വരണ്ടായിരുന്നു; ഇത് അതിലും വലിയ പ്രശ്‌നം; ഓള്‍ ഇന്ത്യ ട്രിപ്പിനിടെ സര്‍പ്രൈസായി ഭാര്യമാരെയും മക്കളെയും കാണാന്‍ വീട്ടില്‍ എത്തിയ ബഷീറിന് കിട്ടിയ സ്വീകരണം ഇങ്ങനെ

130

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്.

Advertisements

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്. അടുത്തിടെയാണ് താരം പുതിയ കാര്‍ വാങ്ങിയത്.

ALSO READ- നയന്‍താരയ്ക്ക് കുഞ്ഞുങ്ങള്‍ പിറന്നതില്‍ നിയമലംഘനം നടന്നോ? വാടക ഗര്‍ഭധാരണ ചട്ടങ്ങള്‍ ലംഘിച്ചെന്ന് സംശയം; അന്വേഷിക്കാന്‍ തമിഴ്നാട് ആരോഗ്യമന്ത്രി

ഫോര്‍ച്യൂണര്‍ സ്വന്തമാക്കിയതില്‍ പിന്നെ നിരന്തരം യാത്രകളിലാണ് ബഷീര്‍. രണ്ടാം ഭാര്യ മഷൂറ ഗര്‍ഭിണിയായതിനാല്‍ ഫാമിലി ട്രിപ്പ് കുറയുമെന്ന് ബഷീര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തവണ ആരംഭിച്ച ഓള്‍ ഇന്ത്യ ട്രിപ്പില്‍ ബഷീര്‍ സുഹൃത്തിനൊപ്പമാണ് പോയത്. ചമ്മു എന്ന് വിളിയ്ക്കുന്ന സുഹൃത്ത് ആണ് ഇത്തവണവും ബഷിയുടെ കൂടെയുള്ളത്.

എന്നാല്‍ ഭാര്യമാരേയും മക്കളേയും വിട്ടുപിരിഞ്ഞ് നില്‍ക്കാനാകാതെ ബഷീര്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഹൈദരബാദില്‍ എത്തിയ ബഷീര്‍ എയര്‍പോര്‍ട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഫ്‌ളൈറ്റിലാണ് രണ്ടു ദിവസത്തിനായി നാട്ടിലേക്ക് എത്തിയത്.

ട്രിപ്പിനിടെ സര്‍പ്രൈസ് ആയിട്ടാണ് ബഷീര്‍ തിരികെ വീട്ടിലേക്ക് വന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷം വീട്ടിലെത്തുകയുള്ളൂ എന്ന് കരുതിയ ബഷി പെട്ടെന്ന് വീട്ടിലേക്ക് കയറി വന്നതിന്റെ ഞെട്ടല്‍ വീട്ടുകാര്‍ക്കും മാറിയില്ല.

ALSO READ- ജനപ്രിയ താരം ദിലീപിനൊപ്പം ദര്‍ശനയും ഭര്‍ത്താവും ഫോട്ടോയില്‍; ആശംസകളോടെ പ്രിയപ്പെട്ടവര്‍!

ബഷീര്‍ വീട്ടിലെത്തി കോളിങ് ബെല്‍ അടിച്ചപ്പോള്‍ വീട്ടിലെ എല്ലാവരും ചേര്‍ന്നാണ് വാതില്‍ തുറന്നത്. സോനു വാതില്‍ തുറക്കുമ്പോള്‍ കൂടെ തന്നെ മഷൂറയുമുണ്ട്. ബഷിയെ കണ്ട് എല്ലാവരും അമ്പരക്കുകയും ചെയ്തു. അതിനിടെ അവിടെ മറ്റൊരു പ്രശ്നം നടന്നതോടെ മകന്‍ സൈഗുവിന് ഡാഡ വന്നതിന്റെ സന്തോഷം കാണിക്കാനായില്ല.

ടിവിയ്ക്ക് താഴെയുള്ള ഡ്രോയുടെ സ്‌ക്രൂ ഇളക്കി ഇട്ട സൈഗുവിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കവെയാണ് ബഷി വന്നത്. ഡാഡ വന്നാല്‍ വഴക്ക് പറയുമോ എന്ന് ആലോചിക്കുന്നതിന് മുന്‍പേ ഡാഡയെ കണ്ട ഞെട്ടലിലായി സൈഗുവും.

ഇതോടെ ഇങ്ങനെയാണെങ്കില്‍ ഞാന്‍ വരേണ്ടായിരുന്നു എന്ന് ഇടയ്ക്ക് ബഷി പറയുന്നുണ്ട്. എന്തായാലും യാത്രയുടെ വിശേഷം പങ്കിട്ട ശേഷം ബഷിയ്ക്ക് നല്ല നഭക്ഷണങ്ങള്‍ ഉണ്ടാക്കി നല്‍കുകയാണ് ഭാര്യമാര്‍.

ഉറക്കവും, ഭക്ഷണവും തന്നെയായിരുന്നു ഈ ഒരു ദിവസം എന്ന് ബഷി പറയുന്നു. വൈകുന്നേരം എല്ലാവര്‍ക്കുമൊപ്പം യാത്ര പോയാണ് ബഷി ആഘോഷിച്ചത്.

Advertisement