മലയാള സിനിമ ചരിത്രത്തിലെ തന്നെ ഒരു അസാമാന്യ ചിത്രമായിരുന്നു സൂപ്പര്‍താരങ്ങള്‍ എല്ലാം ഉല്‍പ്പെട്ട ട്വന്റി 20. മലയാളം സിനിമ ഇന്‍ഡസ്ട്രിയിലെ എല്ലാ നടീ നടന്മാരെയും ഒരു ക്യാമറയ്ക്ക് മുന്നില്‍ അണിനിരത്തി ജോഷി ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍. ചിത്രത്തില്‍ ഒരോ അഭിനേതാക്കളെയും വളരെ സൂക്ഷ്മമായി പ്ലേസ് ചെയ്ത ഉദയകൃഷ്ണ സിബി കെ തോമസിന്റെ തിരക്കഥയും ഏറെ പ്രശംസകള്‍ നേടിയിരുന്നു.
ഇങ്ങനൊരു ചിത്രം ഇറങ്ങിയാല്‍ അത് വിജയിക്കുമോ? ആരായിരിക്കും ചിത്രത്തിലെ നായകന്‍ എന്നിങ്ങനെ ഒട്ടേറെ സംശയങ്ങള്‍ ട്വന്റി 20 റിലീസ് ചെയ്യുന്നതിന് മുന്‍പ് നിലനിന്നിരുന്നെങ്കിലും, സിനിമ പുറത്തിറങ്ങിയതോടെ ഇതെല്ലാം അപ്രസക്തമാവുന്ന കാഴ്ച്ചയാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്.
എന്നിരുന്നാലും മോഹന്‍ലാല്‍ കഥാപാത്രമായ ദേവരാജ പ്രതാപ വര്‍മ്മയ്ക്ക് മമ്മൂട്ടിയുടെ രമേശ് നമ്പ്യാര്‍ എന്ന കഥാപാത്രത്തേക്കാള്‍ പ്രാധാന്യം നല്‍കി എന്നൊരു പരാതി മമ്മൂട്ടി ഫാന്‍സുകള്‍ക്കിടയില്‍ ഉയര്‍ന്നു. സംഘടന രംഗങ്ങളിലായാലും, മാസ് ഡയലോഗുകള്‍ പരിഗണിച്ചാലും ദേവരാജനെന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന് മുന്‍തൂക്കം നല്‍കി എന്നത് മമ്മൂട്ടി ആരാധകരെ അക്കാലയിളവില്‍ അലട്ടിയിരുന്നു. പോസ്റ്ററില്‍ മാത്രം മമ്മൂട്ടിയെ നായകനാക്കി കബളിപ്പിച്ചുവെന്ന് പോലും ചിലരുടെ ഇടയില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു.
എന്നാല്‍ മമ്മൂട്ടിക്ക് സംഭവിച്ച ഈ നേരിയ പ്രാമുഖ്യ ചോര്‍ച്ചയ്ക്ക് പിന്നില്‍ സംവിധായകന്‍ ജോഷി തന്നെയാണെന്നാണ് സിനിമ ലോകത്ത് പ്രചരിക്കുന്നത്. 2008ല്‍ ട്വന്റി 20 റിലീസ് ചെയ്യുന്നതിന് മുന്‍പാണ് മമ്മൂട്ടി ജോഷി ചിത്രം നസ്രാണി പുറത്തിറങ്ങിയത്. സൂപ്പര്‍ താരങ്ങളെ പോലും തന്റെ ചൊല്‍പടിക്ക് നിര്‍ത്താന്‍ കഴിവുള്ള ഏതാനം സംവിധായകരില്‍ ഒരാളാണ് ജോഷി.
എന്നാല്‍ നസ്രാണിയിലെ ചില രംഗങ്ങളുടെ പേരില്‍ മമ്മൂട്ടിയും, സംവിധായകന്‍ ജോഷിയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായി. അവസാനം മമ്മൂട്ടിയുടെ നിര്‍ബന്ധപ്രകാരം ജോഷി നിര്‍ദ്ദേശിച്ച രംഗങ്ങള്‍ തിരക്കഥയില്‍ നിന്നും നീക്കം ചെയ്യേണ്ടി വന്നു.
ഒരു വര്‍ഷം കഴിഞ്ഞ് ട്വന്റി 20 ചിത്രീകരണ വേളയില്‍ മമ്മൂട്ടിയുടെ ചില മാസ് രംഗങ്ങള്‍ തിരക്കഥാകൃത്തുക്കളും, സംവിധായകനും ചേര്‍ന്ന് അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ ലോജിക്കെന്ന കാരണം നിരത്തി മമ്മൂട്ടി ആ രംഗങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു. ഈ രംഗങ്ങള്‍ ഒഴിവാക്കിയാല്‍ മമ്മൂട്ടിയുടെ ചിത്രത്തിലുള്ള പ്രാധാന്യം കുറയുമെന്ന് സംവിധായകന്‍ ജോഷിക്ക് അറിയാമായിരിന്നിട്ടും അദ്ദേഹം രംഗങ്ങള്‍ ഒഴിവാക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു എന്നാണ് സിനിമ ലോകത്ത് പ്രചരിക്കുന്ന കഥ.