മിനിസ്ക്രീനിലൂടെ വന്ന് ബിഗ് സ്ക്രീനിൽ തിളങ്ങിയ താരമാണ് സ്വാസിക. കഴിഞ്ഞദിവസമായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോഴും വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സ്വാസികയുടെ സുഹൃത്തും നടിയുമായ മാൻവി സുരേന്ദ്രൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. സീത എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ സ്വാസികക്കൊപ്പം മാൻവി അഭിനയിച്ചിരുന്നു.
പിന്നീട് ഇവർ അടുത്ത സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു. സ്വാസികയുടെ ഓഫ് സ്ക്രീൻ ഭർത്താക്കന്മാരെ കുറിച്ചാണ് മാൻവി പറഞ്ഞത്. വിവാഹ റിസപ്ഷന്റെ വേദിയിൽ നിൽക്കുമ്പോൾ ആയിരുന്നു മാൻവിയുടെ പരിചയപ്പെടുത്തൽ. സ്വാസികയുടെ കരിയറിന് തുടക്കമിട്ടത് സീത എന്ന പരമ്പര ആയിരുന്നു.
നടന്മാരായ ബിബിൻ ജോസും ഷാനവാസ് ഷാനുവുമാണ് സീരിയലിൽ സ്വാസികയുടെ ജോഡികളായി എത്തിയിരുന്നത്. ആദ്യം ബിബിൻ ജോസുമായിട്ടുള്ള കെമിസ്ട്രിയാണ് വർക്ക് ആയതെങ്കിൽ പിന്നീട് ഷാനവാസിന്റെ ഇന്ദ്രൻ എന്ന കഥാപാത്രത്തിനൊപ്പമുള്ള കെമിസ്ട്രിയും തരംഗമായി. എന്നാൽ നടിയുടെ വിവാഹത്തിനെത്തിയപ്പോൾ മുൻഭർത്താക്കന്മാരെന്ന നിലയിലാണ് മാൻവി ഇരുവരെയും പരിചയപ്പെടുത്തിയത്.
‘ഇത് സ്വാസികയുടെ ആദ്യ ഭർത്താവ് (ബിബിൻ ജോസ്), ഇത് രണ്ടാമത്തെ ഭർത്താവ് (ഷാനവാസ് ഷാനു) ഇത് ശരിക്കുള്ള ഭർത്താവ് (പ്രേം ജേക്കാബ്) എന്നാണ്’ മാൻവി പറഞ്ഞത്. നടിയുടെ ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്.