തെന്നിന്ത്യൻ ഭാഷകളിലെ മിന്നും താരമാണ് ജഗപതി ബാബു. 25 വർഷത്തിലധികമായി നീണ്ടു നില്ക്കുന്ന തന്റെ സിനിമാ കരിയറിൽ 120 ലധികം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. വില്ലനായും, നായകനായുമെല്ലാം അഭ്രപാളികളിൽ നിറഞ്ഞു നിന്ന താരത്തെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. മോഹൻലാൽ നായകനായെത്തിയ പുലി മുരുകൻ എന്ന ചിത്രത്തിലെ ഡാഡി ഗിരിജ എന്ന കഥാപാത്രമാണ് ജഗപതി ബാബുവിനെ മലയാളികൾക്കിടയിൽ പ്രശസ്തനാക്കിയത്.
ഇപ്പോഴിതാ അന്തരിച്ച മുൻ നടി സൗന്ദര്യയുമായി തനിക്ക് പ്രണയബന്ധം ഉണ്ടായിരുന്നോ എന്ന കാര്യം വെളിപ്പെടുത്തുകയാണ് ജഗപതി ബാബു. നാളുകൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരുമിച്ച് പല സിനിമകളിലും നായിക നായകന്മാരായി അഭിനയിച്ചവരായിരുന്നു സൗന്ദര്യയും, ജഗപതി ബാബുവും. അതുകൊണ്ട് തന്നെ ഇരുവരുടെയും പ്രണയ ഗോസിപ്പുകൾക്ക് ശക്തിയേറി. ജഗപതി ബാബുവിന്റെ വാക്കുകൾ ഇങ്ങനെ;
അതെ, ഞാനും സൗന്ദര്യയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നത് സത്യമാണ്. ഞാനും അവളുടെ സോഹദരനും തമ്മൽ നല്ല സൗഹൃദമായിരുന്നു. ഞാൻ പതിവായി അവരുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. ആളുകൾക്ക് അവളെക്കുറിച്ച് പല കാഴ്ചപ്പാടുകളുമുണ്ട്. പക്ഷെ അവൾ തന്റെ സമകാലികരിൽ നിന്നും വ്യത്യസ്തയായിരുന്നു. പലരും ഞങ്ങളുടെ അടുപ്പത്തെ തെറ്റിദ്ധരിച്ചു’
എനിക്കത് നിഷേധിക്കേണ്ടതോ മറച്ചു വെക്കേണ്ടതോ ആയിട്ടൊന്നുമില്ല. ഞാനത് അംഗീകരിക്കുന്നു. ഞാനതൊരു പ്രശംസയായിട്ടാണ് കാണുന്നത്. ഞാനും സൗന്ദര്യയും തമ്മിൽ നല്ലൊരു അടുപ്പമുണ്ടായിരുന്നു. അതാണ് എനിക്ക് അവളുമായിട്ടുള്ള അഫയർ”. അതേസമയം ഞാനും അവളും ഒരുമിച്ച് യാത്ര ചെയ്തു എന്നു പറയുന്നത് വാസ്തവ വിരുദ്ധമാണ്. ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ വെച്ച് പരസ്പരം കണ്ടു. ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു. കെട്ടിപ്പിടിച്ചു. ശേഷം അവരവരുടെ വഴിക്ക് പിരിഞ്ഞു. എന്നാൽ ആളുകൾ അതിൽ മസാല ചേർത്തു” എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം,തെന്നിന്ത്യയിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങളിൽ ഒരാളായിരുന്നു സൗന്ദര്യ. തന്റെ കരിയറിന്റെ ഉന്നതിയിൽ നില്ക്കുമ്പോഴാണ് താരം ഈ ലോകത്ത് നിന്ന് വിടവാങ്ങുന്നത്. ഹെലികോപ്റ്റർ അപകടത്തിലാണ് താരം കൊല്ലപ്പെടുന്നത്. കാലമെത്ര കഴിഞ്ഞാലും സൗന്ദര്യയെ മറക്കാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്.
ബന്ധങ്ങൾ ഇടയ്ക്കിടെ മാറ്റുന്നത് ശരിയല്ലെന്ന് ബാല, ഇത് അമൃതയെ ഉദ്ധേശിച്ചാണോ എന്ന് ആരാധകർ