ആര്‍ഭാടമായ വിവാഹം, മാസങ്ങള്‍ക്കുള്ളില്‍ വിവാഹമോചനവും, മാനസികമായി തയ്യാറാവുമ്പോള്‍ മാത്രമേ വിവാഹം ചെയ്യാവൂ എന്ന് ഉപദേശിച്ച് വിജെ രമ്യ

528

വീഡിയോ ജോക്കിയായ രമ്യ സുബ്രഹ്‌മണ്യം തമിഴ് ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചതയാണ്. കലക്കപ്പോവത് യാറ് എന്ന പരിപാടിയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട് ടെലിവിഷന്‍ ഷോകളിലെല്ലാം രമ്യ സജീവമായിരുന്നു.

വിജയ് ടിവിയിലും സണ്‍മ്യൂസിക്കിലുമെല്ലാം രമ്യ ഷോകള്‍ അവതരിപ്പിച്ചു. സിനിമയിലും രമ്യ അഭിനയിച്ചിട്ടുണ്ട്. ഓ കാദല്‍ കണ്മണി എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ താരം എത്തിയിരുന്നു. ഇപ്പോള്‍ ഒരു എഴുത്തുകാരി എന്ന നിലയിലും രമ്യ അറിയപ്പെടുന്നു.

Advertisements

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും സംസാരിക്കുകയാണ് രമ്യ. തന്റെ പുസ്തകം ചെയ്ത പശ്ചാത്തലത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. അപ്രജിത്തുമായുള്ള രമ്യയുടെ വിവാഹം 2014ല്‍ ആയിരുന്നു.

Also Read: അങ്ങനെ ഞാന്‍ ചേരിനിവാസിയായ പരിമളമായി, ഇന്ന് ജിഷ്ണു ചേട്ടനെ വല്ലാതെ മിസ് ചെയ്യുന്നു, ആദ്യ ചിത്രത്തെക്കുറിച്ച് കുറിപ്പുമായി ഭാവന, വൈറല്‍

വളരെ ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. എന്നാല്‍ ആ ദാമ്പത്യ ജീവിതത്തിന് അധിക കാലം ആയുസ്സുണ്ടായില്ല. ഇരുവരും വേര്‍പിരിയുകയായിരുന്നു. ഒരു പെണ്ണിന്റെ ജീവിതത്തിലെ വലിയ കാര്യമാണ് വിവാഹമെന്നും അത് ലൈഫിന്റെ ഭാഗമാണെന്നും എന്നാല്‍ വിവാഹത്തിന് ആരും നിര്‍ബന്ധിക്കരുതെന്നും രമ്യ പറയുന്നു.

ഇഷ്ടമുള്ള ആളെ വേണം വിവാഹം ചെയ്യാന്‍, അതും ഇഷ്ടമുള്ള സമയത്ത്. മാനസികമായി തയ്യാറാവുമ്പോള്‍ സ്വന്തം ഇഷ്ടത്തോടെ വിവാഹം ചെയ്യണമെന്നും തന്റെ ദാമ്പത്യജീവിതത്തില്‍ എന്ത് സംഭവിച്ചു എന്നുള്ളത് തന്റെ വ്യക്തിപരമായ കാര്യങ്ങളാണെന്നും രമ്യ പറയുന്നു.

Also Read: ഞാൻ ചെയ്യാമെന്ന് മോഹൻലാൽ ഇങ്ങോട്ട് പറഞ്ഞതാണ്, എനിക്ക് താൽപര്യമില്ലായിരുന്നു: വൻ പരാജയമായി മാറിയ ആ സിനിമയെ കുറിച്ച് സിബി മലയിൽ

തന്നെ ആരും സഹപാതത്തിന്റെ കണ്ണുകളിലൂടെ നോക്കേണ്ട ആവശ്യമില്ലെന്നും തന്റെ ജീവിതത്തെക്കുറിച്ച് ആലോചിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും രമ്യ പറയുന്നു.

Advertisement