തൊണ്ണൂറുകളിൽ ചോക്ലേറ്റ് ഹീറോയായി നിറഞ്ഞ് നിന്ന കുഞ്ചാക്കോ ബോബൻ മറ്റൊരു പ്രണയത്തിലാണെന്ന് ആരാധികമാർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. മലയാളി പെൺകുട്ടികൾ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച അപൂർവ്വം നായകന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. എന്നാൽ 2005 ഏപ്രിൽ രണ്ടിന് എല്ലാ ആരാധികമാരെയും നിരാശരാക്കി കൊണ്ട് നടൻ വിവാഹിതനാവുകയായിരുന്നു.
വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് ചാക്കോച്ചനും പ്രിയയും തമ്മിൽ വിവാഹിതരാവുന്നത്. വീണ്ടുമൊരു ഏപ്രിൽ രണ്ട് വരുമ്പോൾ വിവാഹ ജീവിതത്തിന്റെ പതിനേഴ് വർഷങ്ങൾ പൂർത്തിയാക്കുകയാണ് താരദമ്പതിമാർ.
ALSO READ
ഇത്തവണയും മകൻ ഇസഹാക്കിന്റെ സാന്നിധ്യത്തിൽ ചെറിയൊരു വിവാഹ വാർഷികാഘോഷമാണ് ചാക്കോച്ചനും പ്രിയയും സംഘടിപ്പിച്ചത്. ഇതിനൊപ്പം പതിനേഴ് വർഷത്തോ ദാമ്പത്യ ജീവിതത്തിൽ പ്രിയ തനിക്ക് എന്തായിരുന്നു എന്നതിനെ പറ്റി നടൻ എഴുതിയിരിക്കുകയാണ്.
‘ഔദ്യോഗികമായി ഞങ്ങളൊരുമിച്ചതിന്റെ മധുരപതിനേഴ്. പ്രിയപ്പെട്ട ഭാര്യ, നിങ്ങളോടൊപ്പമുള്ള ജീവിതം മികച്ചതായി തന്നെ തുടരുകയാണ്. ഈ ഡിജിറ്റൽ ലോകത്ത് നിങ്ങളാണ് എന്റെ ഹൈ സ്പീഡ് വൈഫൈ. എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ കുറിച്ചോർത്ത് എനിക്ക് അത്ഭുതപ്പെടാതെ ഇരിക്കാനാവില്ല. എന്നെ, എന്റെ കുടുംബത്തെ, എന്റെ പ്രൊഫഷനെ, എന്റെ സുഹൃത്തുക്കളെ… എന്റെ ജീവിതം മുഴുവൻ സന്തുലിതമായി നിലനിർത്തുന്നു.
മറ്റേതൊരു സാധാരണ ദമ്പതികളെയും പോലെ ചെറിയ വഴക്കുകളുടെ നിമിഷങ്ങൾ ഞങ്ങൾക്കും ഉണ്ടായിരുന്നു. പക്ഷേ രാത്രി അവസാനിക്കുന്നതിന് മുമ്പ് കാര്യങ്ങൾ ഒത്തു ചേർന്ന് അടുത്ത ദിവസത്തെ ഏറ്റവും മികച്ച ഒന്നാക്കി മാറ്റുന്നത് ഞങ്ങൾ ഒരു പോയിന്റാക്കി മാറ്റി. ഇന്ന് ഞാൻ സിനിമകളിൽ നന്നായി അഭിനയിക്കുന്നു എങ്കിൽ, എന്നെ എന്നിൽ തന്നെ വിശ്വസിക്കാൻ പ്രേരിപ്പിച്ചതിന്റെയും, എല്ലാറ്റിനെയും വ്യത്യസ്തമായ വീക്ഷണകോണിൽ കാണാനും മികച്ചതിന് വേണ്ടി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചതിന്റെ പ്രധാന ക്രെഡിറ്റ് നിനക്കാണ്’.
‘ഓ പ്രിയേ ‘ എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ ആ പേര് തന്നതിൽ ദൈവം ഒരു തെറ്റും ചെയ്തില്ല. കാരണം എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നിങ്ങളാണ്. ഇത് വളരെ ലളിതവും എന്നാൽ മധുരതരവുമായ ഒരു ആഘോഷമായിരുന്നു.. അതിനിടയിൽ ഞങ്ങളുടെ ലിൽ ബോയിക്കൊപ്പം വളരെ മധുരമുള്ളതായി തോന്നി എന്നുമാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. മാത്രമല്ല സർപ്രൈസ് ആയി ആനിവേഴ്സി ഡിന്നറും കേക്കും ഒരുക്കിയവർക്ക് ചാക്കോച്ചൻ നന്ദി പറയുകയും ചെയ്തിരിക്കുകയാണ്. ഒപ്പം ആശംസകൾ അറിയിച്ചവർക്കും ഞങ്ങൾക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും തിരിച്ചും ഒത്തിരി സ്നേഹം നൽകുന്നു എന്നുമാണ് നടൻ പറഞ്ഞത്.
ALSO READ
ഒരു ഹോട്ടലിൽ വെച്ചാണ് കുഞ്ചാക്കോ ബോബനും പ്രിയയും തമ്മിൽ കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നിയതിനെ പറ്റി മുൻപൊരു അഭിമുഖത്തിൽ ചാക്കോച്ചൻ പറഞ്ഞിരുന്നു. ആ സമയത്ത് പ്രീഡിഗ്രിയ്ക്ക് പഠിക്കുകയായിരുന്നു പ്രിയ. അതുകൊണ്ട് വിവാഹം കഴിക്കാൻ ഏറെ നാൾ കാത്തിരിക്കേണ്ടി വന്നു. പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം 2019 ലാണ് താരങ്ങൾക്ക് ഒരു കുഞ്ഞ് ജനിക്കുന്നത്. ഇപ്പോൾ മകന്റെ കൂടെ സന്തോഷത്തോടെ കഴിയുകയാണ് താരദമ്പതിമാർ