മലയാളം സീരിയൽ ആരാധകരായ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി യമുന. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ട് ഉണ്ടെങ്കിലും ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിൽ കൂടിയാണ് യമുന പ്രേക്ഷകർക്കിടയിൽ കൂടുതൽ ജനപ്രിയ ആയി മറിയത്. ഈ പരമ്പരയിൽ മധുമിത എന്ന പാവം അമ്മയെ ആണ് യമുന അവതരിപ്പിച്ചത്.
അതേ സമ.ം നേരത്തെ മീശ മാധവൻ ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും പിന്നീട് സീരിയലുകളിൽ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാർത്താ പ്രാധാന്യം നേടാറുണ്ട്.
വിവാഹ മോചിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ യമുന ഈയടുത്ത് രണ്ടാമതും വിവാഹം കഴിച്ചത്. പെൺമക്കളുടെ പൂർണ സമ്മതത്തോടെയും പിന്തുണയോടെയും ആയിരുന്നു വിവാഹം. അമേരിക്കയിൽ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന മാവേലി ദേവനാണ് യമുനയുടെ ഭർത്താവ്.
അതേസമയം, താരം പറയുന്നത് ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ടെന്നും അവർക്ക് തന്റെ ജീവിതം പ്രചോദനമാകട്ടെ എന്നുമാണ്. സമൂഹം എന്ത് കരുതും എന്ന് വിചാരിച്ചിട്ടാണ് പലരും രണ്ടാമത് ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തത്. പലരും വീണ്ടും വിവാഹം കഴിക്കുന്നതിൽ നിന്നും ഒഴിഞ്ഞ് മാറുന്നത് അതുകൊണ്ടാണെന്നും യമുന വിശദീകരിക്കുന്നു.
അതേസമയം, ഒറ്റക്ക് ജീവിക്കുന്ന അച്ഛനെയും അമ്മയേയും കല്യാണം കഴിപ്പിക്കാൻ മക്കളുടെ പിന്തുണയാണ് വേണ്ടതെന്നും യമുന പറയുന്നുണ്ട്. ഇന്ത്യാ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു യമുനയുടെ പ്രതികരണം.
തന്നോട് സംസാരിച്ച പലർക്കും ഉള്ളിന്റെ ഉള്ളിൽസമൂഹമെന്ത് പറയും എന്നൊക്കെയുള്ള കാര്യങ്ങൾ കൊണ്ടാണ് മടിച്ച് നിൽക്കുന്നത്. ഒറ്റക്ക് ജീവിക്കുന്ന അച്ഛനെയും അമ്മയേയും കല്യാണം കഴിപ്പിക്കാൻ മക്കൾ സപ്പോർട്ട് ചെയ്യണമെന്നാണ് യമുന പറയുന്നത്.
മക്കൾ ഒരുസമയം കഴിഞ്ഞാൽ അവരവരുടെ ലൈഫിലേക്ക് പോകും. അത് കഴിഞ്ഞാൽ പിന്നെ മാതാപിതാക്കൾ ഒറ്റപ്പെട്ട് പോകും. ഞങ്ങളുടെ വിവാഹം കണ്ടിട്ട് അത്തരത്തിലുള്ള മക്കൾക്ക് ഒരു മോട്ടിവേഷൻ ആവട്ടെ. സൊസൈറ്റിക്കും മാറ്റം ഇതിലൂടെ വരണം എന്നും താരം പ്രതികരിച്ചു.
‘ഞങ്ങളുടെ മക്കൾ തന്നെയാണ് വിവാഹം നടത്തി തന്നത്. അവർ പഠിച്ചിട്ട് ഇന്ത്യയിൽ നിന്നും പുറത്ത് പോകാൻ ആഗ്രഹിക്കുന്നവരാണ്. അപ്പോൾ ഞങ്ങളെക്കുറിച്ചുള്ള പേടിയായിരിക്കും ഉണ്ടാവുക. അതില്ലാതിരിക്കാൻ പരസ്പരം ഞങ്ങൾക്ക് ഒരു കൂട്ട് വേണമെന്ന് അവർ ആഗ്രഹിച്ചു,’- എന്നും യമുന പറയുന്നു.