സംസാരശേഷി നഷ്ടപ്പെട്ടു, ആരേയും തിരിച്ചറിയുന്നില്ല; നടി കെപിഎസി ലളിതയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

294

വർഷങ്ങളായി മലയാളസിനിമയിൽ നിറഞ്ഞു നിന്നിരുന്ന മുതിർന്ന നടി കെപിഎസി ലളിത മലയാളികൾക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ്. രണ്ട് തവണ ദേശീയ പുരസ്‌കാരവും നാലിലേറെ തവണ സംസ്ഥാന പുരസ്‌കാരവും ഈ പ്രതിഭയ്ക്ക് ലഭിച്ചിട്ടുണ്ട്.

അതിലെല്ലാമുപരി തൊട്ടതെല്ലാം പൊന്നാക്കി മാറ്റി പ്രേക്ഷക ലക്ഷങ്ങളുടെയാകെ സ്‌നേഹ പുരസ്‌കാരങ്ങളേറ്റ് വാങ്ങിയ മലയാളം കണ്ട മികച്ച അഭിനേത്രി കൂടിയാണ് കെപിഎസി ലളിത. ഏതാണ്ട് അമ്പത് വലർഷത്തിൽ ഏറെയായി കെപിഎസി ലളിത സിനിമയിൽ സജീവമാണ്. സിനിമയിൽ എന്നപോലെ സീരിയലുകളിലും കെപിഎസി ലളിത സജീവമായിരുന്നു.

Advertisements

നാടകത്തിൽ നിന്നുമാണ് കെപിഎസി ലളിത സിനിമയിലേക്ക് കടന്ന് വരുന്നത്. അമ്മ കഥാപാത്രങ്ങളും ചേച്ചി കഥാപാത്രങ്ങളുമാണ് താരം കൂടുതൽ ചെയ്തിട്ടുള്ളത്. താരത്തിന്റെ പല കഥാപാത്രങ്ങളും ഇപ്പോഴും മലയാളികളുടെ മനസിൽ നിറഞ്ഞ് നിൽക്കുന്നു. പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ പോലും പക്വതയോടെ അഭിനയിക്കാൻ കഴിയുന്ന ചുരുക്കം ചില അഭിനേത്രികളിൽ ഒരാൾ കൂടിയാണ് കെപിഎസി ലളിത.

Also Read
സ്ത്രീയുടെ സൗന്ദര്യവും പുരുഷ സൗന്ദര്യവും അതിൽ ഒക്കെയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല; തുറന്നു പറഞ്ഞ് അനശ്വര രാജൻ

നാടകത്തിൽ നിന്നും സിനിമയിലേക്ക് എത്തിയ നടിയായതിനാൽ കെപിഎസി ലളിത അഭിനയിക്കുന്ന കഥാപാത്രങ്ങൾക്ക് ആന്മാവുള്ളുപോലെ കാണികൾക്ക് അനുഭവപ്പെടും. അടുത്തകാലത്ത് താരത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയ ഇടം പിടിച്ചിരുന്നു. കരൾ സംബന്ധമായ അസുഖം ബാധിച്ച് താരം ആശുപത്രിയിലായ വാർത്തകളാണ് മലയാളികൾ ദുഃഖത്തോടെ വായിച്ചത്.

തുടർന്ന് താരത്തിന്റെ ചികിത്സ ആവശ്യങ്ങളെ കുറിച്ചുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. പലരും കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് പറഞ്ഞു. അതേസമയം ചിലർ ഈ തീരുമാനത്തിൽ വിമർശനവുമായി എത്തി. വർഷങ്ങളായി അഭിനയരംഗത്ത് സജീവമായ ഒരു നടിക്ക് ചികിത്സാചെലവുള്ള സാമ്പത്തിക സ്ഥിതി പോലും ഇല്ലെന്ന് വിശ്വസിക്കാൻ പലർക്കും മടിയായിരുന്നു.

സംവിധായകൻ ഭരതനാണ് കെപിഎസി ലളിതയെ വിവാഹം കഴിച്ചത്. 1978 ലായിരുന്നു സംവിധായകനായ ഭരതനും കെപിഎസി ലളിതയും തമ്മിലുള്ള വിവാഹം. ഭരതന്റെ മരണ ശേഷം താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മുമ്പ് താരം പറഞ്ഞ വീഡിയോയും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിനിമാ മേഖലയിൽ തന്നെപോലെ കഷ്ടപ്പെട്ടിട്ടുള്ള മറ്റാരും ഉണ്ടെന്ന് തോന്നുന്നില്ല എന്നാണ് താരം അന്ന് പറഞ്ഞത്.

വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും പിന്നീട് താരം വീണ്ടും സജീവമായി. സംവിധായകൻ ഭരതനാണ് കെപിഎസി ലളിതയെ വിവാഹം കഴിച്ചത്. ഭരതതന്റെ മ ര ണ ശേഷം താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്.

അതേ സമയം എങ്കക്കാട്ടെ സ്വവസതിയായ ഓർമയിൽ നിന്നും ഇപ്പോൾ എറണാകുളത്തേയ്ക്ക് താമസം മാറ്റിയിരിക്കുകയാണ് കെപിഎസി ലളിത. തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർഥിന്റെ ഫ്‌ളാറ്റിലാണ് ഇനി മുതൽ കെപിഎസി ലളിത താമസിക്കുക. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് മാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേയ്ക്ക് കെപിഎസി ലളിതയെ കൊണ്ടുവന്നത്.

വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെ ആയിരുന്നു ഇവിടേയ്ക്ക് കൊണ്ടുവന്നത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ നടിയുടെ ആരോഗ്യം മോശമാകുകയും സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലാകുകയും ചെയ്തു.

Also Read
വിവാഹം ഏകദേശം തീരുമാനമായി, ഇനി ജാതകം നോക്കണം, വലിയ ചടങ്ങായി നടത്താനൊന്നും എനിക്ക് ആഗ്രഹമില്ല: തന്റെ വിവാഹം തീരുമാനമായെന്ന് നടി ഗൗരി കൃഷ്ണ, ആശംസകളുമായി ആരാധകർ

മകൻ സിദ്ധാർഥും ഭാര്യയും മകൾ ശ്രീക്കുട്ടിയും എല്ലാം ചേർന്നാണ് ലളിതയെ സംരക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കരൾ രോ ഗം മൂലം ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവെയ്ക്കേണ്ടതിനാൽ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Advertisement