മലയാള സിനിമ മാത്രമല്ല ഇന്ത്യന്‍ സിനിമ തന്നെ ഉറ്റു നോക്കുന്ന ഒന്നാണ് ആയിരം കോടി ബജറ്റില്‍ ഒരുങ്ങുന്ന രണ്ടാമൂഴം. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ആരംഭിക്കും. ചിത്രത്തെക്കുറിച്ച് സംവിധായകന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ.
മോഹന്‍ലാല്‍ മഹാഭാരതത്തിലെ ഭീമനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രണ്ടാമൂഴ’ത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഇവിടെ ചിക്കാഗോയില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില മിടുക്കരുമായി കണ്ടു രണ്ടാമൂഴത്തെക്കുറിച്ച് സംസാരിച്ചു ചിത്രത്തിന്റെ നിര്‍മ്മാതാവും ഇന്ത്യന്‍ സംസ്‌കാരത്തെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്ന മഹാനായ വ്യക്തിയുമായ ഡോ. ബി.ആര്‍.ഷെട്ടിയുടെ സാന്നിദ്ധ്യത്തില്‍. വളരെ എക്‌സൈറ്റഡ് ആണ് ഞാന്‍, ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററില്‍ പറഞ്ഞു.
ചിക്കാഗോയില്‍ നടന്ന ലോക ഹിന്ദു കോണ്‍ഗ്രസ്സില്‍ ഡോ. ബി.ആര്‍.ഷെട്ടിയുമായി പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കു വയ്ക്കുകയായിരുന്നു അദ്ദേഹം. 1893ല്‍ സ്വാമി വിവേകാനന്ദന്‍ തന്റെ വിഖ്യാതമായ പ്രസംഗം നടത്തിയ വേദിയില്‍ എത്താന്‍ കഴിഞ്ഞത് വലിയ ബഹുമാനമായി താന്‍ കരുതുന്നു എന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.
‘ലോകത്തെ ഏറ്റവും വലിയ ഇതിഹാസങ്ങളില്‍ ഒന്നിന്റെ ചിത്രീകരണത്തിനായി (മഹാഭാരതം/രണ്ടാമൂഴം) കാത്തിരിക്കുന്നു എന്നും ലോകത്ത് ഇന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ചിത്രത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല, ദൈവം അനുഗ്രഹിക്കട്ടെ’, എന്നും സംവിധായകന്‍ വെളിപ്പെടുത്തി.
ഇന്ത്യൻ സിനിമാലോകം തന്നെ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാമൂഴം. എം ടി വാസുദേവൻ നായരുടെ അതേപേരിലുള്ള പുസ്തകം സിനിമയാക്കുമ്പോൾ അദ്ദേഹം തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നതും. ഒടിയനു ശേഷം ശ്രീകുമാരമേനോൻ ഒരുക്കുന്ന ചിത്രമാണിത്. ആയിരം കോടിയാണ് ചിത്രത്തിന്റെ ചിലവ്. ഇന്ത്യന്‍ സിനിമയിലെയും ലോക സിനിമയിലെയും പേരെടുത്ത പല താരങ്ങളും ഈ സിനിമയില്‍ മോഹന്‍ലാലിനൊപ്പമുണ്ടാവും.