മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഈ സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നടനാണ് ആനന്ദ് നാരായണൻ. കുടുംബവിളക്കിനെക്കാൾ ആനന്ദിന് ഇപ്പോൾ യൂത്തന്മാരായ ആരാധകരെയും സമ്പാദിക്കാൻ കഴിഞ്ഞത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ്.
മലയാള ടെലിവിഷൻ സീരിയൽ ലോകത്തെ നമ്പർ വൺ വ്ളോഗർമാരിൽ ഒരാളായ ആനന്ദ് ഏറ്റവും ഒടുവിൽ പങ്കുവച്ചത് ക്യു ആന്റ് എ എന്ന വീഡിയോ ആണ്. ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്തു. സീരിയൽ ലോകത്ത് തന്നെയുള്ള സെലിബ്രിറ്റികളുടെ വിശേഷങ്ങളും, അവരുമായുള്ള ചാറ്റിങും കുറച്ച് തന്റെ കുടുംബ വിശേഷങ്ങളുമൊക്കെയാണ് ആനന്ദ് തന്റെ യൂട്യൂബിലൂടെ പങ്കുവയ്ക്കുന്നത്.
ഒരു സീരിയലിൽ അഭിനയിക്കാൻ ചെന്നപ്പോഴുണ്ടായ മോശം അനുഭവത്തെ കുറിച്ചും ആനന്ദ് നാരായണൻ പറഞ്ഞിരുന്നു. കുടുംബവിളക്ക് എന്ന സീരിയലിലെ സുമിത്രയുടെ മൂത്ത പുത്രനാണ് ഡോക്ടർ അനിരുദ്ധ്. കഥാപാത്രത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് കൊണ്ട്, അനിരുദ്ധ് എന്ന കഥാപാത്രത്തെ മികവുറ്റതാക്കുന്ന നടൻ ആനന്ദ് നാരായണന് ആരാധകരും കൂടുതലാണ്. എന്നാൽ മുൻപ് ഒരു സീരിയൽ സെറ്റിൽ വച്ച് അഭിനയം അറിയില്ല എന്ന് പറഞ്ഞ് സംവിധായകൻ ഇറക്കിവിട്ട അനുഭവമാണ് ആനന്ദിനെ ഇപ്പോഴും വിഷമിപ്പിക്കുന്നത്. സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ ആ അനുഭവം ആനന്ദ് തുറന്ന് പറയുന്നു.
കുടുംബവിളക്ക് സീരിയലിൽ ഡോക്ടർ കഥാപാത്രമാണെങ്കിലും തുടക്കത്തിൽ നെഗറ്റീവ് റോളായിരുന്നു ആനന്ദ് ചെയ്തിരുന്നത്. പിന്നീട് മര്യാദക്കാരനായതോടെ നടനോടുള്ള ഇഷ്ടവും വർധിച്ചു. അഭിനയത്തിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന അവഗണനകളെ പറ്റി മുൻപ് പലപ്പോഴായി ആനന്ദ് വെളിപ്പെടുത്തിയിരുന്നു. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അവതാരകന്റെ രസകരമായ ചോദ്യങ്ങൾക്ക് മറുപടി പറയവേ സീരിയലിലെ അമ്മയെ കുറിച്ചും യഥാർഥ ജീവിതത്തിലെ അമ്മയെ പറ്റിയും ആനന്ദ് പറയുന്നുണ്ട്.
‘സീരിയലിലെ ചില രംഗങ്ങൾ ചെയ്യുമ്പോൾ ഭയങ്കര ബുദ്ധിമുട്ട് തോന്നും. അനിരുദ്ധും ഞാനും തികച്ചും വ്യത്യസ്തരാണ്. ജീവിതത്തിലൊരിക്കലും നമ്മൾ നമ്മുടെ അമ്മമാരോട് പറയാത്ത ഡയലോഗുകളാണ് അതിലുള്ളത്. മനസിനുള്ളിൽ വിഷമം തോന്നികൊണ്ട് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ ഇത് നമ്മുടെ ജോലിയായത് കൊണ്ട് അങ്ങനെ ചെയ്യുന്നു.’
‘യഥാർഥ ജീവിതത്തിൽ അമ്മയും താനും വളരെ സ്നേഹത്തിലാണെന്നും ആനന്ദ് പറയുന്നു. ഞാനെന്താണെന്നും എന്റെ സ്വഭാവം എന്താണെന്നും കൃത്യമായി അറിയാവുന്ന ആളാണ് എന്റെ അമ്മ. ദേഷ്യം വരുമ്പോൾ പലരും അമ്മമാരെ നിങ്ങളെന്ന് ഒക്കെ വിളിക്കും. പക്ഷേ ഇതുവരെ അമ്മ എന്നാല്ലാതെ മറ്റൊന്നും താൻ വിളിച്ചിട്ടില്ല്’- എന്നും നടൻ പറയുന്നു.
മുൻപ്, അവതാരകനായി തുടങ്ങിയ താരം അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് ഒരു സംവിധായകന്റെ അടുത്തെത്തിയിരുന്നു. അവിടെ പോയി അഭിനയിപ്പിക്കാൻ സംവിധായകൻ തുടങ്ങി. ആക്ഷൻ പറഞ്ഞു. ഞാൻ അഭിനയിച്ച് തുടങ്ങി. പക്ഷേ മൂന്ന് ടേക്ക് എടുത്തിട്ടും അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് കട്ട് വിളിച്ചു. അങ്ങനെ തിരികെ പോരേണ്ടി വന്നു. എന്റെ മുഖത്ത് എക്‌സ്പ്രഷനൊന്നും വരില്ല, നീയൊരു നടനാവില്ലെന്നാണ് അന്ന് ആ സംവിധായകൻ എന്നോട് പറഞ്ഞു. ആ നിമിഷമാണ് ഒരു നടനാവണമെന്ന് തീരുമാനം ഞാൻ എടുത്തതെന്ന് ആനന്ദ് പറയുന്നു.
ആദ്യമായി അഭിനയിക്കാൻ പോയതിനെ പറ്റി വീട്ടിൽ പറഞ്ഞത് ചാനലിൽ നിന്നും അവർക്ക് ഇഷ്ടപ്പെട്ടാലേ എടുക്കൂ എന്നാണ്. ഇതിന്റെ യഥാർഥ്യം ഭാര്യയോട് മാത്രമേ പറഞ്ഞുള്ളു. ഒരു ഷോർട്ട് ഫിലിമിലെങ്കിലും നിങ്ങൾ അഭിനയിക്കണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത് ഭാര്യയായിരുന്നു. അങ്ങനെയാണ് അഭിനയത്തിലേക്കുള്ള ചുവടുവെപ്പിന് തയ്യാറായതെന്നും ആനന്ദ് പറയുന്നു.