യാമിക്കുട്ടിക്ക് ചോറൂണ്‍; മകളുടെ വിശേഷം പങ്കിട്ട് പാര്‍വതിയും അരുണും; സന്തോഷം അറിയിച്ച് മൃദുലയും

149

കുടുംബവിളക്കിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് പാര്‍വതി വിജയ്. ഈ പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പാര്‍വതിയുടെ വിവാഹം. ശീതള്‍ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചിരുന്നത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും താരം ഒരു ഇടവേള എടുക്കുകയായിരുന്നു.

അഭിനയത്തില്‍ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതി പങ്കുവയ്ക്കാറുണ്ട്. ക്യാമറാമാനായ അരുണ്‍ ആണ് പാര്‍വതിയുടെ ഭര്‍ത്താവ്. യാമിക എന്നു പേരുള്ള ഒരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. നടി മൃദുല വിജയിയുടെ സഹോദരിയാണ് പാര്‍വതി. മൃദുലയുടെ വീഡിയോകളിലും യാമി കുട്ടി നിറഞ്ഞുനിന്നിരുന്നു.

Advertisements

നേരത്തെ തന്റെ ഗര്‍ഭകാല വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പാര്‍വതി പങ്കുവച്ചിരുന്നു. യാമികയുടെ പേരിടല്‍ ചടങ്ങിന്റെയും കാതുകുത്ത് ചടങ്ങിന്റെയും വീഡിയോകളുമെല്ലാം ചാനലിലൂടെ പങ്കിട്ടിരുന്നു.

ALSO READ- ‘മതമായിരുന്നുപ്രശ്‌നം; പ്രണയം വീട്ടിലറിഞ്ഞ ശേഷം ടിവിവെക്കാന്‍ സമ്മതിച്ചിട്ടില്ല’; റെയ്ജാനും ഭാര്യ ശില്‍പയും

മകള്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളേക്കുറിച്ചും അരുണും പാര്‍വതിയും പറഞ്ഞിരുന്നു. ഇപ്പോഴിത മകളുടെ ചോറൂണ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പാര്‍വതി.

യാമിക്കുട്ടിയുടെ ചോറൂണ് ദിവസം എന്ന് പറഞ്ഞാണ് പാര്‍വതി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിലെ ബ്ലൗസും സെറ്റുസാരിയും അണിഞ്ഞാണ് പാര്‍വതി ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.

ALSO READ-നിങ്ങള്‍ ലെസ്ബിയന്‍സ് ആണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്; വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പത്തെ കുറിച്ച് മനസ് തുറന്ന് കൃഷ്ണ പ്രഭ

ചുവപ്പ് നിറത്തിലെ ജുബ്ബ ധരിച്ചാണ് അരുണ്‍ എത്തിയിരിക്കുന്നത്. നിരവധി പേരാണ് യാമികയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. യാമികയുടെ പേരില്‍ പാര്‍വതിയും അരുണും ഒരു ഇന്‍സ്റ്റഗ്രാം പേജും തുറന്നിട്ടുണ്ട്.

Advertisement