തൊണ്ണൂറുകളിലെ സൂപ്പർ നായകനായിരുന്നു നടൻ ശങ്കർ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയാണ് ശങ്കർ സിനിമയിലേക്ക് പ്രവേശിക്കുന്നത്. മലയാളത്തിലെ നിലവിലെ മെഗാസ്റ്റാറുകൾക്കൊപ്പം പ്രണയനായകനായി വാഴ്ത്തിപ്പാടിയ ശങ്കറിന് പിന്നീട് സംഭവിച്ചത് എന്താണെന്ന് താരം തന്നെ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.
കരിയറിന്റെ തുടക്കകാലത്ത് താരത്തിന് ലഭിച്ചതെല്ലാം പ്രണയനായക വേഷങ്ങളാണ്. ഇതോടെ ആരാധകർക്കിടയിൽ താനൊരു റൊമാന്റിക് ഹീറോയായി മാറിയെന്നാണ് താരം പറയുന്നത്. നാനക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.
കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലുണ്ടായ പാളിച്ചകൾ തന്റെ കരിയറിനെ പുറകോട്ടാക്കിയെന്നാണ് ശങ്കർ വ്യക്തമാക്കുന്നത്. സിനിമയിൽ താരം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു. നായക വേഷങ്ങളിൽ നിന്ന് മാറി വില്ലൻ വേഷങ്ങൾ ചെയ്‌തെങ്കിലും പിടിച്ച് നില്ക്കാൻ തനിക്ക് സാധിച്ചില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
Also Read
ഇനിയും സിംഗിളായി തുടരാനാണോ തീരുമാനം ? അനുഷ്‌ക ഷെട്ടിക്ക് ആരാധകരുടെ സ്‌നേഹോപദേശം.
അതേസമയം സിനിമയിൽ ഒതുക്കപ്പെട്ടോ എന്ന ചോദ്യത്തിന് ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. 1983 മുതൽ 1986 വരെയുള്ള വർഷങ്ങളിൽ 26 സിനിമകളിലാണ് ഞാൻ നായകനായി അഭിനയിച്ചത്. പക്ഷെ എന്റെ സമയദോഷമാണ് എല്ലാത്തിനും കാരണം. നാല് വർഷം സിനിമയിൽ നിന്ന് മാറി നിന്ന് അമേരിക്കയിലേക്ക് പോയത് തന്റെ കരിയറിനെ ബാധിച്ചു. തിരിച്ച് വരുമ്പോഴെക്കും സിനിമയുടെ മുഖം തന്നെ മാറിയിരുന്നു.ആക്ഷൻ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും വിജയിക്കാൻ തനിക്ക് സാധിച്ചില്ലെന്നാണ് താരം പറയുന്നത്.
ഞാൻ അഭിനയിക്കാൻ ആരംഭിച്ച കാലത്ത് നിന്ന് നോക്കുമ്പോൾ ഇപ്പോൾ സിനിമ അടിമുടി മാറിയിരിക്കുകയാണ്. തൊണ്ണൂറുകളിൽ സംവിധായകൻ സിനിമക്കായി വിളിക്കുമ്പോൾ കഥ പോലും ചോദിക്കാറില്ലായിരുന്നു.എന്നാൽ ഇന്ന് കാര്യങ്ങൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാണെന്നാണ് ശങ്കർ പറയുന്നത്.
നിലവിൽ യുകെയിലാണ് കുടുംബസമേതം ശങ്കർ താമസിക്കുന്നത്. നർത്തകി കൂടിയായ ഭാര്യ കലാമണ്ഡലം ചിത്രലക്ഷ്മി പതിനാലോളം നൃത്ത വിദ്യാലയങ്ങളാണ് നടത്തിവരുന്നത്.