഗ്രാമിലൂടെ എന്റെ സുഹൃത്തായി. അവൾക്ക് എന്നോട് വൺസൈഡ് ലവ് ഉണ്ടായിരുന്നു. ഒരു ഇന്റർനാഷണൽ ഫ്രണ്ട് ഇരിക്കട്ടേ എന്ന് കരുതി താനും സംസാരിക്കാറുണ്ടായിരുന്നു എന്നും യുവ സൂചിപ്പിച്ചു. മലയാളം അറിയുമോന്ന് മൃദുല തിരിച്ച് ചോദിക്കുന്നുണ്ട്. പക്ഷേ കുറച്ച് മാത്രമേ അറിയുകയുളളു. പുള്ളിക്കാരി താഴെ നിൽക്കുകയാണെന്നും നിന്നോട് പറഞ്ഞതിന് ശേഷം ഇങ്ങോട്ടേക്ക് കൊണ്ടുവരാമെന്നാണ് കരുതിയതെന്നും യുവ പറഞ്ഞിരുന്നു.

ALSO READ

ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ സ്‌നേഹാശംസകൾക്കൊപ്പം അമ്മയാകാൻ പോകുന്ന സന്തോഷവും പങ്കു വച്ച് നടി പ്രണിത സുഭാഷ്

അതേ സമയം താടിയും മുടിയും ഷേപ്പ് ചെയ്ത് വരാമെന്ന് പറഞ്ഞ് പോയ ആളാണ് ഇപ്പോൾ പഴയ കാമുകിയേയും വിളിച്ചോണ്ട് വന്നതെന്നായിരുന്നു മൃദുല പറഞ്ഞത്. എന്തായാലും വീട്ടിലേക്ക് വിളിക്കാൻ നടി ആവശ്യപ്പെട്ടു. പക്ഷേ പെട്ടെന്ന് ഇണങ്ങുന്ന കോക്ടെയിൽ ഇനത്തിൽപെട്ട പക്ഷിയെ ആണ് യുവ മൃദുലയ്ക്ക് സമ്മാനമായി കൊടുത്തത്. ഇതാണോ ഫെനി എന്ന് പറഞ്ഞ് മൃദുല ഞെട്ടിയിരുന്നു. ശേഷം ഇരുവരും ചേർന്ന് അതിന് ഭക്ഷണം കൊടുക്കുകയും പരിശീലിപ്പിക്കുകയുമൊക്കെ ചെയ്യുന്നതും വീഡിയോയിലൂടെ കാണിക്കുന്നുണ്ട്

 

Advertisement