ഗര്‍ഭിണികളായ ഭാര്യമാരെ ചേര്‍ത്തുപിടിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍, ട്രോളന്മാരുടെ പിടിയിലായി യൂട്യൂബ് വ്‌ളോഗര്‍

145

ഒത്തിരി ആരാധകരുള്ള യൂട്യൂബ് താരമാണ് അര്‍മാന്‍ മാലിക്ക്. അടുത്തിടെ താരം തന്റെ രണ്ട് ഭാര്യമാര്‍ക്കുമൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ട്രോളുകളില്‍ നിറയുകയാണ് അര്‍മാന്‍ മാലിക്.

Advertisements

ഗര്‍ഭിണികളായ തന്റെ രണ്ട് ഭാര്യമാര്‍ക്കുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. കൃതികയ്ക്കും പായലിനുമൊപ്പമുള്ള ചിത്രങ്ങളായിരുന്നു അര്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്റെ കുടുംബം എന്ന അടിക്കുറിപ്പും നല്‍കിയിരുന്നു.

Also Read; സ്വന്തം കഴിവുകൊണ്ട് വളര്‍ന്നവളാണെങ്കില്‍ അറിയപ്പെടണം, ഇതിപ്പോ പോപ്പുലറായ ബോയ്ഫ്രണ്ട് ഉള്ളതുകൊണ്ട് പോപ്പുലറായ ആളല്ലേ, ആരതി പൊടിയെ കുറിച്ച് റിയാസ് പറയുന്നു

ഈ ചിത്രത്തിന് പിന്നാലെയാണ് നെറ്റിസണ്‍സ് ട്രോളുകള്‍. നിരവധി ട്രോളുകളാണ് ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. ചിത്രത്തിന് താഴെ കമന്റുകളും ഉയരുന്നുണ്ട്.

പായലിനേക്കാള്‍ കൂടുതല്‍ സ്‌നേഹം കൃതികയോടാണെന്നും എപ്പോഴും കൃതികയോടൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെക്കുന്നതെന്നും എന്തുകൊണ്ടാണ് കൃതികയോട് മാത്രം ഇത്ര സ്‌നേഹം കാണിക്കുന്നതെന്നും കമന്റുകളിലൂടെ ആരാധകര്‍ ചോദിക്കുന്നു.

Also Read: നിന്റെ നല്ല മനസ്സ്, നിനക്ക് വേണ്ടി ഞാന്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കും, അന്ന് ബാല പറഞ്ഞതിങ്ങനെ, വീഡിയോ പുറത്തുവിട്ട് ഉണ്ണി മുകുന്ദന്‍

അതേസമയം സന്തുഷ്ട കുടുംബം എന്നൊക്കെ ചിലരും കമന്റ് ചെയ്തിട്ടുണ്ട്. 2011ലാണ് അര്‍മാന്‍ പായലിനെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ചിരായു എന്നൊരു മകനുണ്ട്. 2018 ല്‍ ആയിരുന്നു കൃതികയുമായുള്ള വിവാഹം.

Advertisement