ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് വിദ്യാ ബാലൻ. ബംഗാളി സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത് തുടർന്ന് പരിണീത എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലേക്ക് കടന്നു. തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം സ്വന്തമാക്കുവാനും താരത്തിന് കഴിഞ്ഞു.
നിലവിൽ ബോളിവുഡിലെ മിന്നും താരമാണ് വിദ്യാ ബാലൻ. മലയാളിയായ താരം മുംബൈയിലാണ് ജനിച്ചതും വളർന്നതും.ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയെന്നാണ് വിദ്യാബാലൻ അറിയപ്പെടുന്നത്. തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ ഒരു മടിയുമില്ലാത്ത താരം തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.
ഫിലിം ഫെയറിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. നാൽപ്പതിന് ശേഷം സ്ത്രീകൾ കൂടുതൽ സുന്ദരിയും നോട്ടിയും ആയിരിക്കുമെന്നാണ് വിദ്യാ ബാലൻ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘പൊതുവേ നാണിക്കാനും സെ ക് സ് ആസ്വാദിക്കാനുമാണ് നമ്മളെ പഠിപ്പിക്കുന്നത്. നാല്പ്പതിന് ശേഷം കൂടുതൽ സുന്ദരിയും നോട്ടിയുമായിരിക്കും.
പ്രായം കൂടും തോറും സ്ത്രീകൾ മെച്ചെപ്പെടും. അതിന് കാരണം അവർ മറ്റുള്ള കാര്യങ്ങളെ കുറിച്ച് ബോധവതികളാകുന്നത് കുറയും എന്നത് കൊണ്ടാണ്.’നാല്പ്പതിന് ശേഷം സ്ത്രീകൾ മറ്റൊന്നും ഗൗനിക്കാതെയാകും. എന്നെ സംബന്ധിച്ചാണെങ്കിൽ ഞാൻ വലിയ ഗൗരവക്കാരിയായിരുന്നു. ഇന്ന് ഞാൻ എല്ലാം ആസ്വാദിക്കാൻ പഠിച്ചിരിക്കുകയാണ്.
ഇരുപതുകളിൽ സ്വപ്നം നേടിയെടുത്തു, മുപ്പതുകൾ അവനവനെ അറിയുന്നതായിരുന്നു. നാല്പ്പതുകളിൽ ജീവിതത്തെ പ്രണയിക്കുന്നതിലാണ് കാര്യം എന്നാണ് വിദ്യ പറയുന്നത്. നിയ്യതിയാണ് വിദ്യയുടേതായി അവസാനം ഇറങ്ങിയ സിനിമ. ഇനി ഒരു പിടി നല്ല ചിത്രങ്ങൾ താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്.