മലയാളത്തിന്റെ യുവതാരം പ്രിഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ നാളെ റിലീസിനൊരുങ്ങുകയാണ്.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തുടങ്ങിയവരാണ് താരങ്ങള്‍. വിവേക് ഒബ്റോയി ആണ് വില്ലനായി എത്തുന്നത്. വിവേക് ഒബ്റോയിയുടെ ആദ്യ മലയാള ചിത്രമാണിത്.
എന്തുകൊണ്ടാണ് താന്‍ ലൂസിഫര്‍ തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കുകയാണ് വിവേക്. ഇതിന് മൂന്ന് കാരണങ്ങളാണ് താരം ചൂണ്ടിക്കാണിക്കുന്നത്.
ഒന്നാമത്തെ കാരണം, കേരളം. ഈ നാടിനോട് അത്രയ്ക്കുണ്ട് സ്നേഹം. 18 വര്‍ഷമായി കേരളത്തിന്റെ സംസ്കാരവും ഭക്ഷണവും അറിയുന്നു. ഫാമിലിക്കൊപ്പം ഫോളിഡേ ആഘോഷിക്കാന്‍ ഇവിടെ എത്താറുണ്ട് ഇടയ്ക്ക്. അത്രമേല്‍ സുന്ദരമായ നാടാണിത്.’
രണ്ടാമത്തെ കാരണം മോഹന്‍ലാല്‍ ആണ്. എന്തുകൊണ്ടാണ് ഒരു മലയാളം സിനിമ ചെയ്യാത്തത് എന്ന ചോദ്യത്തിനു ഉത്തരമാണീ സിനിമ. എനിക്കൊരു മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കണം എന്നുണ്ടായിരുന്നു.
മൂന്നാമത്തെ കാരണം, സംവിധായകന് പ്രിഥ്വിയും അദ്ദേഹത്തിന്റെ കഥ പറച്ചില് രീതിയുമാണ്. മറ്റ് പല ചിത്രങ്ങളുടെയും തിരക്കിലായിരുന്നതിനാല്‍ ഞങ്ങള്‍ രണ്ടാളും ഫോണ്‍ വഴിയാണ് ബന്ധപ്പെട്ടത്. ഫോണില്‍ കൂടിയുള്ള കഥ പറച്ചില് പോലും എന്നില്‍ വളരെ ആകാംഷ ഉണര്‍ത്തുന്നതായിരുന്നു.’- വിവേക് ഒബ്റോയി പറയുന്നു.