മലയാളം മിനിസ്‌ക്രീനുലും ബിഗ് സ്‌ക്രീനിലും തിളങ്ങിയ താരമാണ് വിവേക് ഗോപന്‍. സിനിമകളേക്കാളും സീരയലുകളിലൂടെയാ വിവേക് ഏറെ പോപ്പുലറായത്. കൂടാതെ അടുത്തിടെ രാഷ്ട്രീയത്തിലേക്കും വിവേക് ഇറങ്ങിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുക കൂടി ചെയ്തതോടെ താരം ജനങ്ങള്‍ക്ക് കൂടുതല്‍ സുപരിചിതനായി മാറി.
അഭിനയത്തിന് പുറമെ ക്രിക്കറ്റ് താരം കൂടിയായ വിവേക് ഗോപന്‍ സെലബ്രിറ്റി ക്രിക്കറ്റ് ലീഗല്‍ മലയാളം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ക്രിക്കറ്റ് ടീമായ കേരള സ്‌ട്രൈക്കേഴ്സിനു വേണ്ടി കളിച്ചിട്ടുണ്ട്.
വിവാഹിതനായ വിവേകിന് ഒരു മകനും ഉണ്ട്. സുമി മേരി തോമസ് ആണ് താരത്തിന്റെ ഭാര്യ. ബിജെപിയെ കുറിച്ച് സംസാരിച്ച് പലപ്പോഴും വിവേക് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ബിജെപിയെ കുറിച്ചും സുരേഷ് ഗോപിയെ കുറിച്ചും വിവേക് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
സുരേഷ് ഗോപിക്ക് വേണ്ടിയുള്ള പ്രചാരണപരിപാടികളില്‍ താന്‍ ഉറപ്പായും സജീവമായി ഇറങ്ങും. അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ ആരെയാണ് സപ്പോര്‍ട്ട് ചെയ്യുകയൈന്നും തനിക്ക് കഴിയും പോലെ എല്ലാം ചെയ്യുമെന്നും വിവേക് പറയുന്നു.
Also Read:ഇയാള്‍ക്ക് എന്റെ യഥാര്‍ത്ഥ മുഖം അറിയില്ല, അദ്ദേഹം എന്റെ കാലില്‍ അല്ല വീണത്; മമ്മൂട്ടിയുടെ വാക്കുകള്‍
താന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിക്കാനില്ല. പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുക മാത്രമേയുള്ളൂവെന്നും എന്നാല്‍ നിയമസഭാ ഇലക്ഷനില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും എത്ര പരാജയപ്പെട്ടാലും ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും വിവേക് പറയുന്നു.