മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ കെജെ യേശുദാസിന്റെ 82ാം ജന്മദിനാഘോഷം ഏറെ ആഘോഷത്തോടെ നടന്നിരുന്നു.ാനഗന്ധർവന് പിറന്നാൾ ആശംസ നേർന്ന് സിനിമലോകവും ആരാധകരും എത്തിയിരുന്നു. മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ് ഗാനഗന്ധർവൻ ലോകമെമ്പാടുമുള്ള മലയാളികളുടെ ദിവസം തുടങ്ങുന്നത് കെജെ യേശുദാസിന്റെ പാട്ടിലൂടൊണ് എന്ന് തന്നെ പറയാം. ഇന്നും പുതുമയോടെയാണ് ഗാനഗന്ധർവന്റെ പഴയ പാട്ടുകൾ നമ്മൾ കേൾക്കുന്നത്.
അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി 1940 ജനുവരി 10-ന് ഫോർട്ട് കൊച്ചിയിലാണ് കെജെ യേശുദാസ് ജനിക്കുന്നത്. അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കർണ്ണാടക സംഗീതരംഗത്തും മുൻനിരയിൽ തന്നെയാണ് യേശുദാസിന്റെ സ്ഥാനം.
1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിൽ ഗാനം ആലപിച്ച് കൊണ്ടാണ് പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്.
പിന്നീട് ഒന്നിന് പുറകെ ഒന്നായി യേശുദാസിനെ തേടി പാട്ടുകൾ എത്തുകയായിരുന്നു. 2021 ഡിസംബർ 31 ന് പുറത്ത് ഇറങ്ങിയ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ഗാനം ആലപിച്ചത്. ഇപ്പോഴിതാ മലയാളത്തിന്റെ അഭിമാന താരം മോഹൻലാൽ യേശുദാസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ചിലർക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാഗ്യം തന്നെയാണെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. ദാസേട്ടന്റെ കാലഘട്ടത്തിൽ നമ്മൾ ജീവിച്ചു എന്ന് പറയുന്നത് ഒരു വലിയ അഭിമാനം തന്നെയാണ് എന്നു യേശുദാസിന്റെ പുതിയ ഓണപ്പാട്ട് ആൽബം പ്രകാശനം ചെയ്ത് സംസാരിക്കവെ മോഹൻലാൽ പ്രതികരിച്ചു.
‘പൊൻചിങ്ങത്തേര്’ എന്ന ഓണപ്പാട്ടാണ് മോഹൻലാൽ ഇന്ന് പ്രകാശനം ചെയ്തത്. ഹരിഹരന്റെ വരികൾക്ക് നന്ദു കർത്തയാണ് ഈണമിട്ടിരിക്കുന്നത്. നീണ്ട 18 വർഷത്തിന് ശേഷമാണ് യേശുദാസും അദ്ദേഹത്തിന്റെ സംഗീത കമ്പനിയായ തരംഗിണി മ്യൂസിക് കമ്പനിയും ഒന്നിച്ചുകോണ്ട് ഒണപ്പാട്ട് പുറത്തുവിടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
യേശുദാസിന്റെ പ്രധാനപ്പെട്ട പാട്ടുകൾക്ക് ചുണ്ടനക്കാൻ പറ്റി എന്നതാണ് എന്റെ ഭാഗ്യം. അതിൽ ഒരുപാട് നാഷണൽ, സ്റ്റേറ്റ് അവാർഡ് പാട്ടുകൾ ഉണ്ട്. എന്റെ സിനിമകളും രവീന്ദ്രൻ മാഷിന്റെ സംഗീതവും ദാസേട്ടന്റെ പാട്ടും വലിയ ഒരു കോമ്പിനേഷനായിരുന്നു. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഗാനങ്ങൾ ഉണ്ടായി എന്നും ഏതാണ്ട് അഞ്ച് തലമുറയായി ദസേട്ടന്റെ പാട്ട് കേൾക്കുന്നവരാണ് ഇവിടെ ഉള്ളത് എന്നും മോഹൻലാൽ പറഞ്ഞു
.
അദ്ദേഹം പാടുന്നു എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. എന്നെ അദ്ദേഹം വിളിച്ചിരുന്നു. എന്നോട് ഇങ്ങനെ ഒരു കാര്യം പറഞ്ഞു. അത് എന്റെ ഒരു വലിയ അംഗീകാരമായി ഞാൻ കാണുന്നു. ചിലർക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാഗ്യമായാണ് ഞാൻ കാണുന്നത്. അദ്ദേഹം ഉള്ള സമയം നമ്മൾ ജീവിച്ചു എന്ന് പറയുന്നത് ഒരു വലിയ ആഭിമാനം തന്നെയാണ്.
എന്റെ ഭാഗ്യം എന്നുപറയുന്നത്, അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകൾക്ക് ചുണ്ടനക്കാൻ പറ്റി എന്നതാണ്. അതിൽ ഒരുപാട് നാഷണൽ, സ്റ്റേറ്റ് അവാർഡ് പാട്ടുകൾ ഉണ്ട്. എന്റെ സിനിമകളും രവീന്ദ്രൻ മാഷിന്റെ സംഗീതവും ദാസേട്ടന്റെ പാട്ടും വലിയ ഒരു കോമ്പിനേഷനായിരുന്നു. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഗാനങ്ങൾ ഉണ്ടായി. ഏതാണ്ട് അഞ്ച് തലമുറയായി ദാസേട്ടന്റെ പാട്ട് കേൾക്കുന്നവരാണ് ഇവിടെ ഉള്ളത്.
‘വളരെ കാലത്തിന് ശേഷം മലയാള സിനിമയെ ഇവിടേയ്ക്ക് കൊണ്ടുവന്നത് ഒരുപക്ഷെ ദാസേട്ടന്റെ സംഗീത കമ്പനിയായ തരംഗിണി മ്യൂസിക് കമ്പനിയാണ്. പാട്ടുകളിലൂടെ ഒരുപാട് പേർക്ക് വെളിപാടുണ്ടാക്കി. ഒരുകാലത്ത് മലയാളികൾക്ക് ഓണക്കാലത്തിന്റെ വരവെന്ന് പറഞ്ഞാൽ തരംഗിണിയിൽ നിന്ന് കിട്ടുന്ന പാട്ടുകളായിരുന്നു.’