കോവിഡ് സാഹചര്യത്തെ തുടർന്നുള്ള ലോക്ക് ഡൗൺ സമയത്തായിരുന്നു കാജൽ അഗർവാളിന്റെ വിവാഹം. ഈ രണ്ട് വർഷം കൊണ്ട് കാജൽ വീട്ടുകാരുമായി ഒരുപാട് അടുത്തു. ഭർത്താവിനൊപ്പം മുംബൈയിലാണ് നടി ഇപ്പോൾ ഉള്ളത്. അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ അമ്മായി അമ്മയിൽ നിന്നും പഠിച്ച ചില കാര്യങ്ങളെ കുറിച്ച് നടി സംസാരിക്കുകയുണ്ടായി.
Read More
ആ വാശിയിലാണ് ഞാൻ പിന്നീട് അഭിനയിച്ച് കാണിച്ചത് ; ആദ്യ ഓഡിഷനിൽ ഉണ്ടായ അവഗണന തുറന്ന് പറഞ്ഞ് ഗൗതമി നായർ
തുണിയിൽ എംബ്രോയിഡറി ചെയ്യുന്നതും, നെയ്ത്തമാണ് കാജൾ ഗൗതമിന്റെ അമ്മയിൽ നിന്നും പഠിച്ചത്. തന്റെ സിനിമ അഭിനയത്തിന് ഗൗതമിൽ നിന്നും കുടുംബത്തിൽ നിന്നും നല്ല രീതിയിലുള്ള പിന്തുണ ലഭിയ്ക്കുന്നുണ്ടെന്നും കാജൽ പറഞ്ഞു. അഭിനയം നിർത്തണം എന്ന് ഗൗതം പറയുന്നത് വരെ താൻ തുടരും എന്നാണ് കാജൾ പറഞ്ഞിട്ടുള്ളത്.
ഈ ലോക്ക് ഡൗൺ സമയത്ത് കുടുംബത്തിനൊപ്പം ഒരുപാട് സമയം ചെലവഴിക്കാൻ സാധിച്ചു. പരസ്പരം പലരെയും മനസ്സിലാക്കാനും, സ്വയം പഠിക്കാനും മനസ്സിലാക്കാനും സ്നേഹിക്കാനും സാധിച്ചു. കുടുംബത്തോടുള്ള അടുപ്പം കുറച്ചുകൂടെ ശക്തിപ്പെട്ടു എന്നും കാജൽ അഗർവാൾ അഭിമുഖത്തിൽ പറയുന്നുണ്ട്. സോഷ്യൽമീഡിയയിൽ സജീവമാണ് താരം.
Read More
തെലുങ്കിൽ ചിരജ്ജീവിയ്ക്കൊപ്പമുള്ള ആചാര്യ എന്ന ചിത്രവും അക്കിനേനി നാഗാർജ്ജുകനയ്ക്കൊപ്പമുള്ള ചിത്രവും ബിഗ് ബഡ്ജറ്റ് ആണ്. കമൽ ഹസൻ നായകനാകുന്ന ഇന്ത്യൻ ടു ആണ് തമിഴിൽ കരാറ് ചെയ്തിരിയ്ക്കുന്നത്. ഘോഷ്ടി, സീത എന്നിവയാണ് മറ്റ് തമിഴ് ചിത്രങ്ങൾ.
ഉമ എന്ന ബോളിവുഡ് ചിത്രത്തിലും കാജൽ അഭിനയിക്കുന്നുണ്ട്. ദുൽഖർ സൽമാനൊപ്പം അഭിനയിച്ച ഹേയ് സിനാമിക എന്ന ചിത്രമാണ് കാജലിന്റെതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. വെബ് സീരീസുകളിലും സജീവമാക്‌നുള്ള പ്ലാനിലാണ് കാജൽ അഗർവാൾ എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.