മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും 100 കോടിക്ലബ്ബ് സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്നതായി സൂചന.
ബംബർഹിറ്റായ മധുരരാജയ്ക്ക് ശേഷം വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരു മലയാളം തമിഴ് പ്രൊജക്ട് ആലോചിക്കുന്നതായി സൂചന.
Advertisements
ചിത്രത്തിൽ നയൻതാര നായിക ആയേക്കുമെന്നും അറിയുന്നു. അതേസമയം, ഈ സിനിമയിൽ നെഗറ്റീവ് റോളിൽ വിജയ് സേതുപതി എത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോക്കിരിരാജ, മധുരരാജ എന്നിവയാണ് വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രങ്ങൾ.
രണ്ട് സിനിമകളും സൂപ്പർഹിറ്റായി. മധുരരാജ 100 കോടി ക്ലബിൽ ഇടംപിടിക്കുകയും ചെയ്തു
Advertisement