ബോളിവുഡിലെ ഏറ്റവും വിലയേറിയ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഇന്ത്യയിൽ മാത്രമല്ല, ഇന്ത്യക്ക് പറത്തും ബച്ചൻ കുടുംബത്തിന് ആരാധകർ ഏറെയാണ്. അഭിഷേകിന്റെ ഭാര്യയായി ഐശ്വര്യറായ് വന്നത് അന്നത്തെ ബോളിവുഡിന്റെ ഗോസിപ്പ് കോളങ്ങളിൽ ഏറെ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു. കാരണം ഐശ്വര്യയുടെ പ്രണയങ്ങളും, പ്രണയത്തകർച്ചകളും അന്ന് ചർച്ചയായി മാറി.
മാത്രമല്ല അഭിഷേകിന്റെയും, ഐശ്വര്യയുടെയും വിവാഹദിവസം അഭിഷേക് തന്നെ ചതിച്ചു എന്ന് കാണിച്ച് ഒരു യുവതി ആത്മഹത്യാ ശ്രമം നടത്തിയതും വൻ ചർച്ചകൾക്ക് വഴിയൊരുക്കി. ലോകമറിയപ്പെടുന്ന താരസുന്ദരിയാണ് അന്നും ഇന്നും ഐശ്വര്യ. ഇപ്പോഴിതാ ഐശ്വര്യയെ കുറിച്ച് ജയാ ബച്ചൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത.് ഐശ്വര്യയോട് അമിതാഭ് ബച്ചനുള്ള മതിപ്പിനെക്കുറിച്ചാണ് ജയ ബച്ചൻ സംസാരിച്ചത്.
മകൾ ശ്വേത ബച്ചനെ പോലെയാണ് അമിതാഭ് ബച്ചൻ ഐശ്വര്യയെ കണ്ടത്. 2007 ൽ കോഫി വിത്ത് കരൺ എന്ന ഷോയിൽ സംസാരിക്കവെയാണ് ജയ ഇക്കാര്യം പറഞ്ഞത്. ആ വർഷമാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. ഐശ്വര്യയെ കാണുമ്‌ബോൾ തന്നെ അമിത് ജിയുടെ കണ്ണുകൾ തിളങ്ങും. മകൾ ശ്വേത വീട്ടിലേക്ക് വരുന്നത് പോലെയാണത്. ശ്വേത പോയപ്പോഴുള്ള വിടവ് ഐശ്വര്യ നികത്തും.
ശ്വേത വിവാഹം കഴിച്ച് കുടുംബത്തിൽ നിന്നും പുറത്തേക്ക് പോയതുമായി ഞങ്ങൾക്ക് ഒരിക്കലും പൊരുത്തപ്പെടാനായിരുന്നില്ലെന്നും ജയ ബച്ചൻ അന്ന് ഷോയിൽ പറഞ്ഞിരുന്നു. എന്നാൽ തുടക്കകാലത്തെ സ്‌നേഹം ഐശ്വര്യയോട് കുടുംബത്തിന് ഇപ്പോഴില്ല എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.പൊന്നിയിൽ സെൽവം വമ്പൻ ഹിറ്റായിട്ട് പോലും ഐശ്വര്യയെ അമിതാഭ് ബച്ചൻ പ്രശംസിച്ചിട്ടില്ല. എന്നാൽ പേരകുട്ടി. െപ്രശംസിക്കാൻ അമിതാഭ് ശ്രമിച്ചിട്ടുണ്ട്.
രണ്ട് ആരോപണങ്ങളാണ് ഐശ്വര്യയുടെ ആരാധകർ ബച്ചനെതിരെ ഉന്നയിച്ചത്. ഐശ്വര്യയുമായുള്ള അസ്വാരസ്യം കൊണ്ടായിരിക്കാം മരുമകളെ പ്രശംസിക്കാൻ ഇദ്ദേഹം മടിച്ചതെന്ന് ചിലർ വാദിച്ചപ്പോൾ ചിലർ പറഞ്ഞത് മറ്റൊരു കാരണമാണ്. മരുമകളെ പൊതുവിടങ്ങളിൽ പ്രശംസിക്കാൻ ബച്ചന്റെ പുരുഷാധിപത്യ ചിന്താഗതി അനുവദിക്കുന്നില്ലെന്നായിരുന്നു ഇവരുടെ വാദം.