ദുബായിൽ പോകുന്നതിന് മുമ്പ് ശ്രീദേവിയുടെ വീട്ടിൽ നടന്നത് എന്ത്; അമ്മയുടെ ഓർമ്മകളുമായി, അവസാന നിമിഷങ്ങളെ കുറിച്ച് മകൾ

2837

ഇന്ത്യൻ സിനിമയുടെ മുഖശ്രീയായിരുന്നു നടി ശ്രീദേവി. പ്രായം തളർത്താത്ത സൗന്ദര്യവും അഭിനയ മികവും താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കിയിരുന്നു. മകൾ ജാൻവി കപൂറിന്റെ അരങ്ങേറ്റ ചിത്രം പോലും കാണാൻ സാധിക്കാതെയാണ് താരം മൺമറഞ്ഞത്. സിനിമ അടക്കിവാണിരുന്ന സൂപ്പർസ്റ്റാറുകൾക്കൊപ്പം തന്നെ തുല്യ വേതനം കൈപ്പറ്റിയ മറ്റൊരു നടിയുണ്ടോ എന്ന് ചോദിച്ചാൽ അത് സംശയമാണ്.

ഇന്ത്യക്കാർ ഞെട്ടലോടെ കേട്ട മരണവാർത്തയുണ്ടെങ്കിൽ അതൊരുപക്ഷെ ശ്രീദേവിയുടേതായിരിക്കും. 2018ലാണ് താരം അന്തരിച്ചത്. കസിന്റെ വിവാഹത്തിനായി ദുബായിലെത്തിയ താരം ഹോട്ടലിലെ ബാത്ടബ്ബിൽ വീണ് മരിക്കുകയായിരുന്നു. താരത്തിന്റെ മരണം കൊലപാതകമാണെന്ന തരത്തിൽ അന്ന് ഊഹോപോഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ അമ്മയെക്കുറിച്ച് മകൾ ജാൻവി കപൂർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Advertisements

Also Read
ഞങ്ങൾ ബന്ധുക്കളാണ്; പക്ഷെ പരസ്പരം അടുത്ത ബന്ധമല്ല; വിദ്യയേക്കാൾ എനിക്കവളുടെ അച്ഛനുമായാണ് ബന്ധം; പ്രിയാമണി

ജാൻവിയുടെ വാക്കുകൾ ഇങ്ങനെ; അമ്മ ദുബായിൽ പോകുന്നതിന്റെ തലേന്ന് തനിക്കുറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്ന് ജാൻവി പറഞ്ഞു. അമ്മ എന്നെ ഉറക്കണമെന്നായിരുന്നു എനിക്ക്. പക്ഷെ അവർ ബാഗുകൾ പാക്ക് ചെയ്യുകയായിരുന്നു. അത് കഴിഞ്ഞ് അമ്മ വരുമ്‌ബോഴേക്കും ഞാൻ പാതി മയക്കത്തിലായി. തന്റെ തലയിൽ അമ്മ തലോടുന്നത് തനിക്ക് അനുഭവപ്പെട്ടെന്നുമാണ് ജാൻവി ഒരു അഭിമുഖത്തിൽ പറഞ്ഞത്.

അതേസമയം അമ്മയില്ലാതെ മുന്നോട്ട് പോകുന്നത് കഷ്ടമാണെന്നും, അച്ഛനാണ് ഇപ്പോൾ എല്ലാക്കാര്യങ്ങളും നോക്കുന്നതും എന്നും ജാൻവി പറഞ്ഞിരുന്നു. ശ്രീദേവിയുടെ മരണശേഷമാണ് ജാൻവി നായികയായി എത്തിയ ധടക് എന്ന സിനിമ വെള്ളിത്തിരയിലെത്തിയത്. തന്റെ അരങ്ങേറ്റ ചിത്രം കാണാൻ ഏറെ ആഗ്രഹിച്ചിരുന്നത് അമ്മയാണെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

Also Read
ആരാധകരെ ആവേശം കൊള്ളിച്ച് കിടലന്‍ ഡാന്‍സുമായി തമന്ന, ജയിലറിലെ ആദ്യ ഗാനം കാവാല എത്തി, വൈറല്‍

ധടകിനുശേഷം പറയത്തക്ക ഹിറ്റുകളൊന്നും നല്കാൻ ജാൻവിക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല ശ്രീദേവിയോളം വരില്ല മകൾ എന്ന താരതമ്യവും ജാൻവിയെ ബാധിക്കുന്നുണ്ട്. വരുൺ ധവാൻ നായകനായി എത്തുന്ന ബവാൽ ആണ് ജാൻവിയുടെ റിലീസിനൊരുങ്ങുന്ന സിനിമ. ആദ്യമായാണ് ജാൻവിയും, വരുണും ഒരുമിച്ച് അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Advertisement