നമ്മുടെ പ്രായത്തിലുള്ള നടന്മാർ ഒരു പടം കഴിഞ്ഞാൽ ലോകം ചുറ്റും, എന്നാല്‍ മമ്മൂട്ടി ചെയ്യുന്നത് ഇങ്ങനെ; വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ

1478

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക എന്ന് സ്‌നേഹത്തോടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ നടൻ മമ്മൂട്ടി. 1971 ൽ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമാ ലോകത്തേയ്ക്ക് ചുവടുവെച്ചത്. പിന്നീട് സിനിമാ ലോകം അടക്കി വാഴുന്ന താരമായി മമ്മൂട്ടി മാറി.

കണ്ണടച്ച് തുറക്കം പോലെയായിരുന്നു ശേഷമുള്ള താരത്തിന്റെ വളർച്ച. നടൻ എന്നതിൽ നിന്ന് മെഗാസ്റ്റാർ എന്ന പദവിയിലേയ്ക്ക് താരം നടന്ന് കയറിയത് പ്രേക്ഷകരിലും അത്ഭുതം സൃഷ്ടിച്ചന്നു കൂടിയായിരുന്നു. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹവും കഠിന പ്രയത്‌നവുമാണ് പൊടുന്നനെയുള്ള വളർച്ചയ്ക്ക് പിന്നിലെ രഹസ്യവും.

Advertisements

സിനിമ പാരമ്പര്യമോ സൗഹൃദമോ ഇല്ലാതെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയിൽ എത്തിയത്. അങ്ങനെയൊരാൾ ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ താരമായതിന് പിന്നിൽ ത്യാഗത്തിന്റെയും കഷ്ടപ്പാടുകളുടെയും കഥ തന്നെയുണ്ട്. അതിനെല്ലാത്തിനും ഇടയിൽ തന്നെ മുന്നോട്ട് നയിച്ചത് അഭിനയത്തിനോടുള്ള അടങ്ങാത്ത ആഗ്രഹമാണെന്ന് മമ്മൂട്ടി തന്നെ നേരത്തെ വെളിപ്പെടുത്തിട്ടുണ്ട്.

Also read; സുഹൃത്തുക്കളോടൊപ്പം സംസാരിക്കുന്നതിന് ഇടയ്ക്ക് ബാൽക്കണിയിലേക്ക് പോയി; പിന്നെ കണ്ടത് ജീവനറ്റ്; ദിവ്യ ഭാരതിയുടെ മരണത്തിന് മുമ്പുള്ള നിമിഷങ്ങൾ

താൻ ഇന്നും സംവിധായകരോട് അവസരം ചോദിക്കുന്ന നടനാണെന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ സിനിമയോടുള്ള അഭിനിവേശത്തെ കുറിച്ചും അതിനോടുള്ള സമർപ്പണ മനോഭാവത്തെ കുറിച്ചും തുറന്നു പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വച്ചുള്ള അനുഭവമാണ് ഷൈൻ പങ്കുവച്ചത്.

തന്റെ പുതിയ സിനിമയായ കുടുക്കിന്റെ അണിയറപ്രവർത്തകർ പങ്കെടുത്ത പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ഷൈൻ ടോം ചാക്കോ. കോടികൾ കിട്ടുമെന്ന ആഗ്രഹം കൊണ്ടല്ല ഈ പ്രായത്തിലും മമ്മൂക്ക അഭിനയിക്കുന്നതെന്നും. നമ്മുടെ പ്രായത്തിലുള്ള പല നാടന്മാരും ഒരു പടം കഴിഞ്ഞാൽ ലോകം ചുറ്റാനാണ് പോകുന്നതെന്നും എന്നാൽ മമ്മൂക്ക അടുത്ത സിനിമയുടെ സെറ്റിലേക്കാണ് പോകുന്നതെന്നും ഷൈൻ പറയുന്നു.

ഷൈൻ ടോം ചാക്കോ പറയുന്നത്;

മമ്മൂക്കയ്ക്ക് എന്നും ഷൂട്ടുണ്ടാകും. മമ്മൂക്ക ഒരു ലൊക്കേഷനിൽ നിന്ന് അടുത്ത ലൊക്കേഷനിലേക്ക് ആണ് പോവുക. നമ്മുടെ മച്ചാൻമാരൊക്കെ നാട് ചുറ്റാനാവും പോകുന്നത്. അതൊന്നും കോടികൾ വാങ്ങാൻ വേണ്ടിയല്ല. ഇപ്പോഴും പുള്ളി നമുക്ക് മുന്നിൽ നില്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ സിനിമയോട് ഉള്ള അടങ്ങാത്ത ആവേശം കൊണ്ടാണ്. രാത്രി വൈകി ഷൂട്ടിങ്ങിന് നിൽക്കാത്ത ആളാണ് മമ്മൂക്ക. ഉണ്ടയുടെ ഷൂട്ടിങ് സമയത്ത് ഒരു ദിവസം രാത്രി ഒരു ഒമ്പതര ഒക്കെ ആയപ്പോൾ മമ്മൂക്ക റഹ്മാനോട് ഞാൻ ഒന്ന് കഴിച്ചിട്ട് വരട്ടെ എന്ന് ചോദിച്ചു. റഹ്മാൻ കഴിച്ചോളൂ എന്നും പറഞ്ഞു.’

Also Read ; എന്റെ വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായി എന്ന് പറയുമ്പോൾ പലർക്കും ഞെട്ടലാണ്, പക്ഷേ അത് ഒരു സത്യമാണ്, 18 വയസിൽ തന്നെ കെട്ടിയതാണ്; പ്രണയ വിവാഹം വെളിപ്പെടുത്തി മരിയ പ്രിൻസ്

മമ്മൂക്ക കഴിക്കാൻ ഫുഡ് എടുത്ത് വെക്കുന്നതിനിടെ റഹ്മാൻ ആ ഒരു ഷോട്ട് എടുക്കാമായിന്നല്ലോ എന്ന് പറയുന്നത് കേട്ടു. ഉടൻ തന്നെ മമ്മൂക്ക ഇപ്പോൾ വരാം എന്നും പറഞ്ഞ് എഴുന്നേറ്റ് വന്ന് അത് ചെയ്തു. അന്ന് മമ്മൂക്കയ്ക്ക് വേണമെങ്കിൽ ഞാൻ കഴിച്ചിട്ടേ ഉള്ളുവെന്ന് പറയാം പക്ഷെ അത് ചെയ്യാതെ ഒരു കുട്ടിയെ പോലെ റഹ്മാൻ പറഞ്ഞത് അനുസരിച്ച് അത് ചെയ്യുകയായിരുന്നു. ഇത് ത്യാഗമല്ല പുള്ളിക്ക് അതിനോടുള്ള അത്രയും വലിയ ഇഷ്ടം കൊണ്ടാണ്.

Advertisement