ആ സംഭവത്തെ കിടപ്പറ രംഗമെന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്; എന്തുക്കൊണ്ടാണ് ഭർതൃബലാത്സംഗമെന്ന് പറയാത്തത്; മെഹ്‌റീൻ പിർസാദ

63

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പുറത്തുവന്ന സുൽത്താൻ ഓഫ് ഡൽഹി എന്ന വെബ് സീരീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മെഹ്‌റീൻ പിർസാദ. തമിഴിലും, തെലുങ്കിലും ജനപ്രീതിയാർജ്ജിച്ച താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ സിനിമയിലെ ഒരു രംഗത്തെ മാധ്യമങ്ങൾ വളച്ചൊടിച്ചതിനെക്കുറിച്ച് പറയുകയാണ് താരം.

ഔദ്യോഗിക എക്സ് പേജിൽ എഴുതിയ കുറിപ്പിലാണ് താരം മാധ്യമങ്ങൾക്കെതിരെ പറയുന്നത്. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ; സുൽത്താൻ ഓഫ് ഡൽഹി സീരിസ് കണ്ട് ആരാധകർക്ക് അത് ഇഷ്ടപ്പെട്ടിട്ടുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അഭിനയമെന്നത് കലയും തൊഴിലുമാണ്. അതുകൊണ്ടുതന്നെ കഥയുടെ ഭാഗമായിട്ടുള്ള ഇഷ്ടമില്ലാത്ത സീനുകളും അവർക്ക് ചെയ്യേണ്ടിവരുന്നു.

Advertisements

Also Read
അദ്ദേഹം എന്റെ അച്ഛനായിരുന്നെങ്കിൽ അത് അപൂർവ്വ ഭാഗ്യമാകുമായിരുന്നു; പക്ഷേ വിധി അതിന് എതിരായിരുന്നു; മനസ്സ് തുറന്ന് മോഹൻലാൽ

സുൽത്താൻ ഓഫ് ഡൽഹിയിൽ അതിക്രൂരമായ ഒരു ഭർതൃബലാത്സംഗ രംഗമുണ്ട്. എന്നാൽ ഇതുപോലൊരു ഗൗരവതരമായ വിഷയത്തെ പല മാധ്യമങ്ങളും കിടപ്പറരംഗമെന്ന് വിശേഷിപ്പിക്കുന്നത് വല്ലാതെ വേദനിപ്പിക്കുന്നു. ലോകമെമ്ബാടുമുള്ള പല സ്ത്രീകളും അഭിമുഖീകരിക്കുന്ന ഗുരുതരമായ ഒരു പ്രശ്നത്തെ ഇത് നിസ്സാരമാക്കുകയാണ്.ഇത്തരം ചർച്ചകൾ എന്നെ അസ്വസ്ഥയാക്കുന്നു. തങ്ങൾക്കും സഹോദരിമാരും പെൺമക്കളും ഉണ്ടെന്ന് ഇവർ മനസ്സിലാക്കണം.

അവരുടെ സ്വന്തം ജീവിതത്തിൽ ഇത്തരമൊരു ആഘാതത്തിലൂടെ ഒരിക്കലും കടന്നുപോകരുതെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. സ്ത്രീകൾക്കെതിരായ ഇത്തരം ക്രൂരതയെയും അക്രമത്തെയും കുറിച്ചുള്ള ചിന്തകൾ തന്നെ അരോചകമാണ്. ഒരു നടി എന്ന നിലയിൽ ഈ കഥാപാത്രത്തോട് നീതി പുലർത്തേണ്ടത് എന്റെ ജോലിയാണ്. കൂടാതെ മിലൻ ലുത്രിയ സാർ സംവിധാനം ചെയ്ത സുൽത്താൻ ഓഫ് ഡൽഹിയുടെ ടീം വളരെ ബുദ്ധിമുട്ടുള്ള ചില രംഗങ്ങളുടെ ഷൂട്ടിംഗിനിടെ അഭിനേതാക്കളായ ഞങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

Also Read
കണവയാണെന്ന് പറഞ്ഞ് കമൽഹാസൻ തന്നത് പാമ്പിനെ; അന്നയാൾ ആംഗ്യം കാണിച്ചില്ലായിരുന്നെങ്കിൽ കമലിനെ ഞാൻ അനുസരിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി ഉർവ്വശി

അക്കാര്യത്തിൽ അങ്ങേയറ്റം പ്രൊഫഷണലായിരുന്നു അവർ. കിട്ടുന്ന എല്ലാ വേഷങ്ങളും പരമാവധി മികച്ചതാക്കാൻ ശ്രമിക്കുമെന്നും മെഹ്റീൻ കൂട്ടിച്ചേർത്തു. 2016-ൽ ഇറങ്ങിയ കൃഷ്ണഗാഡി വീര പ്രേമഗാഥ എന്നചിത്രത്തിലൂടെയാണ് മെഹ്റീൻ പിർസാദ ചലച്ചിത്രലോകത്തെത്തിയത്. തുടർന്ന് മഹാനുഭാവുഡു, രാജ ദ ഗ്രേറ്റ്, ജവാൻ, പന്തം, ചാണക്യ, അശ്വത്ഥാമാ, തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും നെഞ്ചിൽ തുണിവിരുന്താൽ, പട്ടാസ് എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. ഫിലൗരി എന്ന ബോളിവുഡ് ചിത്രത്തിലും ഡി.എസ്.പി ദേവ്, അർദബ് മുഠിയാരാൻ എന്നീ പഞ്ചാബി ചിത്രങ്ങളിലും അവർ വേഷമിട്ടു.

Advertisement