യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതികളുടെ വാർത്തകളും ചർച്ചകളുമാണ് ഇപ്പോൾ സോഷ്യൽമീഡിയ മുഴുവൻ. ചുരുങ്ങിയ സമയം കൊണ്ടാണ് ഇരുവരും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയെടുത്തത്. സ്ക്രീനിൽ പ്രേക്ഷകരെ സന്തോഷിപ്പിച്ചവർ ജീവിതത്തിലും ഒന്നായപ്പോൾ നിറഞ്ഞ കൈയ്യടിയാണ് ഇരുവർക്കും ലഭിച്ചത്. എന്നാൽ വിവാഹവും വിശേഷങ്ങളും വൈറൽ ആകുന്നതോടൊപ്പം തന്നെ അധികം വൈകാതെ വിവാദങ്ങളും തല പൊക്കി തുടങ്ങി.
വിവാഹ ശേഷം മൃദുലയ്ക്ക് വേണ്ടി യുവ ഫ്ലാറ്റ് വാങ്ങി, വിവാഹത്തിന് പിന്നാലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി മൃദ് വ, തുടങ്ങി നിരവധി ഊഹാപോഹങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയുണ്ടായി. ഒപ്പം വിവാഹത്തിന് രേഖ രതീഷിനെ ഒഴിവാക്കി എന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകളും ഇരുവർക്കും നേരെ ഉയരുകയുണ്ടായി.
തങ്ങൾക്ക് വളച്ചൊടിച്ച വർത്തകളോടോ, ഗോസിപ്പുകൾക്കോ പുറകെ പോകാൻ നേരമില്ല എന്ന് മൃദ്വ പ്രതികരിച്ചു എങ്കിലും കഴിഞ്ഞദിവസവും ഇരുവർക്കും എതിരെയുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. പുറത്തുവന്ന വിവാദങ്ങൾക്ക് ചില മാധ്യമങ്ങളിലൂടെ മറുപടി നൽകിയിരിക്കുകയാണ് പ്രേക്ഷകരുടെ സ്വന്തം മൃദ് വ.
Also read
ഞാൻ കുറേ കാലം അവിടെ ഓട്ടോ ഓടിച്ച് നടന്ന ആളാണ് ; എല്ലാം പബ്ലിക്കാക്കാൻ താൽപ്പര്യമില്ല, ഷാനവാസ് ഷാനു
വിവാഹം കഴിഞ്ഞശേഷം ഷൂട്ടിങ് തിരക്കുകളിലേക്ക് രണ്ടുപേരും തിരികെ എത്തി. വിവാഹം കഴിഞ്ഞയുടനെ പുതിയ വീട്ടിലേക്ക്, യുവ മൃദുലക്ക് വേണ്ടി കൊച്ചിയിൽ ഫ്ലാറ്റ് എടുത്തു. പുതിയ ഫ്ലാറ്റ് പാല് കാച്ചി, എന്നൊക്കെ പറഞ്ഞുകൊണ്ട് കുറെ വാർത്തകൾ വരുന്നുണ്ട്. ഇതെല്ലാം തീർത്തും വ്യാജ വാർത്തകളാണ്. സത്യം ഇതൊന്നും അല്ല.
വിവാഹശേഷം മൃദുല വിളക്കെടുത്ത് വലതുകാൽ വച്ച് കയറിയ വീട് ഞാനും (യുവ) അമ്മയും മൂന്നുവർഷം മുൻപേ ഗുരുവായൂരിൽ വാങ്ങിയ ഫ്ലാറ്റാണ്. അവിടേക്കാണ് അമ്മുവിനെ വിളക്കുകൊടുത്ത് കയറ്റിയത്. അല്ലാതെ ഞാൻ അമ്മുവിന് വേണ്ടി വാങ്ങിക്കൊടുത്ത ഫ്ളാറ്റല്ല അത്.
പാലുകാച്ചലിന്റെ ചിത്രങ്ങളും വേറെ രീതിയിലാണ് വ്യാഖ്യാനിച്ചെടുത്തത്. ഞങ്ങൾ രണ്ടാളും വീട്ടുകാരെ വിട്ടു വേറെ വീട്ടിൽതാമസം തുടങ്ങി എന്ന രീതിയിലുള്ള പ്രചാരങ്ങളും കണ്ടു. അതും തീർത്തും അസത്യമായ കാര്യങ്ങളാണ്. പാലുകാച്ചുന്ന ചിത്രങ്ങൾ ഇട്ടത്, തിരുവന്തപുരത്ത് യുവ താമസിക്കാൻ ആയി ലീസിനെടുത്ത വീടിന്റേതാണ്.
വിവാഹശേഷം ഞങ്ങൾ കുടുംബത്തിൽ നിന്നും മാറി താമസിക്കുന്നു എന്ന വാർത്തകളും തീർത്തും വ്യാജമാണ്. കാരണം ഞങ്ങൾ ഒരിക്കലും മാതാപിതാക്കളെ വിട്ടിട്ട് താമസിക്കുകയില്ല. ഞങ്ങൾക്ക് ഷൂട്ട് ഇല്ലാതെയുള്ള സമയത്ത് തീർച്ചയായും ഞങ്ങൾ അമ്മയുടെ (യുവയുടെ) ഒപ്പമാകും നിൽക്കുക.
ഞങ്ങൾ പുതിയ പ്രോജക്ടുകൾ ഒന്നും നിലവിൽ, കമ്മിറ്റ് ചെയ്തിട്ടില്ല, എങ്കിലും രണ്ടാളും ഒരുമിച്ചൊരു പ്രോജക്ട് ഉടനെ പ്രതീക്ഷിക്കാം. അതിന്റെ ബാക് ഗ്രൗണ്ട് വർക്സ് നടക്കുന്നുണ്ട്.
ഒരുപാട് വളച്ചൊടിച്ച വാർത്തകൾ കാണുന്നുണ്ട് എങ്കിലും അതിന്റെ പുറകെ പോകാൻ നേരം ഇല്ലാഞ്ഞിട്ടാണ്. പ്രതികരിക്കാൻ നിന്നാൽ സമയവും, മറ്റും വേസ്റ്റ് ആകും എന്നേ ഉണ്ടാകൂ. അല്ലാതൊരു ഗുണവും അത്കൊണ്ട് ഉണ്ടാവുകയില്ല. ഒരു പ്രത്യേക വ്യക്തി ഉണ്ട് ഈ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ എന്നൊന്നും വിശ്വസിക്കുന്നില്ല.
Also read
കാരണം അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങൾക്ക് ആവശ്യം സബ്സ്ക്രേബേഴ്സും റീച്ചുമാണ്. അത് കിട്ടാൻ വേണ്ടി ഇത്തരം പല വാർത്തകളും വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. ഞങ്ങൾ ഇതും അങ്ങനെയേ കണ്ടിട്ടുള്ളൂ.
രേഖചേച്ചിയുമായി ഞങ്ങളെ ചേർത്തുകൊണ്ട് ഒരുപാട് വിവാദങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. വിവാഹം അറിയിച്ചില്ല, ക്ഷണിച്ചില്ല എന്ന രീതിയിൽ. അതിൽ വിവാഹം അറിയിച്ചില്ല എന്ന് പറയുന്നത് തീർത്തും തെറ്റാണ്. ഞങ്ങൾ രണ്ടാളും വിവാഹം അറിയിച്ചിരുന്നു. പിന്നെ വിളിച്ചില്ല എന്ന് പറയുന്നത്, അതിന്റെ കാരണം എന്താണ് എന്ന് വച്ചാൽ ഞങ്ങളുടെ അടുത്ത് പറഞ്ഞിരുന്നു വിവാഹത്തിന് എന്നെ വിളിക്കണ്ട, ഞാൻ വരില്ല എന്ന്.
സ്വന്തം മകന്റെ വിവാഹത്തിന് പോലും പങ്കെടുക്കില്ല എന്ന് രേഖചേച്ചി പറഞ്ഞിരുന്നു. കോവിഡ് സാഹചര്യത്തിൽ ആയിരുന്നല്ലോ ഞങ്ങളുടെ വിവാഹം. ഞങ്ങൾ വിവാഹം അറിയിക്കുന്നവരോട് നേരത്തെ തന്നെ സ്ഥിയെക്കുറിച്ച് പറഞ്ഞിരുന്നു. ഈ ദിവസമാണ് വിവാഹം, ഇപ്പോഴത്തെ സാഹചര്യമറിയാമല്ലോ, പിന്നീട് ട്രീറ്റ് ചെയ്യാം എന്നും എല്ലാവരേയും ഞങ്ങൾ അറിയിച്ചിരുന്നു.