രാജൂ നീ ഒരു നവാഗത സംവിധായകൻ തന്നെയാണോ: ആദ്യ ഷോട്ട് തീർന്നപ്പോൾ അമ്പരന്ന് വിവേക് ഒബേറോയി പൃഥ്വിരാജിനോട് ചോദിച്ചത്

10

മലയാളത്തിലെ ബിഗ്ബജറ്റ് ചിത്രം ലൂസിഫറിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം വിവേക് ഒബേറോയി.

ചിത്രം 75 ദിവസവും പിന്നിട്ട് ബോക്സ്ഓഫിസിൽ വിജയം കൊയ്യുമ്‌ബോൾ വിവേകും ആ സന്തോഷത്തിന്റെ ഭാഗമാവുകയാണ്.

Advertisements

ലൂസിഫർ കണ്ടിറങ്ങുന്നവരുടെ മനസിൽ സ്ഥീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രത്തെ പോലെത്തന്നെ മനസിൽ പതിയുന്ന കഥാപാത്രമാണ് ബോബിയും.

ജീവിതത്തിലെ മികച്ചൊരു സമയമാണിത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിക്കാൻ പറ്റി, ഒപ്പം ലൂസിഫർ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റിന്റെ ഭാഗമാകാനും വിവേക് ഒബ്റോയി പറഞ്ഞു.

രാം ഗോപാൽ വർമ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പമായിരുന്നു വിവേക് ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

ഇതൊരു വലിയ നിയോഗമായി കാണുന്നു വിവേക് പറയുന്നു. ലാലേട്ടൻ, മഞ്ജു വാര്യർ പൃഥ്വിരാജ് തുടങ്ങി മികച്ച അഭിനേതാക്കളുടെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം.

ഷൂട്ടിങ് സമയത്ത് മികച്ച പിന്തുണയാണ് ഇവരെല്ലാം എനിക്ക് നൽകിയത്. രാജു ശരിക്കും ഒരു വിസ്മയമാണ്.

ലൂസിഫറിന്റെ സെറ്റിൽ വച്ചാണ് രാജുവിനെ ഞാൻ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ആദ്യ ഷോട്ട് തീർന്നപ്പോൾ തന്നെ ഞാൻ രാജുവിനോട് പറഞ്ഞു, രാജു നീ നവാഗത സംവിധായകനല്ല. കാരണം ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായി നിനക്കറിയാം.

ഇനിയും മലയാളം സിനിമ ചെയ്യണമെന്ന് പറഞ്ഞു കൊണ്ട് തനിക്ക് ധാരാളം മെസേജുകൾ വരുന്നുണ്ടെന്നും വിവേക് പറഞ്ഞു.

എല്ലാവരോടും സ്നേഹം. ഇതുവരെ ഞാൻ ഒന്നും തീരുമാനിച്ചിട്ടില്ല. ഭാവിയിൽ എന്തും സംഭവിക്കാം. ദക്ഷിണേന്ത്യൻ സിനിമയിൽ നാല് ഭാഷകളിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

അത് നടന്നു. നല്ല തിരക്കഥകൾ വന്നാൽ ഞാൻ ഇനിയും മലയാളത്തിൽ അഭിനയിക്കും വിവേക് വ്യക്തമാക്കി.

Advertisement