മലയാളത്തിന്റെ ജനപ്രിയനായകനാണ് ദിലീപ്. വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങിയ താരം അതിന്‌ശേഷം സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ് ദിലീപ് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തു നായക പദവിയിലേക്ക് താരം വളർന്നു.
90കളിൽ നായികനടിയായി തിളങ്ങിയ മഞ്ജുവാര്യരെയാണ് താരം പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് ദിലീപിന്റെ വളർച്ച വേഗത്തിലായിരുന്നു. പക്ഷെ മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ദിലീപിന്റെ കരിയറിലും തിരിച്ചടികളുടെ കാലമായിരുന്നു. പ്രശസ്ത നടിക്കു നേരെയുണ്ടായ അക്രമത്തിൽ താരത്തിന് പങ്കുണ്ടെന്നുള്ള തരത്തിലുള്ള വാർത്തകൾ വന്നതോടെ ജനപ്രിയനായകന്റെ ജനപ്രിയത്വം ഇടിഞ്ഞു. നടി കാവ്യമാധവനുമായുള്ള വിവാഹം താരത്തിന് വിമർശനം നേടിക്കൊടുത്തു.
ഇപ്പോഴിതാ പുതിയ ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി ദിലീപ മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കാലത്ത് തന്റെ സിനിമകൾ കണ്ട് പൊട്ടിച്ചിരിച്ചവരാണ് ഇന്ന് തന്നെ വിമർശിച്ച് എഴുതുന്നതെന്നാണ് ദിലീപ് പറയുന്നത്. തന്നെ കുറിച്ച് മോശമായി എഴുതുന്ന രീതി നിർത്തരുതെന്നും എല്ലാം തുടർന്നോളാനും ദിലീപ് പറയുന്നു.സൈബർ അറ്റാക്ക് ചെയ്യുന്നവരോട് എന്താണ് പറയാനുള്ളതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് സരസമായ ഭാഷയിൽ ദിലീപ് മറുപടി നൽകിയത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഒന്നും നിർത്തരുത്. എല്ലാം കൺടിന്യു ചെയ്യുക. കാരണം നിങ്ങൾ എന്നെ വിമർശിക്കുമ്‌ബോഴും ജനങ്ങളുടെ മനസിൽ എത്തുന്നത് എന്റെ മുഖം തന്നെയല്ലേ.’ഞാൻ അവരെ വിളിച്ച് എന്നെ കുറിച്ച് നല്ലത് എഴുതാൻ പറയുമ്ബോൾ അവരാരും ചെയ്യുന്നില്ല. മോശം എഴുതുമ്‌ബോഴും എന്റെ ചിരിച്ച മുഖം തന്നെയല്ലേ വരുന്നത്. അവർ കൺടിന്യു ചെയ്യട്ടെ. ഹേറ്റേഴ്‌സ് അവരുടെ വ്യൂസ് കൂട്ടാൻ ശ്രമിക്കുമ്‌ബോഴും അവരെല്ലാം അവരുടെ ചെറുപ്പകാലം മുതൽ എന്റെ സിനിമ കണ്ട് ചിരിച്ചിട്ടുള്ളവരല്ലേ.
‘ഞാൻ ഒരുപാട് അവരെ ചിരിപ്പിച്ചിട്ടുള്ളതല്ലേ. ഇനി അവർ അത് ചിന്തിച്ചിട്ട് എന്തെങ്കിലും ചെയ്യട്ടെ. അവരുടെ ഇഷ്ടമാണെന്നും’, ദിലീപ് പറയുന്നു. തന്റെ ഇത്രയും വർഷത്തെ സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്‌ബോൾ അത്ഭുതമാണ് തോന്നുന്നതെന്നും താരം പറഞ്ഞു. കുഞ്ഞുനാൾ മുതൽ സിനിമയിൽ എന്തെങ്കിലും ആകണമെന്ന് ആഗ്രഹിച്ച ഒരാൾ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് സിനിമയിലെത്തി. കൊച്ചു കൊച്ചു വേഷങ്ങൾ ചെയ്ത് പ്രധാന വേഷങ്ങളിലേക്ക് എത്തി. ഒരുപാട് പേർക്കൊപ്പം പ്രവർത്തിച്ച് ഇവിടെ വരെ എത്തിയെന്നത് ഓർക്കുമ്‌ബോൾ സന്തോഷം തോന്നുന്നുവെന്നും ദിലീപ് കൂട്ടിച്ചേർത്തു.