2016 ൽ മലയാളത്തിന് നഷ്്ടമായ നടിയാണ് കൽപന. സിനിമാ ചിത്രീകരണത്തിനായി ഹൈദരാബാദിൽ എത്തിയ നടി ശാരീരിക അസ്വസ്ഥതകൾ മൂലം മരണപ്പെടുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ പരിപാടിയിലെ കല്പനയുടെ അഭിമുഖത്തിൽ ഇടയിൽ മല്ലികാ സുകുമാരനാണ് സ്ഥിരമായി കോമഡി വേഷങ്ങൾ ചെയ്യുന്നതിൽ വിഷമം ഇല്ലെ എന്ന് ചോദിച്ചത്.

‘വിഷമമുണ്ട്. സർക്കസിലെ കോമാളിയിയുടെ അവസ്ഥയാണ്.ഞാനപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്നത് അതാണ്. എല്ലാവരും പറയുന്നത് കോമഡി എളുപ്പമാണ്, നായികയാവുന്നതാണ് ബുദ്ധിമുട്ടെന്നാണ്. എന്നാൽ സിനിമയിൽ നായികയോടും നായകനോടും മാത്രമേ സ്നേഹമുള്ളു.
കോമഡിയ്ക്ക് വാല്യൂ ഉണ്ടെങ്കിൽ ഇവിടെ ആദ്യം നാഷണൽ അവാർഡ് വാങ്ങിക്കേണ്ടത് ജഗതി ശ്രീകുമാറാണ്. അത്രയും നല്ലൊരു കലാകാരൻ വേറെ എവിടെയുണ്ട്. അതുകൊണ്ട് മല്ലിക ചേച്ചി ചോദിച്ചത് വളരെ കൃത്യമായിട്ടുള്ള കാര്യമാണ്.
2015 ൽ പുറത്തിറങ്ങിയ ചാർളിയാണ് നടിയുടെ അവസാന ചിത്രം. ഇതിൽ ക്യൂൻ മേരി എന്ന കിടിലൻ വേഷമാണ് കൽപന അവതരിപ്പിച്ചത്. അഭിനയ പ്രധാന്യമുള്ള കഥാപാത്രത്തിലൂടെ മിന്നുന്ന പ്രകടനമാണ് കൽപന കാഴ്ച വെച്ചതും.