നാദിർഷ ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയോട് പ്രതികരിച്ച് താരം

77

താൻ ബോധംകെട്ട് ആശുപത്രിയിലാണ് എന്ന വാർത്തകളോട് പ്രതികരിച്ച് നാദിർഷ. ചില യൂട്യൂബ് ചാനലുകളിലും മാധ്യമങ്ങളിലുമായിരുന്നു നാദിർഷ ബോധംകെട്ട് ആശുപത്രിയിലാണെന്ന തരത്തിലുള്ള വാർത്തകൾ വന്നത്. ഇതിനെതിരേയാണ് ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് മറുപടിയുമായി നാദിർഷ രംഗത്തെത്തിയത്.

”ഞാൻ ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില മാമാ മാധ്യമങ്ങൾക്ക് നടുവിരൽ നമസ്‌ക്കാരം” എന്നാണ് നാദിർഷ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് കോമഡി മാസ്റ്റേഴ്സിന്റെ ഷൂട്ടിലാണെന്നും താരം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

Advertisements

ALSO READ

എട്ടാമത്തെ ലോകമഹാത്ഭുതം മമ്മൂട്ടിയാണെന്ന് ഞാൻ പറയും, അനുഭവം വെളിപ്പെടുത്തി നടൻ നിസ്താർ സേട്ട്

സംവിധായകനും നടനുമായ ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി എന്നിവരും നാദിർഷ പങ്കുവച്ച ചിത്രത്തിലുണ്ട്. നാദിർഷയെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. ‘സാർ സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ മാത്രമേ ആഗ്രഹം ഉള്ളൂ ദൈവം കാത്തു കെള്ളും’ എന്നാണ് ഒരു കമന്റ്.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നാദിർഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നാദിർഷ നാട്ടിലില്ലാത്തതിനാൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി നോട്ടീസ് നൽകുയായിരുന്നുവെന്നും വാർത്തയിൽ പറഞ്ഞിരുന്നു.

ALSO READ

ഇങ്ങനെ ഒരു ജനനായകനെ കണ്ടിട്ടില്ല; സുരേഷ് ഗോപിയുടെ വലിയ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല: യുവതിയുടെ വാക്കുകൾ വൈറൽ

അതേസമയം, കേശു ഈ വീടിന്റെ നാഥൻ ആണ് നാദിർഷയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദിലീപ്, ഉർവശി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായത്. ജയസൂര്യ നായകനാകുന്ന ഈശോ ആണ് നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.

Advertisement