അഭിനയിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്ന വലിയ ഒരു ആനുകൂല്യമാണത് , ഞാനത് മാക്‌സിമം ഉപയോഗപ്പെടുത്താറുണ്ട് : ലെന

180

മലയാളികൾ ഏറെ ഇഷ്ടമുള്ള നടിയാണ് ലെന. ഏത് പ്രായത്തിലുള്ള വേഷവും അനായാസം കൈകാര്യം ചെയ്യുന്നതും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതുമാണ് താരത്തിന്റെ പ്രത്യേകത. ചെറിയ കഥാപാത്രങ്ങളിലൂടെ അഭിനയിച്ച് തുടങ്ങി പിന്നീട് മുൻനിരയിലേക്ക് ഉയർന്ന് വന്ന ലെന മലയാള സിനിമയിൽ തന്റെതായൊരു സ്ഥാനം നേടി കഴിഞ്ഞു.

മാത്രമല്ല യാത്രകളെ ഏറെ സ്നേഹിക്കാറുള്ള നടി ഇപ്പോൾ ആ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ്. വിദേശത്ത് അടക്കം യാത്ര ചെയ്തതിന്റെ അനുഭവങ്ങൾക്കൊപ്പം അതൊക്കെ എങ്ങനെ സാധ്യമാവുമെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ നടി പറയുന്നുണ്ട്.

Advertisements

ALSO READ

അച്ഛന്റെ ലാസ്റ്റ് ഡേയ്‌സിൽ ആംബുലൻസിൽ കൊണ്ട് പോകുമ്പോൾ, പെട്ടന്ന് അച്ഛൻ വണ്ടി നിർത്താൻ പറഞ്ഞു! ഞങ്ങൾക്ക് ആദ്യം കാര്യം മനസ്സിലായില്ല: അഗസ്റ്റിനെ കുറിച്ചുള്ള കഥ പറഞ്ഞ് ആൻ

ലെനാസ് മാഗസിൻ എന്ന പേരിൽ യൂട്യൂബ് ചാനലുണ്ട്. അതിൽ ഇടാൻ വേണ്ടി മാത്രമായി വീഡിയോ ഷൂട്ട് ചെയ്യാറില്ല. എപ്പോഴെങ്കിലും എന്തെങ്കിലും രസകരമായ വീഡിയോസ് ഉണ്ടെങ്കിൽ അത് ഷെയർ ചെയ്യാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം ആണിത്. അതുകൊണ് റഗുലറായിട്ടുള്ള അപ്ഡേറ്റ്സ് ഉണ്ടാവില്ല. ചിലപ്പോൾ മാസങ്ങളോളം പുതിയത് ഒന്നും വരില്ല. ഞാൻ ശരിക്കും വർക്കിന് അല്ലാതെ ട്രാവൽ ചെയ്തിട്ടുള്ളത് വളരെ കുറവാണ്. അതിലൊന്ന് രണ്ട് മാസത്തെ ഹിമാലയൻ ട്രിപ്പാണ്. അന്ന് തല മൊട്ടയടിച്ചിട്ടാണ് പോയത്. അതല്ലാതെ ഇതിനെ ഞാൻ വർക്കേഷൻ എന്നാണ് വിളിക്കുന്നത്.

എന്റെ ലൈഫ് തന്നെ കംപ്ലീറ്റ്‌ലി സിനിമയാണ്. അതല്ലാതെ പ്രത്യേകിച്ച് ഒരു പേഴ്‌സണൽ ലൈഫ് ഇല്ലാത്ത ആളാണ് ഞാൻ. വർക്കിന്റെ ഭാഗമായുള്ള യാത്രകളാണ് കൂടുതലും. ഭാഗ്യം കൊണ്ട് ഞങ്ങൾക്ക് ദിവസവും വർക്ക് ചെയ്യാൻ കിട്ടുന്നത് പുതിയ പുതിയ ലൊക്കേഷനുകൾ ആണ്. ചിലപ്പൊ വേറെ രാജ്യത്തിലായിരിക്കും. നമ്മളാരും വെക്കേഷന് പോയാൽ യു.കെയിൽ ഒന്നര മാസം നിൽക്കുക, സ്‌കോട്ട്‌ലാൻഡിൽ രണ്ട് മാസം നിൽക്കുക ഇതൊക്കെ നമ്മളെ കൊണ്ട് താങ്ങാൻ പറ്റാത്ത ചിലവുകളായിരിക്കും. എന്റെ ജോലിയുടെ വലിയ ഒരു ആനുകൂല്യമായി ഞാൻ എടുക്കുന്നതാണ് ഈ യാത്രകൾ. ഞാനത് മാക്‌സിമം ഉപയോഗപ്പെടുത്താറുണ്ട്.

ഒരു സ്ഥലത്ത് ഷൂട്ടിന് വേണ്ടി ട്രാവൽ ചെയ്യുമ്പോൾ, ഷൂട്ട് ഇല്ലാത്ത സമയത്ത് ഞാൻ ഏറ്റവും കൂടുതൽ ആ സ്ഥലം എക്‌സ്‌പ്ലോർ ചെയ്യാറുണ്ട്. അവിടത്തെ ഫുഡ് എക്‌സ്‌പ്ലോർ ചെയ്യാറുണ്ട്, ട്രക്കിങ്ങുണ്ടെങ്കിൽ അതിന് പോവാറുണ്ട്. ആ സമയത്തെ വീഡിയോസാണ് ഞാൻ കൂടുതലും യൂട്യൂബിൽ ഇടാറുള്ളത്. അത് ശരിക്കും ഒരു ഭാഗ്യമാണ്. ഞാനെന്റെ സ്വന്തം ചിലവിൽ ഇത്രയും സ്ഥലങ്ങളിൽ പോയി ഇത്രയും ദിവസം ചിലവഴിക്കാൻ പറ്റില്ല.

നമ്മൾ ഒരു ടൂറിസ്റ്റിനെ പോലെ പോകുമ്പോൾ ഒരാഴ്ചയോ 10 ദിവസമോ കൊണ്ട് ഓടി പിടഞ്ഞ് സ്ഥലങ്ങൾ കവർ ചെയ്യും. പക്ഷെ, നമ്മൾ ഒരു മാസമൊക്കെ ഒരു സ്ഥലത്ത് നിൽക്കുന്നുണ്ടെങ്കിൽ അവിടെ നമുക്ക് ലോക്കൽ ഫ്രണ്ട്‌സാവും. അവർ ലോക്കൽ സ്ഥലങ്ങളെ കുറിച്ച് പറഞ്ഞു തരും. അപ്പോഴാണ് ആ സ്ഥലത്തെ ഫീൽ കിട്ടുന്നതെന്നും ലെന പറയുന്നു. മാത്രമല്ല ക്ലിനിക്കൽ സൈക്കോളജി പഠിച്ചതിനെ പറ്റിയും നടി പറഞ്ഞിരുന്നു.

ALSO READ

വ്യാജ വാർത്തയല്ല! ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ച് നടി വിൻസി അലോഷ്യസ്

തന്റെ ജീവിതത്തിലെ നല്ല തീരുമാനങ്ങളിൽ ഒന്നാണ് ക്ലിനിക്കൽ സൈക്കോളജി പഠിച്ചത്. വേറെ ഏത് വിഷയം പഠിച്ചാലും ഇപ്പോൾ ചെയ്യുന്ന പ്രൊഫഷനുമായി ബന്ധമില്ലാതെ പോയേനെ. ക്ലിനിക്കൽ സൈക്കോളജി നമ്മുടെ ജീവിതത്തിലെ എല്ലാ നിലയിലും എത്തുന്ന കാര്യമാണ്. അഭിനയത്തിലും സ്‌ക്രിപ്റ്റ് റൈറ്റിങ്ങിലും ആളുകളുമായി ഇടപെടുന്നതിൽ ആണെങ്കിൽ പോലും ക്ലിനിക്കൽ സൈക്കോളജി സഹായിക്കുമെന്നും നടി പറയുന്നുണ്ട്.

Advertisement