എന്റെ സിനിമ കണ്ടില്ലെങ്കിലും പേരന്‍പ് എല്ലാവരും കാണണം’; യാത്രയുടെ സംവിധായകന്റെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍

27

റാം അണിയിച്ചൊരുക്കിയ മമ്മൂട്ടി ചിത്രം പേരന്‍‌പ് സിനിമാ ലോകത്ത് മറ്റൊരു വിസ്‌മയമാകുകയാണ്. പ്രദര്‍പ്പിച്ച ചലച്ചിത്രമേളകളില്‍ നിന്നെല്ലാം മികച്ച പ്രതികരണം സ്വന്തമാക്കിയ തിയേറ്ററുകളില്‍ എത്തിയ ചിത്രം കുടുംബ പ്രേക്ഷകരും ഏറ്റെടുത്തു.

Advertisements

നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ മമ്മൂട്ടി ചിത്രം പേരന്‍പ് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പ്രദര്‍പ്പിച്ച ചലച്ചിത്രമേളകളില്‍ എല്ലായിടത്തും തന്നെ മികച്ച പ്രതികരണം കിട്ടിയ ചിത്രം തിയേറ്ററുകളിലെത്തിയപ്പോഴും മികച്ചതെന്ന അഭിപ്രായം തന്നെയാണ് സ്വന്തമാക്കുന്നത്.

പേരന്‍പിനെ വര്‍ണിക്കാന്‍ വാക്കുകള്‍ പോരാതെ വരുമെന്നാണ് പ്രേക്ഷക പ്രതികരണം. ഇപ്പോളിതാ പേരല്‍പിനെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് യാത്രയുടെ സംവിധായകന്‍ മഹി വി രാഘവ്. തന്റെ ചിത്രമായ യാത്ര കണ്ടില്ലെങ്കില്‍ തന്നെയും എല്ലാവരും പേരന്‍പ് കാണണമെന്നാണ് മഹി പറയുന്നത്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഒരു കഥാപാത്രമായി മാറാനും രൂപാന്തരപ്പെടാനും മമ്മൂട്ടി സാറിനുള്ള കഴിവാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്. യാത്രയില്‍ വൈഎസ്ആര്‍ ആയി അദ്ദേഹത്തെ കാണാനും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനുമുള്ള ഭാഗ്യം ലഭിച്ചു. പേരന്‍പ് കണ്ടു. മുന്‍പ് അദ്ദേഹം അവതരിപ്പിച്ച ഏതെങ്കിലുമൊരു കഥാപാത്രവുമായി യാതൊരു വിധത്തിലും സാമ്യം തോന്നുന്നതായിരുന്നില്ല പേരന്‍പിലെ കഥാപാത്രം, അവരുടെ നിഴലുകള്‍ പോലുമുണ്ടായിരുന്നില്ല.

അമുദന്‍ (പേരന്‍പ്)ദേവ (ദളപതി)ഭാസ്‌കര പട്ടേല്‍ (വിധേയന്‍) സ്‌കൂള്‍ ടീച്ചര്‍ (തനിയാവര്‍ത്തനം)
പാപ്പ, അമുദന്‍, വിജി, മീര… എന്തിന് ആ മഞ്ഞിനും പൂച്ചക്കും വരെ എന്തെങ്കിലുമൊക്കെ എന്നോട് പറയാനുണ്ടായിരുന്നു. കഥപറഞ്ഞ റാമിനെ വണങ്ങുന്നു.

കൂടുതല്‍ വാക്കുകള്‍ പറയാനില്ല, എനിക്കിങ്ങനെ കഥ പറയാനാകില്ലല്ലോ എന്ന അസൂയ മാത്രമേ ഉള്ളൂ. യാത്ര കാണണമെന്ന് ഞാന്‍ പ്രേക്ഷകരോട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, പേരന്‍പ് കാണണമെന്ന് എല്ലാവരോടും ആവശ്യപ്പെടുകയാണ്’. മഹി വി രാഘവ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ചിത്രത്തില്‍ മമ്മൂട്ടി അമുദവനായെത്തിയപ്പോള്‍ മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്. സമുദ്രക്കനി, അഞ്ജലി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം. ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്.

Advertisement