മലയാളം സീരിയല്‍ ആരാധകരായ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി യമുന. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ട് ഉണ്ടെങ്കിലും ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലില്‍ കൂടിയാണ് യമുന പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയ ആയി മറിയത്. ഈ പരമ്പരയില്‍ മധുമിത എന്ന പാവം അമ്മയെ ആണ് യമുന അവതരിപ്പിച്ചത്.
അതേ സമ.ം നേരത്തെ മീശ മാധവന്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നീട് സീരിയലുകളില്‍ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്.
വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹം കഴിച്ചത്. പെണ്‍മക്കളുടെ പൂര്‍ണ സമ്മതത്തോടെയും പിന്തുണയോടെയും ആയിരുന്നു വിവാഹം. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന മാവേലി ദേവനാണ് യമുനയുടെ ഭര്‍ത്താവ്. ഇരുവരും ഇപ്പോഴിതാ പുതിയൊരു വിശേഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ആദ്യ ഭാര്യയെക്കുറിച്ച് സംസാരിക്കുകയാണ് ദേവന്‍.
തന്റെ ആദ്യ ഭാര്യയെ വീണ്ടും കണ്ടതിനെ കുറിച്ചാണ് ദേവന്റെ വാക്കുകള്‍. ഞങ്ങള്‍ രണ്ടു പേരും കൂടെയാണ് റിസീവ് ചെയ്യാന്‍ പോയത്. നമ്മളുടെ നാട്ടില്‍ പറയുന്നത് തന്നെ അവര്‍ അടിച്ചുപിരിഞ്ഞുവെന്നാണ്. പിരിയുന്നതിന് അടിച്ചു തന്നെ പിരിയണമെന്നില്ല. ഞങ്ങള്‍ വിവാഹിതരായിരുന്ന സമയത്തു പോലും തമ്മില്‍ തല്ലുകയുണ്ടായിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും ഒരു ചീത്ത വാക്കു പോലും പറഞ്ഞിട്ടില്ല. ആള് പ്രൊഫസറായിരുന്നു. ഇപ്പോള്‍ ഡീനാണ്. എന്നാണ് ദേവന്‍ പറയുന്നത്.
‘ഞങ്ങള്‍ രണ്ടുപേരുടേയും വഴി ഒന്നായിരുന്നു. വളരെ സിംപിളായൊരു ഫാമിലിയായിരുന്നു എനിക്ക് വേണ്ടത്. അവരുടെ വളര്‍ച്ചയെ എനിക്ക് തടയാനാകില്ല. ഞാനും മോളുമായിരുന്നു എപ്പോഴും ഒരുമിച്ച്. പുള്ളിക്കാരിയെ കിട്ടാറുണ്ടായിരുന്നില്ല. അങ്ങനെ പിരിഞ്ഞതാണ്. അല്ലാതെ ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.’-എന്നാണ് ദേവന്‍ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്.
ഒരു കോഫി കുടിച്ചോണ്ട് നമ്മള്‍ക്ക് എന്നാല്‍ പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷെ എനിക്കിപ്പോഴും ആ കുടുംബത്തില്‍ സ്ഥാനമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
അതേസമയം, ഇതൊക്കെ നമുക്ക് ഒരു അത്ഭുതമാണെന്നാണ് യമുന പ്രതകരിച്ചത്. എനിക്ക് ഇതൊരു അത്ഭുതമാണ്. ഇന്ന് നമുക്ക് ഡിന്നര്‍ കഴിക്കാന്‍ പോകാം. ഒരാളെ കാണാനുണ്ടെന്നാണ് ദേവേട്ടന്‍ പറഞ്ഞത്.
അപ്പോള്‍ താന്‍ കരുതി ദേവേട്ടന്റെ ഏതെങ്കിലും സുഹൃത്തായിരിക്കുമെന്നാണ്. നീയിതുവരെ കാണാത്ത ആളാണെന്നും താല്‍പര്യമില്ലെങ്കില്‍ വരണ്ട എന്ന് പറഞ്ഞിരുന്നു. പിന്നീടാണ് ആരെന്ന് ചോദിച്ചപ്പോള്‍ സിയോണയുടെ അമ്മ എന്ന് പറഞ്ഞത്.
അപ്പോഴെനിക്ക് അത്ഭുതമായിരുന്നു തോന്നിയത്. ദേവേട്ടന്റെ ഭയങ്കര കൂളായിട്ടാണ്. പറഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരുന്നു. കൂടാതെ, തനിക്ക് കുറേ കാര്യം അവരില്‍ നിന്നും പഠിക്കാനായി. എന്നോട് യുവര്‍ ഹസ്ബന്റ് എന്ന് പറഞ്ഞാണ് ചേച്ചി സംസാരിച്ചതെന്നും യമുന പറയുന്നു.
നമ്മള്‍ അതൊക്കെ കണ്ടു പഠിക്കേണ്ടതാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീ ഹോളിയെ വിളിക്കണമെന്ന് ദേവേട്ടന്‍ മുമ്പ് പറഞ്ഞിരുന്നു. എനിക്ക് അന്ന് അത് മനസിലായില്ല. പക്ഷെ നേരിട്ട് കണ്ട് സംസാരിച്ചപ്പോഴാണ് എത്ര വലിയ മനസിന് ഉടമയാണെന്ന് മനസിലാക്കിയതെന്നും യമുന വിശദീകരിച്ചു.