ആത്മഹത്യാ ശ്രമം വരെ നടത്തിയ ഒവിയ ആരവ് വിവാദ പ്രണയത്തിനു എന്ത് സംഭവിച്ചു

50

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് റിയാലിറ്റി ഷോ ജനപ്രിയമായി മുന്നേറുകയാണ്. ഷോയില്‍ ഇപ്പോഴത്തെ ചര്‍ച്ച ശ്രീനിഷ് -പേളി പ്രണയമാണ്. എന്നാല്‍ ഈ പ്രണയം സോഷ്യല്‍ മീഡിയ ആഘോഷമാക്കുമ്പോള്‍ തമിഴകത്തെ ഒരു പ്രണയം വീണ്ടും വാര്‍ത്തയാകുന്നു.

Advertisements

കമല്‍ഹാസന്‍ അവതാരകനായി എത്തിയ ബിഗ്‌ ബോസ് തമിഴ് പതിപ്പില്‍ കൂടുതല്‍ ചര്‍ച്ചയായത് നടി ഒവിയ ആരവ് ബന്ധമാണ്. നിഷ്കളങ്കമായ പെരുമാറ്റത്തിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ മലയാളി താരമാണ് ഒവിയ. പൃഥിരാജ് ചിത്രമായ കങ്കാരുവിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ ഒവിയയ്ക്ക് ബിഗ്‌ ബോസിലെ പ്രകടനത്തിലൂടെ വലിയ ഒരു ആരാധക വൃന്ദം തന്നെ തമിഴകത്ത് ഉണ്ടായി.

ആരാവുമായുള്ള പ്രണയം തുറന്നു പറയുകയും വൈകാരികമായ ആ ബന്ധത്തെ ആരവ് നിഷേധിക്കുകയും ചെയ്തതോടെ നിരാശയിലായ ഒവിയ ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു. സ്വിമ്മിങ് പൂളില്‍ ചാടിയാണ് താരം ആത്മഹത്യക്ക് ശ്രമിച്ചത്. ആരവിനോടുള്ള പ്രണയനൈരാശ്യത്തിന‍്റെ സമ്മര്‍ദ്ദത്തിലാണ് ഇത് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഒടുവില്‍ മാനസിക സമ്മര്‍ദ്ദം മൂലം ഒവിയ സ്വയം ബിഗ് ബോസില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. പുറത്തിറങ്ങിയിട്ടും ആരവിനോടുള്ള പ്രണയത്തില്‍ മാത്രം ഒവിയ കുറവു വരുത്തിയില്ല. തന്‍റെ പ്രണയം സത്യമാണെന്നും ഒരുനാള്‍ എനിക്കത് തിരിച്ചുകിട്ടുമെന്നും താരം പ്രതികരിച്ചു. ആരവ് ബിഗ് ബോസില്‍ വിജയിയായി.

പുറത്തുപോയ ശേഷവും ആരവിന്‍റെ നിലപാടില്‍ മാറ്റമൊന്നും ഉണ്ടായില്ല. എന്നാല്‍ ഇടക്കാലത്ത് ഇരുവരും വിദേശത്ത് അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. അതോടെ പ്രണയം വീണ്ടും തിളിര്‍ത്തുവെന്നാണ് ആരാധകരുടെ അഭിപ്രായം.

Advertisement