സിംപ്ലി മൈ സ്‌റ്റൈൽ ഉണ്ണി എന്ന യൂ ട്യൂബ് ചാനലിലൂടെ ഫെയ്മസ് ആയ ഉണ്ണി എന്ന ഉണ്ണിമായയെ എല്ലാവർക്കും അറിയാം. പേരുപോലെ തന്നെ വളരെ സിംപിൾ ആണ് കക്ഷി. വ്ളോഗിംഗും ഒറ്റക്കുള്ള യൂട്യൂബ് ചാനലുമൊക്കെ അത്ര സുപരിചിതമല്ലാത്ത കാലത്താണ് ഉണ്ണിമായ സജീവമായത്. തുടക്കം പരിഹാസങ്ങൾ നിറഞ്ഞതാണെങ്കിലും ഇന്ന് ലക്ഷങ്ങൾ വരുമാനമുള്ള ഇരുപത്തിയഞ്ചുകാരിയാണ് ഉണ്ണിമായ.
പെൺകുട്ടികൾ 25 നു ശേഷം വിവാഹിതർ ആകുന്നത് ആണ് നല്ലത് എന്ന് ഒരിക്കൽ ഉണ്ണിമായ പറഞ്ഞിട്ടുണ്ട്. മുപ്പത് വയസ്സിനു ശേഷം വിവാഹിതരാകുന്നതിനോട് താത്പര്യം ഇല്ല. പക്ഷേ 25 വയസ്സിനു മുൻപേ പെൺകുട്ടികൾ വിവാഹിതർ ആകുന്നതിനോട് യോജിപ്പും ഇല്ല. വിവാഹിത ആകും മുൻപേ തന്നെ സ്വന്തം കാലിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞിട്ട് വേണം വിവാഹം എന്നായിരുന്നു ഉണ്ണിമായയുടെ പക്ഷം. അതേപോലെ തന്നെ തന്റെ ജീവിതത്തിൽ പകർത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സെപ്റ്റംബർ എട്ടിന് വിവാഹപ്പന്തലിലേക്ക് ഉണ്ണി എത്തുന്നത്.
ALSO READ
ഏറ്റവും ഒടുവിലത്തെ ബിഗ് ബോസ് സീസണിൽ ആരാധകർ ഉണ്ണിയെ പ്രതീക്ഷിച്ചിരുന്നു. ക്ഷണം കിട്ടിയെങ്കിലും അത് നിരസിക്കുകയായിരുന്നു ഉണ്ണി. അന്നുമുതലാണ് മിനി സ്‌ക്രീൻ പ്രേക്ഷകർ ഉണ്ണിയെ ശ്രദ്ധിച്ചു തുടങ്ങിയത്. സെപ്റ്റംബർ എട്ടിന് ഉണ്ണി ജീവിതത്തിന്റെ മറ്റൊരേടിലേക്ക് കടക്കുകയാണ്. ലെസ്ലിയുമായി കുടുംബജീവിതത്തിന് ഒരുങ്ങുകയാണ് ഉണ്ണിമായ ഇപ്പോൾ.
ടെലിവിഷൻ പരമ്പരകളിലോ ചലച്ചിത്രങ്ങളിലോ ഒന്നും വേഷം ഇട്ടിട്ടില്ല എങ്കിലും ഉണ്ണിമായ പ്രേക്ഷകർക്ക് പ്രിയങ്കരി ആണ്. ഒരു വ്‌ലോഗർ മാത്രമാണ് ഉണ്ണി എങ്കിലും, സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഏതൊരാൾക്കും ഉണ്ണിമായയെ പരിചയം ഉണ്ടാകും. ആരേയും ആകർഷിയ്ക്കുന്ന അവതരണ ശൈലിയാണ് ഉണ്ണിമായയുടെ മെയിൻ എന്നു പറയാം.
എന്ത് ബ്യൂട്ടി പ്രശ്‌നങ്ങൾക്കും ഉണ്ണിമായയുടെ അടുത്ത് പരിഹാരം ഉണ്ടാകും. രണ്ടു മില്ല്യണിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഉണ്ണിമായയുടെ യൂ ട്യൂബ് കുടുംബം. യൂ ട്യൂബിൽ മാത്രം അല്ല ഇൻസ്റ്റയിലും ഫേസ്ബുക്കിലും എല്ലാം മിന്നും താരമാണ് ഉണ്ണിമായ എന്ന വ്ളോഗർ. ഉണ്ണിമായയുടെ വിവാഹത്തെകുറിച്ചുള്ള ചർച്ചയിലാണ് ഇപ്പോൾ ആരാധകർ.
ഉണ്ണിയുടെ വരൻ ലൈസ്ലി ഡോക്ടർ ആണ്. ഉണ്ണിയുടെ ഒപ്പം മിക്ക വീഡിയോകളിലും ലൈസ്ലി ജോസഫ് നിറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയ വിവാഹം അല്ലെന്ന് ഇരുവരും ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതേസമയം ഇന്റർകാസ്റ്റ് മാര്യേജ് ആണെന്നും ഞങ്ങളുടെ ബന്ധത്തിൽ മതമോ കുടുംബക്കാരോ ഒന്നും ഒരു തടസ്സമായിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.
കൂടാതെ ഉണ്ണിയെ തന്റെ മതത്തിലേക്ക് കൺവെർട്ട് ചെയ്യാൻ താത്പര്യം ഇല്ലെന്നും ലൈസ്ലി ഒരിക്കൽ പറഞ്ഞിരുന്നു. കൺവെർട്ട് ചെയ്യുക എന്ന രീതി ഒരിക്കലും ഉണ്ടാവുകയില്ല. എല്ലാവർക്കും ജനിച്ചുവളർന്ന ഒരു രീതി ഉണ്ടല്ലോ. ഒരാളുടെ വിശ്വാസത്തിലും മാറ്റം വരുത്താനും ഞാൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് ലൈസ്ലി പറഞ്ഞിരുന്നത്.
ALSO READ
അന്ന് മര്യാദക്ക് അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടം അതായിരുന്നു, സത്യമെന്ന് മൃദുലയും ; ഫോട്ടോ വൈറൽ
സേവ് ദി ഡേറ്റ് ചിത്രങ്ങളും വീഡിയോകളും വൈറൽ ആയതോടെ തന്നെ താനാക്കി വളർത്തിയ പ്രേക്ഷകരോട് പിന്തുണയും തേടി ഉണ്ണി എത്തിയിരുന്നു. ഞാൻ സന്തോഷത്തോടെ വിവാഹത്തീയ്യതി പറയുകയാണ് സെപ്റ്റംബർ എട്ടിനാണ് ആ സുദിനം എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും ഉണ്ണിമായ പോസ്റ്റിലൂടെ പറയുന്നുണ്ട്.
ഞാൻ നിങ്ങളുടെ മുന്നിൽ നിന്നാണ് വളർന്നുവന്നിട്ടുള്ളത്. എന്റെ ഓരോ വളർച്ചയിലും തളർച്ചയിലും സങ്കടത്തിലും സന്തോഷത്തിലും നിങ്ങൾ എന്നും എന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ എന്റെ ജീവിതത്തിന്റെ ഒരു വ്യത്യസ്ത ഘട്ടത്തിലോട്ട് കടക്കാൻ പോകുകയാണ്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം. ഞാൻ നിങ്ങളെയെല്ലാം വളരെയധികം സ്‌നേഹിക്കുന്നുവെന്നും ഉണ്ണി പറയുന്നു.
തങ്ങളുടെ പ്രിയതാരത്തിന്റെ ബാച്ചിലർ പാർട്ടി ചിത്രങ്ങളും ഹൽദി ചിത്രങ്ങളും പുറത്തുവന്നപ്പോൾ മുതൽ വിവാഹത്തിന് എങ്ങനെയാകും ഉണ്ണി എത്തുക എന്നറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ.
പ്രേക്ഷകരുടെ മുന്നിലൂടെ വളർന്ന ഉണ്ണിമായയ്ക്ക് ജീവിതത്തിൽ ഉടനീളം സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്നാണ് ആരാധകരുടെ ആശംസയും. ആറുലക്ഷത്തിൽ അധികം ആളുകൾ ആണ് ഉണ്ണിയുടെ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.