എല്ലാ സിനിമയും സുഡാനിയും പറവയും ആയാൽ ബോറാണ്; റിയലിസ്റ്റിക് എന്ന പേരിൽ ബോറടിപ്പിക്കരുതെന്ന് സംവിധായകൻ വിഎം വിനു

24

എല്ലാ സിനിമയും സുഡാനിയും പറവയും ആയാൽ ബോറാണെന്നും റിയലിസ്റ്റിക് സിനിമ എന്ന പേരിൽ ബോറടിപ്പിക്കുന്നതല്ല യഥാർത്ഥ കലയെന്ന് സംവിധായകൻ വിഎം വിനു.

പച്ചയായ ജീവിത അവസ്ഥ ഒപ്പിയെടുത്ത് അതേപോലെ അവതരിപ്പിക്കുന്നതല്ല കലയെന്നും സിനിമ എന്നുപറഞ്ഞാൽ ഒരു എന്റർടെയ്നറാണെന്നുമാണ് വിനുവിന്റെ വാക്കുകൾ.

Advertisements

കലയെന്നുപറഞ്ഞാൽ റിയലിസത്തിൽ നിന്നും നമ്മളൊരു കലാകാരന്റെ കാഴ്ചപാടിൽ ചാർത്തി നൽകുന്ന നിറങ്ങളാണ്.

അതാണ് യഥാർത്ഥ കല. അല്ലാതെ റിയലിസ്റ്റിക് സിനിമ എന്ന പേരിൽ ബോറടിപ്പിക്കുന്നതല്ല. ഇപ്പോൾ തന്നെ ആളുകൾക്ക് അത് മടുത്തുകഴിഞ്ഞു വിനു പറഞ്ഞു.

എല്ലാകാലത്തും ന്യൂജനറേഷനും റിയലിസ്റ്റിക്കുമായ സിനിമകൾ ഉണ്ടായിരുന്നെന്നും വിനു അഭിപ്രായപ്പെട്ടു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ന്യൂ ജനറേഷൻ ആയിരുന്നത് കെജി ജോർജ് സാറാണ്.

അദ്ദേഹത്തിന്റെ പഞ്ചവടിപ്പാലത്തിനോടൊന്നും കിടപിടിക്കുന്ന സിനിമകൾ വേറെ ഉണ്ടായിട്ടില്ല. ഭരതൻ, പത്മരാജൻ, ഐവി ശശി, ലോഹിതദാസ് ഇവരൊക്കെ ഓരോ സമയത്തെയും ന്യൂജനറേഷൻകാരാണ്.

പക്ഷെ ഇപ്പോൾ റിയലിസ്റ്റിക് സിനിമ എന്നൊക്കെ പറഞ്ഞുവരുന്നത് ഒന്നോ രണ്ടോ സിനിമകളാവാം’,അദ്ദേഹം പറഞ്ഞു.

സുഡാനിയേയും പറവയെയും പോലുള്ള നല്ല സിനിമകൾ വന്നിട്ടുണ്ടെന്ന് പറയുമ്പോഴും എല്ലാം സിനിമകളും അതുപോലെ തന്നെ വന്നു കഴിഞ്ഞാൽ ഭയങ്കര ബോറാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് വിഎം വിനു വ്യക്തമാക്കിയത്.

Advertisement