ഞങ്ങൾ ഇരുവരും ഒരുമിച്ചായിരുന്നു; ഇപ്പോൾ ഞങ്ങളുടെ പാതകളും കരിയറും ഞങ്ങളെ വ്യത്യസ്തമായ ദിശകളിലേക്ക് നയിക്കുകയാണ്; വേർപിരിയൽ കുറിപ്പുമായി ലച്ചുവും, കാമുകനും

1754

മലയാളം ബിഗ്‌ബോസ് സീസൺ അഞ്ചിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ലച്ചു. ഷോയിൽ ആദ്യ സമയങ്ങളിൽ ആരാധകർക്ക് അംഗീകരിക്കാൻ കഴിയാത്ത തരത്തിലായിരുന്നു ലച്ചുവിന്റെ പെരുമാറ്റം. അധികം വൈകാതെ തന്നെ ആരാധകരെ ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചു. ഷോയിൽ താരത്തിന്റെ തുറന്ന് പറച്ചിലുകൾ ആരാധകരെയും സങ്കടത്തിലാഴ്ത്തിയിരുന്നു.

വളരെ ആഴത്തിലുള്ള വേദനകളാണ് തന്റെ പതിമൂന്നാം വയസ്സുമുതൽ താരം അനുഭവിച്ചിട്ടുള്ളത്. തന്റെ വേദനകളെല്ലാം ഒരു ചിരിയിൽ ഔതുക്കാൻ താരം പലപ്പോഴും ശ്രമിക്കാറുണ്ട്. അതേസമയം ലച്ചുവിന്റെ കാമുകനേയും മലയാളികൾക്ക് അറിയാം. ബിഗ്‌ബോസ്സിൽ വെച്ചും താരം തന്റെ കാമുകനെ കുറിച്ച് മനസ്സ് തുറന്നിരുന്നു. ഇപ്പോഴിതാ ലച്ചുവും, കാമുകനും പിരിയുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ലച്ചുവിന്റെ കാമുകൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisements

Also Read
ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല; നൽകുകയാണെങ്കിൽ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും; വികാര നിർഭര കുറിപ്പുമായി മെഗാസ്റ്റാർ മമ്മൂട്ടി

ശിവജിയാണ് ലച്ചുവിന്റെ കാമുകൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പ് ഇങ്ങനെ; വളരെ വ്യക്തിപരമായ ഒരു കാര്യം ഇവിടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്. പക്ഷെ അതാണ് കാലത്തിന്റെ ആവശ്യം. ഞങ്ങളുടെ പ്രണയ ബന്ധം പരസ്യമായ ഒന്നായിരുന്നുവെന്നതിനാലാണ് പരസ്യമായി സംസാരിക്കുന്നത്. ഞങ്ങളുടെ സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും എല്ലാ സ്നേഹവും പിന്തുണയും ഞങ്ങൾക്കുണ്ടെന്ന് അറിയാം.

അവൾക്ക് ജോലിയുടെ ഭാഗമായി കൊച്ചിയിലേക്ക് മാറേണ്ടി വന്നിരിക്കുകയാണ്. ഗൗരവ്വകരമായ ചർച്ചയിലൂടെ ഞങ്ങളൊരു തീരുമാനത്തിലെത്തി. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നത് മനോഹരമായൊരു യാത്രയായിരുന്നു. പരസ്പരം ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞങ്ങൾ പരിയാൻ തീരുമാനിച്ചത്.

Also Read
എന്റെ അറിവില്ലായ്മയും, ഉഴപ്പും ആണ് എല്ലാത്തിനും കാരണം; ചെറുപ്പത്തിൽ വിവാഹം കഴിക്കേണ്ടതായി വന്നു; തുറന്ന് പറഞ്ഞ് നിഷാന്ത് സാഗർ

എല്ലാ നല്ല കാര്യങ്ങളും എല്ലാ കാലത്തും അവസാനിക്കപ്പെടുക തന്നെ ചെയ്യും. ഞാനും ലച്ചുവും രണ്ട് വർഷമായി ഒരുമിച്ചായിരുന്നു. ഒടുവിൽ ഞങ്ങളുടെ പാതകളും കരിയറും ഞങ്ങളെ വ്യത്യസ്തമായ ദിശകളിലേക്ക് നയിക്കുകയാണെന്നാണ് ലച്ചുവിന്റെ മുൻ കാമുകൻ പറയുന്നത്. അതേസമയം പോസ്റ്റ് ലച്ചുവും ഷെയർ ചെയ്തിരുന്നു.

Advertisement