‘മാഡം വിക്കിയെ കാണുമ്പോൾ പ്രഭുദേവയെ തോന്നുന്നുണ്ടല്ലോ’; നയൻതാര-വിഘ്‌നേശ് പ്രണയം തുടങ്ങിയത് തന്റെ ഈ വാക്കുകൾക്ക് ശേഷമെന്ന് നടൻ

68

മലയാളിയായ തെന്നിന്ത്യൻ ലേഡി സൂപ്പർതാരമാണ് നയൻ താര. തിരുവല്ല സ്വദേശിനിയായ ഡയാന കുര്യൻ സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയതും പേരുമാറ്റ് നയൻതാര എന്നാക്കിയതും.

മനസ്സിനക്കരെയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ ഒന്നു രണ്ട് മലയാള സിനിമകളിൽ കൂടി അഭിനയിച്ച നയൻതാരം പിന്നീട് തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു. അതോടെ തെന്നിന്ത്യ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വമ്പൻ താരമായി നയൻസ് മാറുകയും ചെയ്തു.

Advertisements

ഇപ്പോഴിതാ തുടർച്ചയായി പുറത്തിറങ്ങിയ നയൻതാര ചിത്രങ്ങൾ എല്ലാം വൻ വിജയം നേടിയതിന് പിന്നാലെ നയൻ താര തന്റെ പ്രതിഫലം കുത്തനെ ഉയർത്തിയിരുന്നു. അടുത്തിടെ ആയിരുന്നു നയൻതാര വിവാഹിത ആയത്. കാമുകനും സംവിധായകനുമായി വിഘ്നേഷ് ശിവനെ ആയിരുന്നു നടൻ താര വിവാഹം കഴിച്ചത്.

ALSO READ- അത് മാത്രമാണ് ഞങ്ങളുടെ വേദന, ഇപ്പോൾ ഞങ്ങളുടെ വിഷമം നീയാണ്, ഞങ്ങളുടെ ദിലു ആയി നീ തിരിച്ചുവരണം; ദിൽഷയുടെ കണ്ണ് നനയിച്ച് ചേച്ചിയുടെ വാക്കുകൾ

ചെന്നൈ മഹാബലിപുരത്തെ ആഡംബര റിസോർട്ടിൽ വളരെ അടുത്ത ബന്ധുക്കളും സിനിമ പ്രവർത്തകരും, സുഹൃത്തുക്കളും ചേർന്നായിരുന്നു വിവാഹചടങ്ങുകൾ നടത്തിയത്. വിവാഹത്തിനും ഹണിമൂണിനും ശേഷം നയൻസ് ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷെഡ്യൂളിൽ ഷാരൂഖ് ഖാന് ഒപ്പം ചേരാനായി തിരിച്ചെത്തുകയും ചെയ്തിരുന്നു
.

നയൻതാര അഭിനയിച്ച നാനും റൗഡി താൻ, കാതുവാക്കുല രണ്ട് കാതൽ എന്നീ സിനിമകളുടെ സംവിധായകനാണ് ഭർത്താവ് വിഘ്‌നേശ് ശിവൻ. 2017 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്‌നേശും പ്രണയത്തിലാവുന്നത്.

ALSO READ- ടെക്‌നീഷ്യൻമാർ ഷൂട്ടിങ്ങിനിടെ നടനെ കയ്യേറ്റം ചെയ്തു; ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി നടൻ; വൈറലായി വീഡിയോ!

ഇപ്പോഴിതാ താരങ്ങൾ പ്രണയത്തിലാവാൻ കാരണം താനാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ രാഹുൽ താത്ത. നാനും റൗഡി താനിൽ അഭിനയിച്ച നടനാണ് രാഹുൽ. വിഘ്‌നേശും നയൻസും തമ്മിൽ പ്രണയത്തിലാവാൻ പ്രധാന കാരണം താനാണെന്ന് താരം വെളിപ്പെടുത്തുന്നു.

‘സെറ്റിൽ വിഘ്‌നേശിനെ വിക്കി എന്നാണ് നയൻതാര വിളിച്ചിരുന്നത്. നിന്നെ കാണാൻ പ്രഭുദേവയെ പോലെയുണ്ടല്ലോ എന്ന് വിഘനേശിനോട് ഞാൻ ഒരിക്കൽ പറഞ്ഞു. ഞാൻ നയൻതാരയോട് നേരിട്ട് ഇക്കാര്യം പറയുകയും ചെയ്തു. എന്താ മാഡം വിക്കിയെ കാണുമ്പോൾ പ്രഭുദേവയെ തോന്നുന്നുണ്ടല്ലോ എന്ന്,’ -രാഹുൽ താത്ത പറഞ്ഞു. അതിന് ശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലായതെന്നാണ് രാഹുൽ തമാശ രൂപേണ പറഞ്ഞത്.

നയൻതാരയുടെ മുൻ കാമുകനായ പ്രഭുദേവയുമായി 2009 ൽ വില്ല് എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻസ് പ്രണയത്തിലായത്. പ്രഭുദേവയും പ്രണയത്തിലാവുന്നത്. എന്നാൽ മൂന്നര വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. നയൻസുമായി പ്രണയത്തിലാവുന്ന സമയത്ത് പ്രഭുദേവ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു. ഇത് വലിയ കോളിളക്കം അന്നുണ്ടാക്കുകയും ചെയ്തിരുന്നു.

Advertisement