മോഹന്‍ലാലിന്റെ വില്ലനാണെന്ന് കേട്ടപ്പോഴെ സന്തോഷമായി: ലാലേട്ടനെ കുറിച്ച് വിവേക് ഒബിറോയ്

17

പൃഥ്വിരാജ് സംവിധായകനാകുന്ന ലൂസിഫറില്‍ മോഹന്‍ലാലിന്റെ വില്ലന്‍ വേഷത്തില്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്.

Advertisements

മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം ഒരു മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരിക്കും എന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ നടന്‍ പറയുന്നു. ധാരാളം മലയാള ചിത്രങ്ങളില്‍ നിന്ന് എനിക്ക് ഓഫറുകള്‍ വന്നിരുന്നു.

പക്ഷേ അപ്പോഴെല്ലാം ഞാന്‍ അവ ഒഴിവാക്കി വിട്ടു. എന്റെ ആഗ്രഹം മോഹന്‍ലാലുമൊന്നിച്ച് മലയാള ചിത്രം ചെയ്യണമെന്നായിരുന്നു. അതൊക്കെ ്അവരോട് തുറന്നുപറയുകയും ചെയ്തു. അങ്ങനെ ഒരു ഓഫറുമായി എന്നെ വിളിക്കുന്നത് പൃഥ്വിരാജാണ്. മോഹന്‍ലാലിന് വില്ലനായാണ് ഞാന്‍ വേഷമിടുന്നതെന്ന് പൃഥ്വിരാജ് എന്നോട് പറഞ്ഞു. അത് കേട്ടപ്പോള്‍ തന്നെ വലിയ സന്തോഷമായി. സിനിമയില്‍ ഒരുമിക്കുന്നതിന് മുമ്പ് തന്നെ ലാലേട്ടനും ഞാനുമായി നല്ല ആത്മബന്ധമുണ്ടായിരുന്നു. വിവേക് ഒബ്‌റോയി പറഞ്ഞു.

യുവ നായകന്‍ ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലന്‍ സിനിമക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുന്ന ചിത്രം കൂടിയാണിത്. ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രം അവതരിപ്പിക്കും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിരയെ തന്നെയാണ്.

മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ നായകനായി താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്.

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം ഇരുവരുടെയും തിരക്കുകള്‍ കാരണം നീണ്ട് പോകുകയായിരുന്നു.

Advertisement