ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന സീരിയലിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അൻഷിത. മലയാളത്തിനു പുറമെ തമിഴിലും താരം ചെല്ലമ്മ എന്ന സീരിയലിൽ അഭിനയിക്കുന്നുണ്ട്. തമിഴ് സീരിയൽ രംഗത്ത് പ്രമുഖനായ അർണവ് ആണ് സീരിയലിൽ അൻഷിതയുടെ നായകനായി എത്തുന്നത്. അതുകൊണ്ട് തന്നെ താരത്തിനെതിരെ നിരവധി ഗോസിപ്പുകളും വന്നിരുന്നു. പ്രമുഖ സീരിയൽ താരം ദിവ്യശ്രീയുടെ ഭർത്താവാണ് അർണവ്. അൻഷിത തന്റെ ഭർത്താവിനെ തട്ടി എടുത്തു എന്നു പറഞ്ഞു ദിവ്യ രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള പുതിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് പറയുകയാണ് ഇരുവരും. അൻഷിതയെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ടിരുന്നു, ഒരു നല്ല ഫ്രണ്ട് എന്ന നിലയിൽ, ഒരു അഭ്യുദയ കാംക്ഷിയെന്ന നിലയിൽ എനിക്ക് വളരെ പ്രിയപ്പെട്ട ഒരാളാണെന്ന് പറയുകയാണ് അർണവ്. ഇരുവരുടെ അഭിമുഖത്തിലെ പ്രസക്തമായ ഭാഗങ്ങൾ ഇങ്ങനെ :
ദിവ്യയുമായുള്ള പ്രശ്‌നങ്ങൾ നടക്കുമ്പോഴും, ഞാൻ ജയിലിൽ പോയപ്പോഴും, പുറത്തു വന്നപ്പോഴുമെല്ലാം എനിക്ക് പിന്തുണയുമായി നിന്ന ആളാണ് അൻഷിതയെന്നും അർണവ് പറഞ്ഞു. എന്റെ കല്യാണത്തിന് ഇവനാകും ബിരിയാണി വിളമ്പുന്നത് എന്നായിരുന്നു അൻഷിതയുടെ കമന്റ്. അത് ശരിവെച്ചു കൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, അതിലപ്പുറം നിങ്ങൾ തെറ്റിദ്ധരിക്കുന്നത് പോലെ ഒന്നുമില്ല.
അർണവ് ഒരു തൊട്ടാവാടിയായ നല്ല പയ്യനാണ്, പക്ഷേ ഞങ്ങൾ തമ്മിലൊരു വിവാഹബന്ധം ഒരിക്കലും ശരിയാവില്ല. പക്ഷേ അവന് എന്ത് പ്രശ്‌നമുണ്ടായാലും അതിന് വേണ്ടി ഞാൻ മുന്നിൽ തന്നെ ഉണ്ടാവുമെന്നാണ് അൻഷിത പറയുന്നത് . ഗോസിപ്പുകൾ വരുമ്പോൾ അൻഷിതയെ കുറിച്ച് ആലോചിച്ചായിരുന്നു ടെൻഷനെന്നും അർണവ് വ്യക്തമാക്കി. അൻഷിതയുടെ വിവാഹം കഴിഞ്ഞിട്ടില്ല, ഇരുപത്തിയഞ്ചു വയസ്സേ ആയിട്ടുള്ളൂ. പലരും പറഞ്ഞുണ്ടാക്കുന്ന കള്ളക്കഥകൾ, വിവാദങ്ങളെല്ലാം അവളുടെ ഭാവിയെ ബാധിക്കുമോ എന്നതായിരുന്നു എന്റെ ടെൻഷൻ
ഞങ്ങൾക്കിടയിൽ എപ്പോഴും വഴക്ക് പതിവാണ്, പക്ഷേ ഞാനാണ് സോറി പറഞ്ഞ് പിണക്കം മാറ്റുന്നത്. അർണവ് തന്റെ ഭാഗത്താണ് തെറ്റെങ്കിലും മിണ്ടാതെ മുഖം വീർപ്പിച്ചിരിക്കും. എനിക്ക് ആരോടും അങ്ങനെ പിണങ്ങി ഇരിക്കാൻ പറ്റില്ലെന്നും അൻഷിത പറഞ്ഞു. ഏതെങ്കിലും ഒരു കാര്യം ചെയ്യാൻ ആലോചിച്ചാൽ എനിക്കിഷ്ടപ്പെടുന്നത് അവൾക്കിഷ്ടപ്പെടില്ല. ഇതുപോലെ സ്‌ക്രീനിൽ കാണുന്നവർക്ക് ഞങ്ങൾ നല്ല ജോഡികളായി തോന്നും, പക്ഷേ ഒരു ദാമ്പത്യത്തിലേക്ക് വന്നാൽ ഞങ്ങൾ തമ്മിൽ ചേരുകയേ ഇല്ലെന്നും അർണവ് പറഞ്ഞു