വൈൽഡ് കാർഡ് എൻട്രിയിലൂടെ ഇവരെത്തിയാൽ പിന്നെ ബിഗ്‌ബോസിൽ പൊടിപൂരമായിരിയ്ക്കും ; ചർച്ച ചെയ്ത് സോഷ്യൽമീഡിയ

108

ബിഗ് ബോസ് മലയാളം സീസൺ 4 സംഭവബഹുലമായി തന്നെ മുന്നോട്ട് പോകുകയാണ്. മൂന്നാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ ഷോ. കഴിഞ്ഞു പോയ മലയാളം സീസണുകളെക്കാളും വളരെ വ്യത്യസ്തമായിട്ടാണ് ബിഗ് ബോസ് 4ാം ഭാഗം ഒരുക്കിയിരിക്കുന്നത്. മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പിലും ടാസ്‌ക്കുകളിലുമെല്ലാം സീസൺ 4 വ്യത്യസ്തത പുലർത്തുന്നുണ്ട്.

ആദ്യത്തെ എപ്പിസോഡിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടനും ഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ടത് ടാസ്‌ക്കുകളുടെ പേരിൽ ആയിരുന്നു വളരെ ലളിതമായ ടാസ്‌ക്കുകൾ നൽകി എന്നതായിരുന്നു വിമർശനം. എന്നാൽ ഇത്തവണ അത് മാറിയിരിക്കുകയാണ്. ഫിസിക്കൽ ടാസ്‌ക്കുകളും ഷോയ്ക്ക് അനിയോജ്യമായ ഗെയിമുകളുമാണ് കൊടുക്കുന്നത്. ഇത് നല്ല രീതിയിൽ മത്സരാർത്ഥികൾ കളിക്കുന്നുമുണ്ട്.

Advertisements

ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചർച്ചയാവുന്നത് വൈൽഡ് കാർഡ് എൻട്രി കുറിച്ചാണ്. ഷോയിലേയ്ക്ക് പുതിയ മത്സരാർത്ഥികൾ വരാനുള്ള സമയമായിട്ടുണ്ട്. സാധാരണഗതിയിൽ രണ്ടാം ആഴ്ചയിലാണ് വൈൽഡ് കാർഡ് എൻട്രിയുണ്ടാവുക. എന്നാൽ ബിഗ് ബോസ് മൂന്നാം ആഴ്ചയായിട്ടും പുതിയ ആളുകൾ എത്തിയിട്ടില്ല. പ്രേക്ഷകരും മത്സരാർത്ഥികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിരവധി പേരുകൾ പ്രചരിക്കുന്നുണ്ട്.

ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേര് അഭിനേതാവും മോഡലുമായ ജിയ ഇറാനിയുടേതാണ്. ബിഗ് ബോസ് സീസൺ 3യ്ക്ക് ശേഷമാണ് ജിയ ഇറാനി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാൻ തുടങ്ങിയത്. കഴിഞ്ഞ സീസണിലെ മത്സരാർഥിയായിരുന്ന ഋതു മന്ത്രയുടെ പേരിനൊടൊപ്പമായിരുന്നു ആദ്യം ഇടംപിടിച്ചത്. സീസൺ 4 തുടങ്ങുമെന്ന് പ്രഖ്യാപിച്ചതു മുതൽ ജിയ ഇറാനിയുടെ പേരും പ്രചരിച്ചിരുന്നു. പുറത്ത് വന്ന മിക്ക സാധ്യത ലിസ്റ്റുകളിലും താരത്തിന്റെ പേരും വന്നിരുന്നു. ഇപ്പോഴിതാ വൈൽഡ് കാർഡ് എൻട്രി സാധ്യത പട്ടികയിലും താരത്തിന്റെ പേര് ഉയരുകയാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ജിയ ഇറാനിയ്ക്കുണ്ട്.

ALSO READ

ഫാൻസെല്ലാം വേറെ ലെവലാണ്, അവരെ ഉപദേശിക്കാൻ മാത്രം വലിയ ആളല്ല ഞാൻ എന്ന് പറഞ്ഞ് ഒഴിവാകുന്നില്ല ; ആരാധകർക്കായി ഇളയ ദളപതി വിജയുടെ ഉപദേശം

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെ പേരും വൈൽഡ് കാർഡ് എൻട്രിയുടെ സാധ്യത ലിസ്റ്റിൽ പ്രചരിക്കുന്നുണ്ട്. നേരത്തെ പുറത്ത് വന്ന ലിസ്റ്റുകളിൽ ജിപിയുടെ പേര് ഇടം പിടിച്ചിരുന്നില്ല. ബിഗ് ബോസ് മത്സരാർത്ഥി ദിൽഷയുമായി പ്രണയത്തിലായിരുന്നു എന്നുള്ള ഗോസിപ്പ് വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് സാധ്യത ലിസ്റ്റിൽ ജിപി ഇടംപിടിച്ചത്. അതേസമയം ജിപി എത്താൻ സാധ്യത തീരെ കുറവാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലാണ് ജിപി. ഇപ്പോൾ തെലുങ്കിൽ സജീവമാണ് താരം. അഭിനേതാവ് എന്നതിൽ ഉപരി അവതാരകൻ കൂടിയാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യ.

കഴിഞ്ഞ സീസണിലെ ചർച്ചയായ ഒരു പേരായിരുന്നു വ്യവസായിയായ ബോബി ചെമ്മണ്ണൂർ. ഇത്തവണത്തെ വൈൽഡ് കാർഡ് എൻട്രിയിലും ബോ ചെയുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. സോഷ്യൽ മീഡിയകളിലും ട്രോളുകളിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഒരു പേരു കൂടിയാണ് ബോ ചെയുടേത്. തിരക്കുള്ള ബിസിനസുകാരനായ ബോചെ വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസിലേക്കെത്തുമെന്നാണ് ബിഗ് ബോസ് പേജുകളിലൂടെ പലരും പറയുന്നത്. എന്നാൽ അദ്ദേഹവും അതുമായി ബന്ധപ്പെട്ട ആളുകളൊ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

ALSO READ

വിവാദങ്ങൾക്കിടയിലും കാവ്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് വിനോദ് എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു; സാധാരണക്കാർക്ക് വേണ്ടി ശബ്ദമുയർത്തിയ യുവാവിനെ പ്രശംസിച്ച് ഒരു വിഭാഗം!

നടിയും മോഡലും മേക്കപ്പ് ആർട്ടിസ്റ്റുമൊക്കെയായി റോഷ്ന ആൻ റോയിയുടേയും പേരും വൈൽഡ് കാർഡ് എൻട്രി സാധ്യത ലിസ്റ്റിൽ പ്രചരിക്കുന്നു. ധമാക്ക, ഒരു അഡാറ് ലവ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രമായി റോഷ്ന എത്തിയിരുന്നു. ആർആർആർ മേക്കോവർ സ്റ്റുഡിയോ എന്ന സ്ഥാപനവും റോഷ്നയുടേതായുണ്ട്. ഇപ്പോഴിത ബിഗ് ബോസ് ഹൗസിലേക്ക് റോഷ്നയും എത്തുന്നുണ്ടെന്നാണ് ബിഗ് ബോസ് ആരാധകരുടെ അടക്കം പറച്ചിൽ. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് റോഷ്ന ബിഗ് ബോസ് വീട്ടിലേക്കെത്തുക എന്നാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ.

 

Advertisement