പെണ്‍മക്കളില്ലാത്ത വിഷമം മാറിയത് മരുമക്കള്‍ വന്നതോടെ; രണ്ടു മരുമക്കളും ഹിന്ദു മതവിശ്വാസികളാണ്; മതം മാറിയിട്ടില്ല; ആരും നിര്‍ബന്ധച്ചിട്ടുമില്ലെന്ന് പ്രഭ യേശുദാസ്

4320

മലയാളിക്ക് ഒരിക്കലും ഒരിക്കലും മറക്കാനാവാത്ത ശബ്ദമാണ് ഗാനഗന്ധര്‍വന്‍ യേശുദാസിന്റേത് . യേശുദാസിന്റെ പട്ടു കേള്‍ക്കാത്ത ദിവസങ്ങള്‍ നമ്മളില്‍ പലര്‍ക്കും ഉണ്ടാകില്ല എന്ന് പറഞ്ഞാല്‍ അത് അതിയോക്തിയാവില്ല. അത്രക്കേറെ നമ്മുടെ മനം കീഴടക്കിയ ഗായകനാണ് അദ്ദേഹം.യേശുദാസിന്റെ സഹധര്‍മ്മിണി പ്രഭയും കലാപ്രേമികള്‍ക്ക് സുപരിചിതയാണ്. ഇപ്പോഴിതാ യേശുദാസുമായുള്ള വിവാഹത്തിലേക്ക് എത്തിയും മക്കളെയും മരുമക്കളെയും കുറിച്ചുമൊക്കെ പ്രതികരിച്ചിരിക്കുകയാണ് പ്രഭ യേശുദാസ്.

യേശുദാസിന്റെ എല്ലാ ഗാനങ്ങളും കളക്റ്റ് ചെയ്ത് വെക്കാന്‍ വേണ്ടി ശ്രമിക്കാറുണ്ടെന്നും അവര്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ ദാസേട്ടന്റെ അമ്മയേയും സഹോദരിയേയും അറിയാം. സഹോദരിയുമായി നല്ല കൂട്ടാണെന്നും അതുകൊണ്ടുതന്നെ വിവാഹ ശേഷവും നല്ല സ്വീകരണമായിരുന്നു ലഭിച്ചതെന്നം പ്രഭ പറയുന്നു.

Advertisements

മകളെ നോക്കിയത് പോലെ തന്നെയാണ് എന്നേയും നോക്കിയത്. വേറെ വീട്ടില്‍ പോവുകയാണെന്നുള്ള തോന്നലുകളോ ഭയമോ ഒന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. വിവാഹശേഷം ആദ്യത്തെ കുഞ്ഞിനായി കാത്തിരുന്നത് ഏഴു വര്‍ഷമായിരുന്നു. ദൈവം നിശ്ചയിച്ച സമയമായത് അപ്പോഴാകും. ആ സമയം ദാസേട്ടന്‍ മൂകാംബികയിലായിരുന്നു. ആദ്യമായി മോനെ കൈയിലെടുത്ത ദാസേട്ടന്റെ ഉള്ളിലുണര്‍ന്ന പ്രാര്‍ഥന കണ്ടെന്നും പ്രഭ പറയുന്നുണ്ട്.

ALSO READ- ആക്ഷൻ ഇമോഷൻ കോമഡി റൊമാൻസ് ഡാൻസ് എല്ലാം കിറുകൃത്യം, രക്ഷകനുമല്ല, പക്കാ കുടുംബ ചിത്രം, ലോകം മുഴുവൻ ഒരേ അഭിപ്രായം തകർപ്പൻ, വാരിസ് അതി ഗംഭീരം, ദളപതി പൊങ്കൽ എന്ന് തമിഴകം

അതു കഴിഞ്ഞ് ഒരു വര്‍ഷവും അഞ്ചുമാസവും കഴിഞ്ഞ് വിജയ്, മൂന്നുവര്‍ഷം കഴിഞ്ഞ് വിശാലും വന്നു. മൂന്നാമത്തെ കുട്ടി പെണ്ണ് ആയിരിക്കുമെന്നായിരുന്നു പ്രതീക്ഷ- പ്രഭ പറഞ്ഞു. മക്കള്‍ക്കെല്ലാം പേരിട്ടത് താനാണെന്നും പ്രഭ പറയുന്നു.

മൂന്നു മക്കളും ചെറുപ്പത്തിലേ തന്നെ പാടുമായിരുന്നു. പക്ഷേ, വിജയ്ക്കാണ് ടേസ്റ്റ് കൂടുതല്‍ ഉള്ളതെന്ന് ദാസേട്ടന്‍ പറയുമായിരുന്നു. ഒടുവില്‍ ഞങ്ങള്‍ക്ക് പെണ്‍മക്കളില്ലാത്ത സങ്കടം മാറിയത് ദര്‍ശന വന്നതോടെയാണ്. അവളുടെ കുടുംബത്തെ ഞങ്ങള്‍ക്ക് നേരത്തെ അറിയാം. മോളുടെ 16-ാം വയസ്സിലാണ് ഞങ്ങള്‍ കാണുന്നത്. ഒരു പ്രോഗ്രാമിന് താലപ്പൊലിയെടുക്കാന്‍ വന്നപ്പോള്‍. പിന്നെ അവള്‍ ഞങ്ങളുടെ മകളായി, വിജയുടെ പെണ്ണായി വീട്ടിലേക്ക് വന്നെന്നും പ്രഭ വെളിപ്പെടുത്തി.

ALSO READ- ദേവീ പ്രീതിക്കായി ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ചാന്താട്ടവും തുലാഭാരവും നടത്തി നടൻ ദിലീപ്

വിശാലും ഭാര്യ വിനയയും അമേരിക്കയിലാണ്. രണ്ടു മരുമക്കളും ഹിന്ദുക്കളാണെങ്കിലും ആരും മതം മാറിയിട്ടില്ല. അതിനായി ആരും അവരെ നിര്‍ബന്ധിച്ചിട്ടുമില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്നാണ് എന്റെ അച്ഛനുമമ്മയും പഠിപ്പിച്ചത് എന്നും പ്രഭ പറയുന്നു.

ദാസേട്ടന്റെ അപ്പച്ചന്‍ അദ്ദേഹത്തെ പഠിപ്പിച്ചതും അങ്ങനെ തന്നെ. മൂകാംബിക, ശബരിമല ഭക്തനാണ് അദ്ദേഹമെന്നും പ്രഭ പറയുന്നു.

Advertisement