2016 മലയാളികൾക്ക് ഉണ്ടാക്കിയ തീരാ നഷ്ടമാണ് കല്പനയുടെ വിയോഗം. ഹൈദരാബാദിൽ ഷൂട്ടിങ്ങിനെത്തിയ കല്പന ജനുവരി 25 ന് പുലർച്ചെയാണ് ഹൃദായാഘാതത്തെ തുടർന്ന് മരിക്കുന്നത്. കോമഡി റോളുകളിൽ തിളങ്ങിയ നടിയെ അത്പ പെട്ടന്നൊന്നും ആർക്കും മറക്കുവാൻ സാധിക്കില്ല.
കോമഡി റോളുകൾ മാത്രമല്ല തനിക്ക് ക്യാരക്ടർ റോളുകളും വഴങ്ങുമെന്ന് പ്രക്ഷകർക്ക് മനസ്സിലാകാൻ തുടങ്ങിയത് താരത്തിന്റെ അവസാന കാലത്തൊണെന്ന് പറയാം. മികച്ച സിനിമകളാണ് താരത്തിന്റേതായി അവസാന കാലത്ത് പുറത്തിറങ്ങിയത്. ചാർളി, സ്പിരിറ്റ് തുടങ്ങിയ സിനിമകൾ അതിനുദ്ദാഹരണങ്ങളാണ്.
Also Read
മാളവികയ്ക്ക് കല്യാണം, ഒടുവില്‍ ഭാവി വരനെ പരിചയപ്പെടുത്തി താരം, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍
മലയാളത്തിൽ ജഗദി, ജഗദീഷ് തുടങ്ങിയവരുടെ ജോഡിയായാണ് കല്പന കൂടുതലും അഭിനയിച്ചിട്ടുള്ളത്. അന്യ ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരം മരിക്കുന്നതിന് മുമ്പ് നല്കിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജെബി ജംഗ്ഷനിലാണ് കല്പന മനസ്സ് തുറന്നത്.
ദാശിയ അവാർഡ് ലഭിച്ചപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല, അവാർഡ് ലഭിച്ചത് ഒരു ഫോട്ടോ ആയി പോലും ഞാൻ ഫ്രെയിം ചെയ്ത് വെച്ചിട്ടില്ല. അവാർഡുകൾക്ക് എന്നെ സ്വാധീനിക്കാൻ കഴിയില്ല. പക്ഷെ ആരോഗ്യത്തിന് അത് കഴിയും. വന്നുക്കൊണ്ടിരിക്കുന്നത് മുഴുവൻ ആരോഗ്യ പ്രശ്‌നങ്ങളാണ്. അമിതമായ മോഹമോ ഭ്രമമോ ഒന്നിനോടും എനിക്കില്ല. സിനിമയുടെ ഡിസ്ട്രിബ്യൂഷനായി തനിച്ചല്ല ഞാൻ എന്ന സിനിമയിൽ ഉർവ്വശിയെ നായിക ആക്കാനാണ് ഞാൻ പറഞ്ഞത്.
ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ ചെയ്ത സീരിയസ് വേഷത്തോടെയാണ് കോമഡി റോളുകളിൽ മാത്രമല്ല സീരിയസ് വേഷങ്ങളിലും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് കല്പ്പന തെളിയിച്ചത്. അതുവരെ കൽപ്പനയിൽ കണ്ടിട്ടില്ലാത്ത ഭാവമാറ്റം പ്രേക്ഷകർ സ്വീകരിച്ചു. തനിച്ചല്ല ഞാൻ എന്ന സിനിമയിലെ അഭിനയത്തിന് 2012 ലെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം കൽപ്പനയ്ക്ക് ലഭിച്ചിട്ടുണ്ട്.