മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ മുപ്പതാം വിവാഹ വാര്‍ഷികത്തില്‍ സിനിമാ തിരക്കുകള്‍ക്കിടയിലും അടുത്ത സുഹൃത്തുക്കള്‍ക്കായി ചെറിയ പാര്‍ട്ടി നടത്താന്‍ മോഹന്‍ലാല്‍ മറന്നില്ല. സമീര്‍ ഹംസ, പ്രിയദര്‍ശന്‍, ഏഷ്യാനെറ്റ് എംഡി മാധവന്‍, നടി സരിത തുടങ്ങിയവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു.
ഷാംപെയ്ന്‍ പൊട്ടിച്ചാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. ബോട്ടില്‍ മോഹന്‍ലാലിന്റെ കൈയില്‍ കൊടുത്ത് പൊട്ടിക്കാന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് പേടിയാണെന്ന് ലാലേട്ടന്‍ പറഞ്ഞു. നല്ലപോലെ കുലുക്കി പൊട്ടിക്കാന്‍ മാധവന്‍ നിര്‍ദേശം നല്‍കി. പ്രണവും സുചിത്രയും ഷാംപെയ്ന്‍ പൊട്ടിക്കേണ്ട രീതിയും പറഞ്ഞുകൊടുത്തു. എന്നാല്‍ കോക്ക് തെറിക്കുമോ എന്ന് പേടിച്ചു. അവസാനം മാധവന്‍ തന്നെ ഷാംപെയ്ന്‍ ബോട്ടില്‍ പൊട്ടിച്ചു.
പിന്നീട് കേക്ക് മുറിച്ച് മോഹന്‍ലാല്‍ സുചിത്രയ്ക്ക് നല്‍കി. കവിളില്‍ ഒരുമ്മയും കൊടുത്തു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. 1988 ഏപ്രില്‍ 28നായിരുന്നു ഇരുവരുടെയും വിവാഹം നടത്തത്. ജാതകപൊരുത്തമില്ലാത്തതിന്റെ പേരില്‍ കല്ല്യാണം വേണ്ടെന്ന് വെച്ചു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് സുചിത്രയെ തന്നെ മോഹന്‍ലാല്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹകഥ ഒരു അഭിമുഖത്തിനിടയിലാണ് മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്.