മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ വൈശാഖും എട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിച്ച മധുരരാജ ബോക്സ് ഓഫീസ് കീഴടക്കി കഴിഞ്ഞു.
ആക്ഷനും കോമഡിയും ഇമോഷണൽ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേർന്ന ഒരു മാസ്സ് എന്റർറ്റൈനർ ആയിരുന്നു ചിത്രം.
കൃഷ്ണ, പീറ്റർ ഹെയ്ൻ എന്നിവർ വീണ്ടുമൊരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. പോക്കിരിരാജയിൽ അനിയനായി പൃഥ്വിയെത്തിയെങ്കിൽ മധുരരാജയിൽ തമിഴ് നടൻ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്ത് കൈയ്യടി നേടി.
സ്വപ്നം കണ്ട ചിത്രം 100 കോടി ക്ലബ്ബിൽ എത്തിച്ചതിന്റെ സന്തോഷത്തിലാണ് വൈശാഖ് കൂട്ടരും. മധുരരാജ 100 കോടി ക്ലബ് കടന്നെങ്കിലും നിർമാതാവ് ഇതുവരെ ഒഫിഷ്യൽ ഡിക്ലേർ ചെയ്തിട്ടില്ല,
ജനക്കൂട്ടത്തിനു വേണ്ടിയാണ് ഞങ്ങൾ പടമിറക്കുന്നതെന്നും പല തരത്തിലുള്ളവരാണ് ജനക്കൂട്ടത്തിലുണ്ടാവുക, അവരുടെ ആസ്വാദന നിലവാരം പല തട്ടിലായിരിക്കും, അവരെ എല്ലാവരെയും ഒരുപരിധിവരെ തൃപ്തിപ്പെടുത്തുന്ന സിനിമകൾ ചെയ്യാനാണ് ശ്രമിക്കുന്നതെന്നു വൈശാഖ് പറയുന്നു
കൂടുതൽ ആളുകൾക്ക് ഇഷ്ടമാകുന്നതുകൊണ്ടാണല്ലോ പടം 50 കോടിയും 100 കോടിയുമൊക്കെ കലക്ട് ചെയ്യുന്നത്.
അതു തന്നെയാണ് വലിയ സന്തോഷം. കുറച്ചു പേരുടെ വിമർശനങ്ങൾക്കല്ല കൂടുതൽ ആളുകളുടെ കയ്യടികൾക്കാണ് ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നതെന്ന് വൈശാക് അഭിമുഖത്തിൽ പറഞ്ഞു.
വൈശാഖിന്റെ വാക്കുകൾ ഇങ്ങനെ:
ഞങ്ങൾ ചെയ്യുന്നത് അക്കാദമിക് സിനിമകൾ അല്ല എന്ന് വ്യക്തമായ ബോധ്യം ഉള്ളതു കൊണ്ട് അതിനൊന്നും വലിയ പ്രാധാന്യം കൽപിക്കാറില്ല. ജനക്കൂട്ടത്തിനു വേണ്ടിയാണ് ഞങ്ങൾ പടമിറക്കുന്നത്. പല തരത്തിലുള്ളവരാണ് ജനക്കൂട്ടത്തിലുണ്ടാവുക.
അവരുടെ ആസ്വാദന നിലവാരം പല തട്ടിലായിരിക്കും. അവരെ എല്ലാവരെയും ഒരുപരിധിവരെ തൃപ്തിപ്പെടുത്തുന്ന സിനിമകൾ ചെയ്യാനാണ് ശ്രമിക്കുന്നത്.
കൂടുതൽ ആളുകൾക്ക് ഇഷ്ടമാകുന്നതു കൊണ്ടാണല്ലോ പടം 50 കോടിയും 100 കോടിയുമൊക്കെ കലക്ട് ചെയ്യുന്നത്.
അതു തന്നെയാണ് വലിയ സന്തോഷം. കുറച്ചു പേരുടെ വിമർശനങ്ങൾക്കല്ല കൂടുതൽ ആളുകളുടെ കയ്യടികൾക്കാണ് ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നത് എന്നും വൈശാഖ് വ്യക്തമാക്കി.
മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം പുലിമുരുഗനും സംവിധാനം ചെയ്തത് വൈശാഖ് ആയിരുന്നുയ ഈ ചിത്രം 100 കോടയും കടന്ന് 150 കോടിയിൽ എത്തിയിരുന്നു.