തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍താരമാണ് മലയാളിയായ നയന്‍ താര. തിരുവല്ല സ്വദേശിനിയായ ഡയാന കുര്യന് സത്യന് അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയതും പേരുമാറ്റ് നയന്‍താര എന്നാക്കിയതും.
മനസ്സിനക്കരെയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒന്നു രണ്ട് മലയാള സിനിമകളില്‍ കൂടി അഭിനയിച്ച നയന്‍താര പിന്നീട് തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു. അതോടെ തെന്നിന്ത്യ ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വമ്പന്‍ താരമായി നയന്‍സ് മാറുകയും ചെയ്തു.
തുടര്‍ച്ചയായി പുറത്തിറങ്ങിയ നയന്‍താര ചിത്രങ്ങള്‍ എല്ലാം വന്‍ വിജയം നേടിയതിന് പിന്നാലെ നയന്‍ താര തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരുന്നു. അടുത്തിടെ ആയിരുന്നു നയന്‍താര വിവാഹിത ആയത്. കാമുകനും സംവിധായകനുമായി വിഘ്നേഷ് ശിവനെ ആയിരുന്നു നടന് താര വിവാഹം കഴിച്ചത്.
ചെന്നൈ മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടില്‍ വളരെ അടുത്ത ബന്ധുക്കളും സിനിമ പ്രവര്‍ത്തകരും, സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു വിവാഹചടങ്ങുകള്‍ നടത്തിയത്. വിവാഹത്തിനും ഹണിമൂണിനും ശേഷം നയന്‍സ് ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷെഡ്യൂളില്‍ ഷാരൂഖ് ഖാന് ഒപ്പം ചേരാനായി തിരിച്ചെത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ നയന്‍താര വിഘ്നേഷ് ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. താരദമ്പതികള്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും നയന്‍താര വിഘ്നേഷ് ദമ്പതികള്‍ പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവ എഴുത്തുകാരി ശ്രീ പാര്‍വതി. പാര്‍വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഇവിടെ ആര്‍ക്കാണ് കല്യാണത്തിന് മുന്നേ നയന്‍താര ഗര്‍ഭിണി ആയിരുന്നെങ്കില്‍ പ്രശ്നം എന്ന് എഴുത്തുകാരി ചോദിക്കുന്നു.
Nayan & Me have become Amma & Appa❤️
We are blessed with
twin baby Boys❤️❤️
All Our prayers,our ancestors’ blessings combined wit all the good manifestations made, have come 2gethr in the form Of 2 blessed babies for us❤️😇
Need all ur blessings for our
Uyir😇❤️& Ulagam😇❤️ pic.twitter.com/G3NWvVTwo9— Vignesh Shivan (@VigneshShivN) October 9, 2022
”’നയന്‍താര – വിഘ്നേഷ് അവരുടെ ഇരട്ട കുട്ടികള്‍. കല്യാണത്തിന് മുന്നേ നയന്‍താര ഗര്‍ഭിണി ആയിരുന്നെങ്കില്‍ ഇവിടെ ആര്‍ക്കാണ് പ്രശ്നം? അവരുടേത് സറോഗസി ആയാലും അല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്? Pls step back from someone’s personal space. Anyways wishes to both stars’,” എന്ന് പാര്‍വതി കുറിച്ചു.