എന്റെ എല്ലാമെല്ലാം ഷഫ്‌നയാണ്, എന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ അവളുണ്ട്, എന്റെ കഷ്ടപ്പാടുകളൊക്കെ കണ്ടിട്ടും അവളാണ് കൂടെ നിന്നത്: ഭാര്യയെ കുറിച്ച് ഹൃദയം തൊട്ട് സജിൻ പറയുന്നു

141

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലായ സാന്ത്വനം. സാധാരണ ഒരു കുടുംബത്തിൽ നടക്കുന്ന കഥയാണ് സാന്ത്വനത്തിലും പറയുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് സാന്ത്വനം കഥ പറയുന്നത്. തമിഴ് പരമ്പര പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം.

മലയാളത്തിൽ കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി എന്നീ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് എല്ലാ ഭാഷകളിൽ നിന്നും ലഭിക്കുന്നത്. 2020 സെപ്റ്റംബർ 21 ന് മലയാളത്തിൽ ആരംഭിച്ച സീരിയൽ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് മികച്ച കാഴ്ചക്കാരുണ്ട്.

Advertisements

ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സൂപ്പർ സീരിയലിന്റെ സംവിധായകൻ ആദിത്യനാണ് സാന്ത്വനം സംവിധാനം ചെയ്യുന്നത്. ചിപ്പി രഞജിത്ത്, ദിവ്യ ബനു. അപ്സര, രാജീവ് പരമ്വേശരൻ, ഗിരിജ പ്രേമൻ, ഗോപിക അനിൽ, രക്ഷ രാജ്, ഗിരീഷ് നമ്പ്യാർ, അച്ചു സുഗന്ധ്, സജിൻ ടിപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read
സംസാരശേഷി നഷ്ടപ്പെട്ടു, ആരേയും തിരിച്ചറിയുന്നില്ല; നടി കെപിഎസി ലളിതയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

സാന്ത്വനം പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിൻ. സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരായ ശിവൻ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പടുന്നത്. ഇന്ന് സജിൻ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടനാണ്. കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സജിന് ആരാധകരുണ്ട്. സജിന്റെ ആദ്യത്തെ സീരിയലാണ് സാന്ത്വനം.

പ്രമുഖ സിനിമ സീരിയൽ നടി ഷഫ്നയാണ് സജിന്റെ ഭാര്യ. ഷഫ്‌നയിലൂടെയാണ് സജിൻ സീരിയൽ രംഗത്തേക്ക് എത്തുന്നത്. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സജിൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താൻ ഒരു സ്റ്റാർ ഒന്നുമല്ലെന്നാണ് സജിൻ പറയുന്നത്. സജിന്റെ വാക്കുകൾ ഇങ്ങനെ:

നാളുകൾക്ക് ശേഷമാണ് ഒരു മലയാള സീരിയലിന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത്. അതിന് കാരണം സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ചേരുന്നത് കൊണ്ടാണ്. ഓരോരുത്തരെയും പ്രേക്ഷകർക്ക് ഇഷ്ടമാണ്. അക്കൂട്ടത്തിലാണ് താൻ അവതരിപ്പിക്കുന്ന ശിവനും. എനിക്കേറ്റവും ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിലെ സംതൃപ്തിയും സന്തോഷവുമാണ് ഇപ്പോൾ ഉള്ളതെന്നാണ് സജിൻ സൂചിപ്പിക്കുന്നത്.

അതേ സമയം സാന്ത്വനത്തിൽ അഭിനയിച്ച് തുടങ്ങിയതോടെ തന്റെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ സംഭവിച്ചു എന്ന് കൂടി താരം വ്യക്തമാക്കുന്നു. സജിൻ എന്ന ഒറിജിനൽ പേരിനെക്കാളും ആളുകൾ വിളിക്കുന്നത് ശിവൻ എന്നാണ്. ഇപ്പോൾ പുറത്തിറങ്ങിയാൽ ആളുകൾ തിരിച്ചറിയുകയും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. അതിന്റെ എല്ലാ ക്രഡിറ്റും സാന്ത്വനത്തിന് തന്നെയാണ്.

Also Read
സ്ത്രീയുടെ സൗന്ദര്യവും പുരുഷ സൗന്ദര്യവും അതിൽ ഒക്കെയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല; തുറന്നു പറഞ്ഞ് അനശ്വര രാജൻ

എനിക്കും ഇപ്പോൾ എല്ലാമെല്ലാം സാന്ത്വനം ആണെന്നാണ് സജിൻ സൂചിപ്പിക്കുന്നത്. സംവിധായകൻ ആദിത്യൻ സാറാണ് എല്ലാത്തിനും പിന്നിൽ. ഞങ്ങളുടെ സ്‌ക്രീൻ കെമിസ്ട്രിയുടെ വിജയത്തിന്റെ എല്ലാ ക്രഡിറ്റും അദ്ദേഹത്തിന് ഉള്ളതാണ്. ഓൺ സ്‌ക്രീനിലെ ഭാര്യ അഞ്ജലിയായി എത്തുന്ന നടി ഗോപിക അനിലുമായി ഓഫ് സ്‌ക്രീനിലും നല്ല സൗഹൃദമുണ്ട്.

അത് സീരിയലിൽ വളരെ അധികം സഹായമാണ്. തന്റെ എല്ലാമെല്ലാം ഭാര്യയായ ഷഫ്‌നയാണ്. തന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ അവളുണ്ട്. സാന്ത്വനത്തിലേക്കുള്ള അവസരം കിട്ടാനുള്ള കാരണവും ഭാര്യയാണ്. എന്റെ കഷ്ടപ്പാടുകളൊക്കെ കണ്ടിട്ടും അവളാണ് കൂടെ നിന്നത്. നല്ലൊരു നടൻ ആവണം എന്ന ആഗ്രഹം പരാജയപ്പെടുമ്പോൾ അത് നിർത്തി മറ്റ് വല്ല ജോലിയും നോക്കാൻ അവൾ പറഞ്ഞിട്ടില്ല. അതിന് വേണ്ടി പരിശ്രമിക്കാനേ പറഞ്ഞിട്ടുള്ളു. എന്നും സജിൻ പറയുന്നു.

Advertisement