മരിക്കുന്ന രാത്രി ശ്രീദേവിക്ക് സംഭവിച്ചത് എന്തായിരിക്കും; ദുരൂഹതകൾ നിറഞ്ഞ ഒരു രാത്രി; നടിയുടെ ഓർമ്മകൾ വിട്ടൊഴിയാതെ ആരാധകരും

257

ഇന്ത്യൻ സിനിമയുടെ മുഖശ്രീ ആയിരുന്ന ശ്രീദേവി വിടപറഞ്ഞിട്ട് ഈ ഫെബ്രുവരി മാസത്തിൽ അഞ്ച് വർഷം കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതി നേടിയ നടിയുടെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാനാവാതെ വിഷമിക്കുകയാണ് അവരുടെ ആരാധകരും. പല സൂപ്പർ താരങ്ങളേക്കാൾ മുകളിലായിരുന്നു ഒരുകാലത്ത് സിനിമാ മേഖലയിൽ ശ്രീദേവിയുടെ താരമൂല്യമെന്നും പറയാം.

തെന്നിന്ത്യൻ സിനിമകളിലാണ് ശ്രീദേവി ആദ്യമായി അഭിനയിക്കാൻ തുടങ്ങുന്നത്.ബാലതാരമായി വളർന്ന് വന്ന ശ്രീദേവി പിന്നീട് ബോളിവുഡിന്റെ മരുമകളാവുകയായിരുന്നു. തന്റെ അഭിനയസമ്പത്ത് കൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ ഇരിപ്പിടം കണ്ടെത്താൻ ശ്രീദേവിക്ക് കഴിഞ്ഞു. ബോളിവുഡിൽ ഒരു ശ്രീദേവി തരംഗം സൃഷ്ടിക്കാൻ തന്നെ താരത്തിന് കഴിഞ്ഞു എന്നു വേണം പറയാൻ. തന്റെ അഭിനയ ജീവിതത്തിൽ അമ്മയുടെ സപ്പോർട്ട് ആയിരുന്നു കൂടുതലായി ഉണ്ടായിരുന്നതെന്ന് താരം തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.

Advertisements

Also Read
തുണി മാറിയിരുന്നത് മരത്തിന്റെ ചുവട്ടിൽ; ഇന്നത്തെ സീരിയലുകൾ പോലെയാണ് അന്നത്തെ സിനിമ ഷൂട്ടിങ്ങ്; തന്റെ അഭിനയ ജീവിതം വ്യക്തമാക്കി ശ്രീലത നമ്പൂതിരി

പൊതുവേ അന്തർമുഖയായിരുന്നു ശ്രീദേവി. 2018 ലാണ് താരം മരിക്കുന്നത്. ദുബായിലെ ഹോട്ടൽ റൂമിൽ ബാത്ത് ടബ്ബിൽ വീണായിരുന്നു നടി മരിച്ചത്. ശ്രീദേവിയുടെ ഓർമ്മ ദിനത്തിൽ ഭർത്താവ് ബോണി കപൂർ പങ്ക് വെച്ച ശ്രീദേവിയുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മരിക്കുന്നത് മണിക്കൂറുകൾക്ക് മുമ്പ് എടുത്ത ഫോട്ടോയാണത്. ലാസ്റ്റ് പിക്ചർ എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

ദുബായിൽ ബന്ധുവിന്റെ കല്യാണത്തിനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. രാത്രി ഹോട്ടൽ മുറിയിൽ നടി തനിച്ചായിരുന്നു. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് പരിക്കും പറ്റിയിയിരുന്നു. അന്നും ഇന്നും ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറയുന്നവർ ഏറെയാണ്.

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് ബോണി കപൂറും മകൾ ഖുശിയും മുംബൈയിലേക്ക് മടങ്ങിയിരുന്നു, എന്നാൽ ശ്രീദേവി ആ രാത്രി കൂടി ദുബായിൽ തങ്ങി. ശ്രീദേവിക്ക് സർപ്രൈസ് നൽകാൻ ബോണി കപൂർ തിരിച്ചെത്തി. ബോണി കപൂറിനൊപ്പം പുറത്ത് പോവുന്നതിന് മുമ്പ് ഫ്രഷ് ആവാൻ ബാത്ത് റൂമിൽ പോയതാണത്രെ ശ്രീദേവി.

Also Read
സിൽക്ക് സ്മിതയോട് എനിക്ക് ദേഷ്യമുണ്ടായിരുന്നു; മലയാളത്തിൽ എനിക്ക് ദിലീപിനൊപ്പം അഭിനയിക്കാൻ ആഗഹമുണ്ട്; വെളിപ്പെടുത്തി ഷക്കീല

ആ രാത്രിയിൽ എന്ത് സംഭവിച്ചു എന്നതിന് ഇന്നും വ്യക്തതകുറവുണ്ട്.താരം ആകസ്മികമായി വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മദ്യപിച്ചിരുന്ന നടി ബോധമില്ലാതെ ബാത്ത് ടബ്ബിൽ വീണതാണെന്നും, അതല്ല നടിയെ മരിച്ചതിന് ശേഷം ലഭിക്കുന്ന ഇൻഷുറൻസ് തുകക്കായി കൊന്നതാണെന്നും വരെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ താരത്തിന്റെ കുടുംബം അന്ന് ഇതെല്ലാം നിഷേധിച്ച് രംഗത്ത് വന്നിരുന്നു.

Advertisement